മോർഫോളജി (ജീവശാസ്ത്രം)

കാപ്രെല്ല മ്യൂട്ടിക്ക എന്ന ആൺ ചെമ്മീനിന്റെ രൂപഘടന

ജീവികളുടെയോ ടാക്സോണിന്റെയോ രൂപവും ഘടനയും അവയുടെ പ്രത്യേക ഘടനാപരമായ സവിശേഷതകളും പഠിക്കുന്ന ജീവശാസ്ത്രത്തിന്റെ ഒരു ശാഖയാണ് മോർഫോളജി.[1]

ഒരു ജീവിയുടെ ആകാരം, ഘടന, നിറം, പാറ്റേൺ, വലിപ്പം എന്നിങ്ങനെയുള്ള ബാഹ്യ സവിശേഷതകൾ ഉൾപ്പെടുന്ന എക്സ്റ്റേണൽ മോർഫോളജി (അല്ലെങ്കിൽ ഈഡോണമി), അതുപോലെ അസ്ഥികൾ, അവയവങ്ങൾ തുടങ്ങിയ ആന്തരിക ഭാഗങ്ങളുടെ രൂപവും ഘടനയും, അതായത് ഇൻ്റേണൽ മോർഫോളജി (അല്ലെങ്കിൽ ശരീരശാസ്ത്രം) എന്നിവയെക്കുറിച്ചുള്ള പഠനം ഇതിൽ ഉൾപ്പെടുന്നു. ഇത് പ്രാഥമികമായി ശാരീരിക പ്രവർത്തനവുമായി ബന്ധപ്പെട്ട ഫിസിയോളജിയിൽ നിന്ന് വ്യത്യസ്തമാണ്.

ചരിത്രം

"മോർഫോളജി" എന്ന വാക്കിൻ്റെ പദോൽപത്തി "രൂപം" എന്നർത്ഥം വരുന്ന പുരാതന ഗ്രീക്ക് μορφή (മോർഫി), പഠനം എന്ന അർഥം വരുന്ന λόγος (ലോഗോസ്) എന്നിവയിൽ നിന്നാണ്.[2][3]

ജീവശാസ്ത്രത്തിലെ ശാരീരിക പ്രവർത്തനത്തിന് വിരുദ്ധമായി രൂപം എന്ന ആശയം അരിസ്റ്റോട്ടിലിന്റെ കാലത്താണ് (അരിസ്റ്റോട്ടിലിന്റെ ജീവശാസ്ത്രം കാണുക) ഉയർന്നു വരുന്നത്. ജർമ്മൻ ശരീരശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനുമായ കാൾ ഫ്രീഡ്രിക്ക് ബർഡാക്ക് (1800) ജോഹാൻ വുൾഫ്ഗാങ് വോൺ ഗോഥെ (1790) എന്നിവർ ചേർന്ന് മോർഫോളജി എന്ന ശാസ്ത്ര ശാഖ വികസിപ്പിച്ചെടുത്തു.[4]

ലോറൻസ് ഒകെൻ, ജോർജസ് കുവിയർ, എറ്റിയെൻ ജെഫ്രോയ് സെന്റ്-ഹിലയർ, റിച്ചാർഡ് ഓവൻ, കാൾ ഗെഗൻബോർ, ഏണസ്റ്റ് ഹേക്കൽ എന്നിവരാണ് മോർഫോളജിയിലെ മറ്റ് പ്രധാന സൈദ്ധാന്തികർ.[5][6]

1830-ൽ, കുവിയറും ഇ.ജി.സെയ്ന്റ്-ഹിലെയറും മൃഗങ്ങളുടെ ഘടന പ്രവർത്തനമോ പരിണാമമോ കാരണം എന്ന വിഷയത്തിൽ ഒരു പ്രസിദ്ധമായ സംവാദത്തിൽ ഏർപ്പെട്ടു, അത് അക്കാലത്തെ ജീവശാസ്ത്രപരമായ ചിന്തയിലെ രണ്ട് പ്രധാന വ്യതിയാനങ്ങൾക്ക് ഉദാഹരണമായി പറയപ്പെടുന്നു.[7]

