മായൻ സംസ്കാരം
മായൻ സംസ്കാരം |
---|
ജനങ്ങൾ · ഭാഷ · സമൂഹം |
മതം · പുരാണങ്ങൾ · Human sacrifice |
വാസ്തുവിദ്യ · കലണ്ടർ |
നെയ്തുവിദ്യ · വ്യാപാരം |
Pre-Columbian Music · എഴുത്ത് |
ചരിത്രം |
Classic Maya collapse |
Spanish conquest of Yucatán |
യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഇതിൻറെ കാലഘട്ടം ക്രിസ്തുവിന് മുൻപ് 1800 മുതൽ ക്രിസ്തുവിന് ശേഷം 900 വരെ നൂറ്റാണ്ടുകളാണെന്ന് കരുതുന്നു. കൃഷിയിൽ ഉപജീവനം നടത്തിയവരായിരുന്നു. പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവരായിരുന്നു. ക്രിസ്തുവിന് ശേഷം 600 വരെ തികാലിലെ സ്കൈ ഭരണാധികളായിരുന്നു ഭരണം നടത്തിയിരുന്നത്. മായൻ സംസ്കാരത്തിൻറെ ഏറ്റവും വലിയ പ്രദേശങ്ങളായിരുന്നു ഇവർ ഭരിച്ചിരുന്നത്. 700 ആയപ്പോഴേക്കും മായൻ സംസ്കാരം അതിൻറെ സുവർണ്ണകാലഘട്ടത്തിൽ എത്തിച്ചേർന്നു. എ.ഡി. 900 ന് ശേഷം സ്പാനിഷ് അധിനിവേശം, ഭക്ഷണ ദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ മായൻ സംസ്കാരം നശിച്ചു എന്നാണ് കരുതപ്പെടുന്നത്.[അവലംബം ആവശ്യമാണ്]
ഒരുകാലത്ത് ലോകത്തെ അതിശയിപ്പിച്ച ജനതയായിരുന്നു മായന്മാർ. സ്വന്തമായി ഭാഷ, കലണ്ടർ, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, വനശാസ്ത്രം, ചിത്രംവര, കൃഷി തുടങ്ങിയവയിൽ അഗാധമായ അറിവ്. കെട്ടിടനിർമ്മാണത്തിൽ അഗ്രഗണ്യർ. മായൻ വംശജർ കൈവെക്കാത്ത മേഖലകളുണ്ടായിരുന്നില്ല. പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് ഇവരുടെ നാഗരികത അടയാളപ്പെടുത്തിയിരിക്കുന്നത്. 2000 BCE മുതൽ CE 250 വരെ പ്രീ ക്ലാസിക്, CE 250 മുതൽ CE 900 വരെ ക്ലാസിക് (സുവർണ കാലഘട്ടം ), CE 900 മുതൽ CE 1519 വരെ പോസ്റ്റ് ക്ലാസിക് കാലഘട്ടം എന്നിങ്ങനെയാണ്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിൽ എല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. ഒരു കാലത്ത് ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ പെട്ടെന്ന് ചീട്ടു കൊട്ടാരം പോലെ തകർന്ന് ഇല്ലാതാവുകയായിരുന്നു. ആ മഹാസംസ്കാരം അപ്രത്യക്ഷമായതിന്റെ കാരണങ്ങൾ ഇന്നും നിഗൂഢമാണ്. അവരുടെ നാശത്തിന് പിന്നിലെ കാരണമെന്താണെന്ന് പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. എങ്കിലും അതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നും ലഭിച്ച രണ്ട് തലയോട്ടികളാണ് ഗവേഷകരെ പുതിയ നിഗമനത്തിലെത്താൻ പ്രേരിപ്പിച്ചത്. രണ്ട് തലയോട്ടിയിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം അവർക്ക് വ്യക്തമായി മനുഷ്യ മാംസം വലിച്ചു പറിച്ചു കളഞ്ഞു രണ്ടിലും പെയിന്റ് അടിച്ചിരുന്നു.
