യൂണിവേഴ്സിറ്റി ഓവൽ , ഡുനെഡിൻ

യൂണിവേഴ്സിറ്റി ഓവൽ
"വാഴ്സിറ്റി ഓവൽ"
യൂണിവേഴ്സിറ്റി ഓവൽ 2009ൽ ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള മൽസരത്തിനിടെ
Former namesലോഗൻ പാർക്ക്
സ്ഥാനംഡുനെഡിൻ, ന്യൂസിലൻഡ്
നിർദ്ദേശാങ്കം45°51′57″S 170°31′31″E / 45.86583°S 170.52528°E / -45.86583; 170.52528
ഉടമഡുനെഡിൻ നഗരസഭ
ശേഷി3500 (can be increased to 6000 by use of temporary seating)
ഉപരിതലംപുല്ല്
Construction
Broke ground1913
തുറന്നുകൊടുത്തത്1920
നവീകരിച്ചത്1979
വിപുലീകരിച്ചത്2004, 2012
Tenants
Otago Cricket Association
Otago Volts

ന്യൂസിലൻഡിലെ ഡുനെഡിനിലെ ലോഗൻ പാർക്കിലുള്ള ഒരു ക്രിക്കറ്റ് മൈതാനമാണ് യൂണിവേഴ്സിറ്റി ഓവൽ. ഒട്ടാഗോ സർവകലാശാലയുടെ ഉടമസ്ഥതയിലായിരുന്ന യൂണിവേഴ്സിറ്റി ഓവൽ 2001 ൽ ഡുനെഡിൻ നഗരസഭ വിലയ്ക്കുവാങ്ങി. ഡുനെഡിനിലെ പ്രശസ്തമായ കാരിസ്ബ്രൂക്ക് സ്റ്റേഡിയം മൽസരങ്ങൾക്ക് അനുയോജ്യമല്ലാതെയായതോടെ റഗ്ബി , ഫുട്ബോൾ മൽസരങ്ങൾ ഡുനെഡിനിലെ തന്നെ മറ്റൊരു സ്റ്റേഡിയമായ ഫോർസയ്ത് ബാർ സ്റ്റേഡിയത്തിലേക്കും, ക്രിക്കറ്റ് മൽസരങ്ങൾ യൂണിവേഴ്സിറ്റി ഓവലിലേക്കും മാറ്റുകയായിരുന്നു. ഒട്ടാഗോ ക്രിക്കറ്റ് അസോസിയേഷന്റെ ഹോം ഗ്രൗണ്ടാണിത്. 2008 ൽ ന്യൂസിലന്റും ബംഗ്ലാദേശും തമ്മിൽ നടന്ന ടെസ്റ്റ് മൽസരത്തിനാണ് ഈ മൈതാനം ആദ്യമായി ആതിഥേയത്വം വഹിച്ചത്. ടെസ്റ്റ്, ഏകദിന മൽസരങ്ങൾക്ക് വേദിയാകാറുള്ള യൂണിവേഴ്സിറ്റി ഓവൽ ഡ്രെയിനേജ് സംവിധാനങ്ങളുടെ അഭാവത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. 2015 ക്രിക്കറ്റ് ലോകകപ്പിൽമൂന്ന് ഗ്രൂപ് മൽസരങ്ങൾക്ക് യൂണിവേഴ്സിറ്റി ഓവൽ വേദിയായിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