മോർഫോളജിയുടെ വിഭാഗങ്ങൾ

  • കമ്പാരേറ്റീവ് മോർഫോളജി എന്നത് ഒരു ജീവിയുടെ ബോഡി പ്ലാനിനുള്ളിലെ ഘടനകളുടെ സ്ഥാനത്തിന്റെ പാറ്റേണുകളുടെ വിശകലനമാണ്, കൂടാതെ ഇത് ടാക്സോണമിക് വർഗ്ഗീകരണത്തിന്റെ അടിസ്ഥാനമായി മാറുന്നു.
  • രൂപഘടനയുടെ ഘടനയും പ്രവർത്തനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഫങ്ഷണൽ മോർഫോളജി.
  • ജനിതക പരിവർത്തനത്തിന്റെ പ്രഭാവം പോലെയുള്ള പരീക്ഷണാത്മക സാഹചര്യങ്ങളിൽ ജീവികളുടെ രൂപഘടനയിൽ ബാഹ്യ ഘടകങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനമാണ് എക്സ്പിരിമെൻ്റൽ മോഫോളജി.
  • അനാട്ടമി എന്നത് "ജീവികളുടെ ഘടനയെ കൈകാര്യം ചെയ്യുന്ന മോർഫോളജി ശാഖയാണ്".[8]
  • മോളിക്യുലാർ മോർഫോളജി എന്നത് വളരെ അപൂർവ്വമായി ഉപയോഗിക്കുന്ന പദമാണ്. ഇത് സാധാരണയായി ഫൈബർ രൂപീകരണം[9] അല്ലെങ്കിൽ വലിയ സംയുക്ത അസംബ്ലികൾ പോലുള്ള പോളിമറുകളുടെ സൂപ്പർ സ്ട്രക്ചറിനെ പരാമർശിക്കുന്നു. വ്യക്തിഗത തന്മാത്രകളുടെ സ്പേഷ്യൽ ഘടനയിൽ ഈ പദം സാധാരണയായി പ്രയോഗിക്കാറില്ല.
  • ഒരു വ്യക്തിഗത ഘടന വ്യക്തമാക്കാതെ അതിന്റെ എല്ലാ ഘടനകളും കണക്കിലെടുത്ത് ഒരു ജീവിയുടെ രൂപത്തെയും ഘടനയെയും കുറിച്ചുള്ള പൊതുവായ വിവരണമായി മൊത്തത്തിലുള്ള ഒരു ജീവിയുടെ കൂട്ടായ ഘടനകളെ ഗ്രോസ് മോർഫോളജി സൂചിപ്പിക്കുന്നു.

മോർഫോളജിയും വർഗ്ഗീകരണവും

മിക്ക ടാക്സകളും മറ്റ് ടാക്സകളിൽ നിന്ന് മോർഫോളജിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സാധാരണഗതിയിൽ അടുത്ത ബന്ധമുള്ള ടാക്സകൾ തമ്മിലുള്ള മോർഫോളജിക്കൽ വ്യത്യാസം, വിദൂര ബന്ധങ്ങളുള്ളവയെക്കാൾ വളരെ കുറവായിരിക്കും, എന്നാൽ എല്ലായ്പ്പോഴും ഇത് ശരിയാകണമെന്നില്ല. ക്രിപ്റ്റിക് സ്പീഷീസുകൾ പ്രത്യുൽപാദനപരമായി ഒറ്റപ്പെട്ടതും എന്നാൽ ശരീര ഘടനാപരമായി വളരെ സാമ്യമുള്ളതോ ഒരുപക്ഷേ ബാഹ്യമായി പോലും സമാനമോ ആയതുമാണ്. നേരെമറിച്ച്, ചിലപ്പോൾ ബന്ധമില്ലാത്ത ടാക്‌സകൾ സംയോജിത പരിണാമത്തിന്റെയോ അനുകരണത്തിന്റെയോ ഫലമായി സമാനമായ രൂപം നേടുന്നു. കൂടാതെ, ഒരു സ്പീഷിസിനുള്ളിൽ രൂപാന്തര വ്യത്യാസങ്ങൾ ഉണ്ടാകാം, അപ്പോക്ക ഫ്ലാവിസിമ പോലെയുള്ള രാജ്ഞികൾ തൊഴിലാളികളേക്കാൾ വളരെ ചെറുതാണ്. മോർഫോളജിക്കൽ ഡാറ്റയെ ആശ്രയിക്കുന്നതിലെ മറ്റൊരു പ്രശ്നം, രൂപശാസ്ത്രപരമായി പറഞ്ഞാൽ, രണ്ട് വ്യത്യസ്ത സ്പീഷിസുകളായി കാണപ്പെടുന്നവ, യഥാർത്ഥത്തിൽ ഡിഎൻഎ വിശകലനം വഴി ഒരൊറ്റ സ്പീഷിസായി കാണിച്ചേക്കാം എന്നതാണ്. ഈ വ്യത്യാസങ്ങളുടെ പ്രാധാന്യം അലോമെട്രിക് എഞ്ചിനീയറിംഗിന്റെ ഉപയോഗത്തിലൂടെ പരിശോധിക്കാവുന്നതാണ്, അതിൽ ഒന്നോ രണ്ടോ സ്പീഷിസുകൾ മറ്റ് സ്പീഷീസുകളെ ഫിനോകോപ്പി ചെയ്യാൻ കൈകാര്യം ചെയ്യുന്നു.

