രാഷ്ട്രപിതാവ്
ഒരു രാജ്യത്തിന്റെ രൂപവത്കരണത്തിൽ ഒരു മഹദ്‌വ്യക്തി നൽകിയ സംഭാവനകളെ മാനിച്ച് നൽകുന്ന ആദരണീയ സ്ഥാനമാണ് രാഷ്ട്രപിതാവ് എന്ന സ്ഥാനം. Father of the country എന്നർത്ഥം വരുന്ന ലാറ്റിൻ പദമായ Pater patriae എന്ന വാക്കിൽ നിന്നാണ് ഈ പ്രയോഗത്തിന്റെ ഉത്ഭവം.
റോമൻ ചരിത്രം
മികച്ച പണ്ഡിതരെയും യോദ്ധാക്കളെയും ആദരിക്കാൻ ബി.സി. 63-ൽ റോമൻ സെനറ്റ് ആണ് Pater patriae എന്ന പദവി നൽകിത്തുടങ്ങിയത്. പ്രശസ്ത റോമൻ പണ്ഡിതനായ മാർക്കസ് തുല്ലിയസ് സിസറോയ്ക്കാണ് ഈ പദവി ആദ്യമായി നൽകിയത്. പിന്നീട് ജൂലിയസ് സീസർ, അഗസ്റ്റസ് സീസർ, കലിഗുള, നീറോ തുടങ്ങിയ റോമൻ ചക്രവർത്തിമാരെയും ഈ പദവി തേടിയെത്തി. എ.ഡി. 307-ൽ കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തിക്കാണ് ഈ പദവി അവസാനമായി നൽകിയത്.
ആധുനിക ചരിത്രം
ആധുനിക രാജ്യങ്ങളുടെ ചരിത്രത്തിൽ രാജ്യങ്ങളുടെ സ്ഥാപക നേതാക്കൾക്കാണ് രാഷ്ട്രപിതാവ് സ്ഥാനം നൽകിയിരിക്കുന്നത്. മഹാത്മാഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ് ആകുന്നത് ഈ അർത്ഥത്തിലാണ്.
രാജ്യങ്ങളും രാഷ്ട്രപിതാക്കളും
രാജ്യം | രാഷ്ട്രപിതാവ് |
---|---|
മലേഷ്യ | തുങ്കു അബ്ദുൾ റഹ്മാൻ പുത്ര അൽ-ഹജ് |
തുർക്കി | മുസ്തഫാ കമാൽ അത്താതുർക്ക് |
ഉറുഗ്വേ | ജോസ് ഗെർവാസിയോ അർറ്റിഗാസ് |
ബർമ്മ | ജനറൽ ഓങ്ങ് സാൻ |
ചെക്ക് റിപ്പബ്ലിക്ക് | ഫ്രാന്റിസെക് പലാക്കി |
ഇന്ത്യ | മോഹൻദാസ് കരംചന്ദ് ഗാന്ധി |
നോർവെ | ഈനാർ ജെർഹാർഡ്‌സെൻ |
പാകിസ്താൻ | മുഹമ്മദ് അലി ജിന്ന |
റഷ്യ | പീറ്റർ ഒന്നാമൻ |
ബംഗ്ലാദേശ് | ഷെയ്ക്ക് മുജീബുർ റഹ്മാൻ |
അഫ്ഘാനിസ്ഥാൻ | മുഹമ്മദ് സഹീർ ഷാ |
ചൈന | സൺ യാത്-സെൻ |
ക്രൊയേഷ്യ | ആന്റെ സ്റ്റാർചെവിക് |
അമേരിക്ക | ജോർജ് വാഷിംഗ്ടൺ |
നെതർലാന്റ്സ് | ഓറഞ്ച് വില്യം |
സ്വീഡൻ | ഗുസ്താവ് വാസ |
ഫലസ്തീൻ | യാസിർ അറഫാത്ത് |
കിഴക്കൻ ടിമോർ | സനാന ഗുസ്മാവോ |
കൊസോവോ | ഇബ്രാഹിം റുഗോവ |
സിംഗപ്പൂർ | ലീ ക്വാൻ യൂ |