മായന്മാർ പൊതുവെ ശാന്ത സ്വഭാവം ഉള്ളവർ ആയിരുന്നില്ല, മറിച്ച് പ്രശനക്കാർ ആയിരുന്നു. രണ്ട് തലയോട്ടികളും ആ വസ്തുത ശെരി വയ്ക്കുന്നതും ആയിരുന്നു. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയ്യാറാക്കുന്നതാണത്രേ ആ തലയോട്ടികൾ. അത് യുദ്ധചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. ഒരു യുദ്ധവീരന്റെ കല്ലറയെന്ന് കരുതുന്നതിൽ നിന്നും ലഭിച്ച തലയോട്ടികൾ ഗവേഷകരെ അത്തരമൊരു നിഗമനത്തിലെത്തിക്കാൻ കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തു നിന്നായി കണ്ടെത്തിയ പാറകളിലും, പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരിക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
കണ്ടെടുക്കപ്പെട്ട തലയോട്ടികൾ പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇത് ഭാഗികമായി തൂവലുകൾ വെയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടികളിലേക്ക് കടത്താനും വേണ്ടിയുള്ളതാണെന്ന് കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിരുന്നു. യോദ്ധാക്കളുടെ നെഞ്ചിനോട് ചേർന്ന് നിൽക്കുന്നതിന് വേണ്ടിയായിരുന്നു അത്. കൂടാതെ താടിയെല്ലുകളും മറ്റും ഊർന്ന് പോകാതിരിക്കാനുമുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറി വരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്ന് തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്ന് മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബൻ പറയുന്നത്.
ഒരുപക്ഷെ മായന്മാരുടെ നാശത്തിന് കാരണമായതും അവർക്കിടയിൽ തന്നെ അധികാരത്തിന് വേണ്ടി നടന്ന യുദ്ധവുമായിരിക്കാം. ബെലീസിൽ നിന്നും ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപലായനം ചെയ്തിരുന്നെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർന്നതിന്റെയും തെളിവുകളും ലഭിച്ചിരുന്നു.
1995 മുതൽ കേബ്രിഡ്ജ് സർവ്വകലാശാലയിലെ ഡേവിഡ് ഹോഡലും സംഘവും ഇരുപത്തിമൂന്ന് വർഷത്തോളം നടത്തിയ നീണ്ട പഠനത്തിനൊടുവിൽ മായന്മാരുടെ നാശത്തിന് കാരണമായി തീർന്നത് കൊടും വരൾച്ചയായിരുന്നു എന്നാണ് അഭിപ്രായംപ്പെട്ടിരുന്നത്. അക്കാലത്ത് മായൻ മേഖലയിൽ പതിറ്റാണ്ടോളം 70% മഴ വരെ കുറഞ്ഞിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ (സയൻസ് ജേർണൽ Aug-3, 2018) . അത് വിശദീകരിക്കുന്നതിന് വേണ്ടി എങ്ങനെയാണ് വനനശീകരണം വരൾച്ചയിലേക്ക് നയിച്ചതെന്നതിന്റെ കമ്പ്യൂട്ടർ മോഡലുകളും അവർ തയ്യാറാക്കിയിരുന്നു. യുക്കാറ്റൻ ഉപദ്വീപിലെ (ചിച്ചാൻകനാവ് തടാകം ) മായൻ സംസ്കാരമായിരുന്നു അന്ന് അവർ പഠനവിധേയമാക്കിയത്. ഏതാണ്ട് ആയിരം വർഷം മുൻപ് പതിറ്റാണ്ടുകൾ നീണ്ട ആ വരൾച്ച മായൻ സംസ്കാരത്തെ പൂർണ്ണമായും ഇല്ലാതാക്കിയെന്ന് അവർ വ്യക്തമാക്കുകയുണ്ടായി. മായന്മാരിലെ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടും വരൾച്ച കാരണവും ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ വിശ്വസിക്കുന്നത്.