മാൻഡൻ അമേരിക്കൻ ഇന്ത്യൻ ജനത
Total population | |
---|---|
1,171 (2010)[1] | |
Regions with significant populations | |
United States ( North Dakota) | |
Languages | |
Mandan, Hidatsa, English | |
Religion | |
Mandan | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Hidatsa, Arikara |
വടക്കൻ ഡെക്കോട്ടയിൽ നിവസിക്കുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ (റെഡ് ഇന്ത്യൻ) വർഗ്ഗക്കാരാണ് മാൻഡൻ ഇന്ത്യൻസ്. പകുതിയിലധികം മാൻഡൻ ഇന്ത്യൻസും അവരുടെ റിസർവേഷൻറെയുള്ളിലും ബാക്കിയുള്ളവർ ഐക്യനാടുകളുടെ ചുറ്റുപാടുമുള്ള വിവിധ മേഖലകളിലും കാനഡയിലുമായി വസിക്കുന്നു.
ചരിത്രപരമായി മാൻഡൻ ഇന്ത്യൻസ് മിസൌറി നദിയ്ക്കും അതിൻറെ പോഷനദികളായ ഹാർട്ട് നദിയ്ക്കും ക്നൈഫ് നദിയ്ക്കും സമാന്തരമായിക്കിടക്കുന്ന പ്രദേശത്തായിരുന്നു ജീവിച്ചിരുന്നത്. ഈ പ്രദേശങ്ങൾ ഇന്നത്തെ വടക്ക്, തെക്ക് ഡെക്കോട്ടയിലുൾപ്പെട്ടിരിക്കുന്നു. ഇവർ ഒരു പ്രദേശത്ത് സ്ഥിരമായി വസിച്ച് കാർഷികവൃത്തിയിലധിഷ്ടിതമായ ജീവിതം നയിച്ചിരുന്നവരായിരുന്നു. മാൻഡൻ വർഗ്ഗക്കാർ സിയുവാന‍്‍ (Siouan) ഭാക്ഷയായിരുന്നു സംസാരിച്ചിരുന്നത്.
ജനസംഖ്യ
പതിനെട്ടാം നൂറ്റാണ്ടിൽ മാൻഡൻ വർഗ്ഗക്കാരുടെ എണ്ണം ഏകദേശം 3,600 ആയിരുന്നതായി കണക്കാക്കുന്നു.[3] 1836 ൽ 1,600 ആയിരുന്ന അവരുടെ സംഖ്യ 1838 ആയപ്പോഴെയ്ക്കും വെറും 125 ആയി മാറിയിരുന്നു. 1990 കളിൽ മൂന്ന് ഉപവർഗ്ഗങ്ങളിലായി 6,000 ജനങ്ങളുണ്ടെന്നു കണ്ടെത്തി.[3] 2010 ലെ സെൻസസിൽ മാൻഡൻ വംശപരമ്പരയിൽപ്പെട്ട 1,171 പേരുള്ളതായി കണ്ടെത്തി. ഇവരിൽ യഥാർത്ഥ വംശപരമ്പരയിലുള്ളവർ 365 ഉം 806 പേർ ഭാഗികമായി മാൻഡൻ വംശത്തിൽപ്പെട്ടവരുമായിരുന്നു.
അവലംബം
അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക
- ↑ "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010" (PDF). www.census.gov. Retrieved 2015.
{cite web}
: Check date values in:|accessdate=
(help) - ↑ Ewers, John C.: "Early White Influence Upon Plains Indian Painting: George Catlin and Karl Bodmer Among the Mandans, 1832-34". Indian Life on the Upper Missouri. Norman and London, 1988, pp. 98-109, quote p. 106.
- ↑ 3.0 3.1 Pritzker 335