യുദ്ധത്തടവുകാർ

1944 ഡിസംബറിൽ ആർദെൻസിൽ പിടിയിലായ അമേരിക്കൻ യുദ്ധത്തടവുകാർ

യുദ്ധത്തിൽ പിടിക്കപ്പെടുന്ന ശത്രുസേനാംഗങ്ങളാണ് പൊതുവെ യുദ്ധത്തടവുകാർ (POW, PoW, PW, P/W, WP, PsW) എന്നറിയപ്പെടുന്നത്[1][2]

1929-ലെ ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഡിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.[3] എന്നാൽ പല രാജ്യങ്ങളും മേൽ നിയമങ്ങൾ പാലിക്കാറില്ല.

യോഗ്യതകൾ

തടവിലാക്കപ്പെട്ട രാജ്യത്തെ ശിക്ഷാനിയമങ്ങളിൽ നിന്നും കൊലപാതകക്കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനായി പിടിക്കപ്പെട്ടയാൾ ഒരു യുദ്ധത്തടവുകാരനായി പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.

മൂന്നാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ 4 പ്രകാരം, അയാൾ

  • ഒരു രാജ്യത്തിന്റെ സേനാംഗമാണെന്നതിനുള്ള വ്യക്തമായ തെളിവുണ്ടായിരിക്കണം.[2]
  • ആയുധധാരിയായിരിക്കണം.
  • ഒരു സൈനിക ദളത്തിന്റെ ഭാഗമായിരിക്കണം.
  • യൂണിഫോമും ബാഡ്ജും ധരിച്ചിരിക്കണം.(അതുവഴി തീവ്രവാദികൾ, നുഴഞ്ഞുകയറ്റക്കാർ, ചാരന്മാർ എന്നിവർ ഈ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാകുന്നു.)[4]
കൊസവോയിൽ പിടിയിലായ സെർബിയൻ യുദ്ധത്തടവുകാർ
യു.എസ് ആർമി: ജർമൻ യുദ്ധത്തടവുകാരുടെ കാർഡിന്റ് മുൻവശം
മുകളിലത്തെ കാർഡിന്റെ പിൻവശം

അവലംബം

  1. എൻസൈക്ലോപീഡിയ, ബ്രിട്ടാനിക്ക. "prisoner of war (POW)". ബ്രിട്ടാനിക്ക. Retrieved 4 മെയ് 2013. {cite web}: Check date values in: |accessdate= (help)
  2. 2.0 2.1 ഹിക്ക്മാൻ, ജോൺ. "WHAT IS A PRISONER OF WAR FOR?". scientia Militaria. Retrieved 4 മെയ് 2013. {cite web}: Check date values in: |accessdate= (help)
  3. ഇന്റർനാഷണൽ കമ്മിറ്റി, റെഡ് ക്രോസ്. "TREATIES AND STATES PARTIES TO SUCH TREATIES". ICRC. Retrieved 4 മെയ് 2013. {cite web}: Check date values in: |accessdate= (help)
  4. ഗറില്ലായുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ യൂണിഫോം ഉപയോഗിക്കാറില്ല. എന്നാൽ ഇവരേയും PoW ആയി കണക്കാക്കപ്പെടാറുണ്ട്.