പൊതു സവിശേഷതകൾ ഒരു പൊതു പൂർവ്വികനിൽ നിന്ന് ഉരുത്തിരിഞ്ഞതാവാം. [10] മറ്റൊരുതരത്തിൽ, സവിശേഷതകൾ തമ്മിലുള്ള ഹോമോപ്ലാസി പരസ്പരം സാദൃശ്യമുള്ളവയെ വിവരിക്കുന്നു. [11]

3D സെൽ മോർഫോളജി: വർഗ്ഗീകരണം

മൈക്രോസ്കോപ്പിയുടെ കണ്ടുപിടിത്തവും വികസനവും ഉയർന്ന സ്പേഷ്യൽ, ടെമ്പറൽ റെസലൂഷൻ ഉപയോഗിച്ച് 3-ഡി സെൽ രൂപഘടനയുടെ നിരീക്ഷണം സാധ്യമാക്കുന്നു. സങ്കീർണ്ണമായ ഒരു സംവിധാനത്താൽ നിയന്ത്രിക്കപ്പെടുന്ന ഈ സെൽ രൂപഘടനയുടെ ചലനാത്മക പ്രക്രിയകൾ രോഗപ്രതിരോധവും ആക്രമണാത്മക പ്രതികരണങ്ങളും പോലുള്ള വിവിധ സുപ്രധാന ജൈവ പ്രക്രിയകളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.[12][13]

ഇതും കാണുക

  • Comparative anatomy
  • Computational anatomy
  • Insect morphology
  • Morphometrics
  • Neuromorphology
  • Phenetics
  • Phenotype
  • Phenotypic plasticity
  • Plant morphology

അവലംബം

  1. "Morphology Definition of Morphology by Oxford Dictionary on Lexico.com also meaning of Morphology". Lexico DictionariesEnglish (in ഇംഗ്ലീഷ്). Archived from the original on March 5, 2020.
  2. Bailly, Anatole (1981-01-01). Abrégé du dictionnaire grec français. Paris: Hachette. ISBN 2010035283. OCLC 461974285.
  3. Bailly, Anatole. "Greek-french dictionary online". www.tabularium.be. Retrieved 2020-02-11.
  4. Mägdefrau, Karl (1992). Geschichte der Botanik [History of Botany] (2 ed.). Jena: Gustav Fischer Verlag. ISBN 3-437-20489-0.
  5. Richards, R. J. (2008). A Brief History of Morphology. In: The Tragic Sense of Life. Ernst Haeckel and the Struggle over Evolutionary Thought. Chicago: University of Chicago Press.
  6. Di Gregorio, M. A. (2005). From Here to Eternity: Ernst Haeckel and Scientific Faith. Gottingen: Vandenhoeck & Ruprecht.
  7. Appel, Toby (1987). The Cuvier-Geoffroy Debate: French Biology in the Decades Before Darwin. New York: Oxford University Press.
  8. "Anatomy – Definition of anatomy by Merriam-Webster". merriam-webster.com.
  9. "Polymer Morphology". ceas.uc.edu/. Retrieved 2010-06-24.
  10. J., Lincoln, Roger (1998). A dictionary of ecology, evolution, and systematics. Boxshall, Geoffrey Allan., Clark, P. F. (2nd ed.). Cambridge: Cambridge University Press. ISBN 052143842X. OCLC 36011744.{cite book}: CS1 maint: multiple names: authors list (link)
  11. Harvey., Pough, F. (2009). Vertebrate life. Janis, Christine M. (Christine Marie), 1950-, Heiser, John B. (8th ed.). San Francisco: Benjamin Cummings. ISBN 978-0321545763. OCLC 184829042.{cite book}: CS1 maint: multiple names: authors list (link)
  12. Doyle, A. D.; Petrie, R. J.; Kutys, M. L.; Yamada, K. M. (2013). "Dimensions in Cell Migration". Current Opinion in Cell Biology. 25 (5): 642–649. doi:10.1016/j.ceb.2013.06.004. PMC 3758466. PMID 23850350.
  13. Dufour, Alexandre Cecilien; Liu, Tzu-Yu; Ducroz, Christel; Tournemenne, Robin; Cummings, Beryl; Thibeaux, Roman; Guillen, Nancy; Hero, Alfred O.; Olivo-Marin, Jean-Christophe (2015). "Signal Processing Challenges in Quantitative 3-D Cell Morphology: More than meets the eye". IEEE Signal Processing Magazine. 32 (1): 30–40. Bibcode:2015ISPM...32...30D. doi:10.1109/MSP.2014.2359131.

പുറംകണ്ണികൾ