മുരുഡേശ്വരം
മുരുഡേശ്വര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | ഉത്തര കന്നട |
സമയമേഖല | IST (UTC+5:30) |
14°05′39″N 74°29′04″E / 14.0943°N 74.4845°E
കർണ്ണാടകയിലെ ഉത്തര കന്നട ജില്ലയിലെ ഭട്ക്കൽ താലൂക്കിൽ ഉൾപ്പെട്ട ഒരു ചെറിയ പട്ടണമാണ് മുരുഡേശ്വര (കന്നഡ: ಮುರುಡೇಶ್ವರ, ഇംഗ്ലീഷ്: Murudeshwar) .
ഇവിടെ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പുരാതനവുമായ മുരുഡേശ്വര ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ് ഈ പ്രദേശത്തിന് മുരുഡേശ്വര എന്ന പേരു വരാൻ കാരണം. അറേബ്യൻ സമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ഒരു തീർത്ഥാടക-വിനോദ സഞ്ചാരകേന്ദ്രമാണ്. കൊങ്കൺ റെയിൽവെയുടെ ഒരു സ്റ്റേഷനുമാണ് ഇവിടം.
Murudeshwara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.