മാർലൺ ബ്രാൻഡോ
മാർലൺ ബ്രാൻഡോ | |
---|---|
ജനനം | മാർലൺ ബ്രാൻഡോ ജൂനിയർ ഏപ്രിൽ 3, 1924 Omaha, Nebraska, U.S. |
മരണം | ജൂലൈ 1, 2004 Los Angeles, California, U.S. | (പ്രായം 80)
മരണ കാരണം | Respiratory failure |
ദേശീയത | American |
വിദ്യാഭ്യാസം | The New School |
കലാലയം | American Theater Wing Professional School |
തൊഴിൽ | Actor, film director |
സജീവ കാലം | 1944–2004 |
ജീവിതപങ്കാളി(കൾ) | Anna Kashfi (1957–59) Movita Castaneda (1960–62) Tarita Teriipia (1962–72) |
കുട്ടികൾ | 13, including: Christian Brando (deceased) Cheyenne Brando (deceased) Stephen Blackehart |
മാതാപിതാക്ക(ൾ) | Marlon Brando, Sr. Dodie Brando |
വെബ്സൈറ്റ് | http://www.marlonbrando.com/ |
ഗോഡ്‌ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മാർലൺ ബ്രാൻഡോ (Marlon Brando). അമേരിക്കൻ ഐക്യനാടുകളിലെ നെബ്രാസ്ക സംസ്ഥാനത്തെ ഒമാഹയിൽ 1924 ഏപ്രിൽ മൂന്നിനു മാർലൺ ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യുയോർക്കിൽ എത്തി അഭിനയം പഠിച്ച ബ്രാൻഡോ നാടകതിലെക്കാണ് ആദ്യം തിരിഞ്ഞത്. വിഖ്യാത നാടക കൃത്തായ ടെന്നസീ വില്യംസിന്റെ 'എ സ്ട്രീറ്റ് കാർ നെയിമ്ഡ് ഡിസയർ ' എന്നാ നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയെ 1947-ൽ വേദിയിൽ അനസ്വരമാക്കിയതോടെ ബ്രാൻഡോ പ്രശസ്തനായി. സിനിമയിലേക്കുള്ള വഴിയും തുറന്നു.
ഒരു സാമൂഹിക പ്രവർത്തകനും ആയിരുന്നു ബ്രാണ്ടോ. അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, അമേരിക്കൻ ഇന്ത്യൻ പ്രസ്ഥാനങ്ങൾ എന്നിവയിൽ ബ്രാണ്ടോ പങ്കുചേർന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ ബ്രാണ്ടോ നാലാമതാണ്.
ചലച്ചിത്ര ജീവിതം
1950-ൽ പുറത്തിറങ്ങിയ 'ദി മെൻ' ആയിരുന്നു ബ്രാൻഡോയുടെ ആദ്യത്തെ ചിത്രം. 1951-ൽ ഏലിയ കസൻ 'സ്ട്രീറ്റ് കാർ ' സിനിമ ആക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവല്സ്കി ആയി വേഷമിട്ടത്. ചരിത്രം സൃഷ്‌ടിച്ച ഈ ചിത്രം ബ്രാൻഡോയെ പ്രശസ്തിയിലേക്ക് ഉയർത്തി.'വിവ സപാത്ത' യിൽ മെക്സിക്കൻ വിപ്ലവകാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. ഹോളിവുഡിലെ ഏറ്റവും വലിയ തരാം എന്നാ നിലയിലേക്ക് ബ്രാൻഡോ കുതിച്ചുയർന്നു. അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങി. ജൂലിയസ് സീസർ , ദി വൈൽഡ് വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, ഗെയ്സ് ആൻഡ് ഡോള്ല്സ് , ദി ഫുജിടീവ് കൈൻഡ് തുടങ്ങിയ ചിത്രങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റി.
അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി തുടങ്ങി. പക്ഷെ , 1972-ൽ ഫോർഡ് കൊപ്പോല സംവിധാനം ചെയ്ത 'ദി ഗോഡ്ഫാദർ' ലൂടെ അദ്ദേഹം തിരിച്ചു വന്നു. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്നാ കഥാപാത്രത്തിനെ അവതരിപ്പിച്ചതിന് അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഓൺ ദി വാട്ടർഫ്രണ്ടിനും ഓസ്കാർ ലഭിച്ചിരുന്നു.
ഓസ്കാർ വിവാദം
1973ൽ 'ദി ഗോഡ് ഫാദർ' സിനിമക്ക് മികച്ച നടനുള്ള ഓസ്കാർ നിരസിച്ചു അങ്ങനെ ചെയ്യുന്ന രണ്ടാമത്തെ നടനായി അദ്ദേഹം. (1971ൽ ജോർജ് സി സ്കോട്ടാണ് ആദ്യമായി നിരസിച്ചത്) മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചു കൊണ്ട ബ്രാൻഡോ പ്രതിഷേധിച്ചു. പുരസ്കാര ദാന ചടങ്ങിൽ തനിക്ക് പകരം ഒരു പ്രതിനിധിയെ ബ്രാൻഡോ അയച്ചു.സഷീൻ ലിറ്റിൽ ഫെതെർ എന്നാ റെഡ് ഇന്ത്യൻ യുവതിയെ ആണ് ബ്രാൻഡോ നിയോഗിച്ചത്.സമ്മാനം വാങ്ങാൻ വേദിയിലേക്ക് ചെന്ന സഷീൻ ഇങ്ങനെ അറിയിച്ചു "ഈ പുരസ്‌കാരം സ്വീകരിക്കാൻ കഴിയാത്തതിൽ ബ്രാൻഡോ അങ്ങേയറ്റം വ്യസനിക്കുന്നു. റെഡ് ഇന്ത്യക്കാരെ ഈ രാജ്യത്തെ ചലച്ചിത്രങ്ങളിലും ടിവിയിലും ചിത്രീകരിക്കുന്ന രീതിയും വുണ്ടെട് നീ എന്നാ സ്ഥലത്ത് ഈയിടെ ഉണ്ടായ സംഭവങ്ങളുമാണ് ഇതിനു കാരണം ".