മോമോ

നിരവധി ആളുകളുടെ മരണത്തിന് കാരണമായിട്ടുണ്ട് എന്ന് പറയപെടുന്ന ബ്ലൂ വെയിൽ (ഗെയിം)ന് പിന്നാലെ ഇന്റർനെറ്റ് മുഖേന പ്രചരിക്കുന്നു എന്ന് പറയപ്പെടുന്ന മറ്റൊരു ഗെയിമാണ് മോമോ ഇത് കുട്ടികളിലും മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ടാക്കി മാറ്റുന്ന ഒരു ചലഞ്ച്[1] ആണെന്ന് പറയപെടുന്നു ഈ ഗെയിമിനെ കുറിച്ച് പല രാജ്യങ്ങളിലും[2]ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് ബ്ലൂവെയിൽ ചാലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിം ചലഞ്ചാണിത്.[3] വാട്സ്ആപ്പ് [4]വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്.[5]എന്നാൽ മെക്‌സിക്കൻ കമ്പ്യൂട്ടർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നുപെടുന്നുണ്ട്[6] ജപ്പാനീസ് ആർട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശിൽപത്തിൻറെത് എന്ന് തോന്നിക്കുന്ന മുഖമാണ് [7] ഈ ഗെയിമിലെ മോമോയുടെ മുഖചിത്രം. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള ഈ ചിത്രം ആദ്യ ഗെയിമിൽ തന്നെ കുട്ടികളിൽ ഭീതി ജനിപ്പിക്കുന്നു

ഗെയിമിൻറെ രീതി

ഗെയിമിൽ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള അഡ്മിനെ ബന്ധപ്പെടാൻ ആഹ്വാനം ചെയ്യുന്നു .[8] തുടർന്ന് നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്ന ആദ്യ സന്ദേശം എത്തുന്നു.[9] പിന്നീട് കളിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. കളിയിൽ തുടരാൻ തയ്യാറായില്ലെങ്കിൽ മോമോ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങൾ ഇവർക്ക് അയച്ചുകൊടുക്കും അത് ചിലപ്പോൾ പങ്കെടുക്കുന്നവരെ മാനസികമായി വേട്ടയാടപെടുന്നു. അവസാനം ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു എന്ന് പറയപെടുന്നു .[10] ഇത് ഒരു പേഴ്സണലൈസ്ഡ് ഗെയിമായതിനാൽ തന്നെ ഇതിൻറെ സ്വാധീന ശക്തിയും വളരെ വലുതാണ്‌.

അവലംബം