മിശ്കാൽ പള്ളി

കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി
മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി
മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി
കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി is located in Kerala
കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി
കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി
പള്ളിയുടെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°14′51.69″N 75°47′12.40″E / 11.2476917°N 75.7867778°E / 11.2476917; 75.7867778
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കോഴിക്കോട് ജില്ല
പ്രദേശം:കുറ്റിച്ചിറ ,കോഴിക്കോട്
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
650 വർഷം മുമ്പ്
സൃഷ്ടാവ്:നഖൂദ മിശ്കാൽ

കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി. കോഴിക്കോടിന്റെ പൈതൃകഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം അലങ്കരിക്കുന്ന മിശ്കാൽ സുന്നി ജുമാഅത്ത് പള്ളിയുടെ നവീകരണത്തിനും സൗഹൃദ സന്ദേശ വിളംബരത്തിനുമായി കോഴിക്കോട് ജില്ലാ ഭരണകൂടം കാര്യമായ ശ്രദ്ധ പതിപ്പിച്ചു വരുന്നു. കോഴിക്കോട് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളിയുടെയും തളി ക്ഷേത്രത്തിന്റെയും നവീകരണം പൂർത്തിയായ പ്രഖ്യാപനം 11/11/11 ന് കോഴിക്കോട് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി പങ്കെടുത്ത സ്നേഹ സംഗമം പരിപാടിയിൽ വെച്ച് നടത്തി.[1].കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലെ ഒരു ചരിത്ര കേന്ദ്രം കൂടിയാണ് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി.[2][3]

ചരിത്രം

മിശ്കാൽ പള്ളിയുടെ മറ്റൊരു ദൃശ്യം

കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്. നിർമ്മിച്ച പള്ളി പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു.

1510 ജനുവരി മൂന്നിന് പോർച്ചുഗീസുകാർ വാസ്കോഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിൻെറ നേതൃത്വത്തില് പള്ളി ആക്രമിച്ചു[4]. റമദാൻ 22നായിരുന്നു കല്ലായിപ്പുഴയിലൂടെ വന്ന പോർചുഗീസ് അക്രമികൾ ചരിത്രത്തിൽ തലയുയർത്തിനിന്ന പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ‍പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. മുസ്ലിംകളെ തുരത്തുകയായിരുന്നു ആക്രമണത്തിൻെറ ലക്ഷ്യം. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ രണ്ടും മൂന്നും നിലകൾ കത്തി നശിക്കുകയും 'മിഅ്‌റാബ്' തകർക്കപ്പെടുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്. പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.[5]

ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്ത ശേഷം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റും കുറ്റിച്ചിറയിൽ കൊണ്ടുവന്ന് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി പുതുക്കിപ്പണിയാനുപയോഗിച്ചിരുന്നു. പ്രകൃതിക്ഷോഭത്താൽ പലതവണ കേടുപാടുകൾ പറ്റിയെങ്കിലും അവയൊക്കെ അറ്റകുറ്റപ്പണികളിലൂടെ ശരിപ്പെടുത്തിയിട്ടുണ്ട്. കേരള വാസ്തു ശിൽപ്പകലയുടെ മേൻമ വിളിച്ചോതുന്ന പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചതു കല്ലിനേക്കാൾ കൂടുതൽ മരമാണ്[6].

2011ൽ കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയുണ്ടായി. ചരിത്രസ്മാരകങ്ങളുടെ തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. അമൂല്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.

2012ൽ ഫലസ്തീനിലെ മസ്ജിദുൽഅഖ്സ ഇമാം, ഫലസ്തീൻ അംബാസഡർ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി സന്ദർശിച്ചിരുന്നു[7]

വാസ്തുവിദ്യ

കേരളാ വാസ്തുവിദ്യ

പ്രത്യേകതകൾ

മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി

കോഴിക്കോട്ടെ ഏറ്റവും പഴക്കംചെന്ന പള്ളിയായ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി ഇന്ത്യയിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണ്.[8]. 24 തൂണുകളും 47 വാതിലുകളും പള്ളിക്കുണ്ട്.തറനിലയിൽ 300 ആളുകൾക്ക് നമസ്കരിക്കാനാവും. ക്ഷേത്രക്കുളങ്ങൾക്ക് സമാനമായ ചതുരക്കുളവും പള്ളിക്കുണ്ട്. മരത്തടിയാൽ തീർത്ത തൂണുകളും ചുമരകളും സവിശേഷതയാണ്.

യാത്രാമാർഗ്ഗം

  • സ്ഥാനം: കുറ്റിച്ചിറ, കോഴിക്കോട്
  • സമീപ ബസ്റ്റേഷൻ: കോഴിക്കോട് പാളയം ബസ്റ്റാന്റ്
  • സമീപ റെയിൽവേ: കോഴിക്കോട് സ്റ്റേഷനിൽ നിന്നും 2 കി.മീ
  • സമീപ വ്യോമായനം:കോഴിക്കോട് എയർപ്പോർട്ടിൽ നിന്നും 25 കി.മീ

പുറങ്കണ്ണികൾ

അവലംബം