രേഖ (ബോളിവുഡ് ചലച്ചിത്രനടി)

രേഖ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രേഖ (വിവക്ഷകൾ) എന്ന താൾ കാണുക. രേഖ (വിവക്ഷകൾ)
രേഖ
Rekha in 2016
Member of Parliament, Rajya Sabha
(Nominated)
ഓഫീസിൽ
27 April 2012 – 26 April 2018
വ്യക്തിഗത വിവരങ്ങൾ
ജനനം
Bhanurekha Ganesan

(1954-10-10) 10 ഒക്ടോബർ 1954  (70 വയസ്സ്)[1][2][3]
Madras, Madras State, India (present day Chennai, Tamil Nadu, India)
രാഷ്ട്രീയ കക്ഷിIndependent
പങ്കാളിMukesh Agarwal (m.1990–1991; his death)
മാതാപിതാക്കൾ(s)Gemini Ganesan (father)
Pushpavalli (mother)
ബന്ധുക്കൾSavitri (step-mother)
Shubha (cousin)
Vedantam Raghavaiah (uncle)[4]
അൽമ മേറ്റർSacred Heart Convent, Church Park, Chennai
അവാർഡുകൾPadma Shri (2010)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് രേഖ എന്നറിയപ്പെടുന്ന ഭാനുരേഖ ഗണേശൻ.(തമിഴ്: ரேகா, ഹിന്ദി: रेखा, ഉർദു: ریکھا), (ജനനം: 10 ഒക്ടോബർ 1954). 1970 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്ന രേഖ.[5][6]

തന്റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതുവരെ 180 ലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട്. മുൻ നിര ചിത്രങ്ങളിലും സമാന്തര സിനിമകളിലും ഒരേ പോലെ മികച്ച അഭിനയം പ്രകടിപ്പിക്കാൻ രേഖക്ക് കഴിഞ്ഞു.

ആദ്യ ജീവിതം

രേഖ ജനിച്ചത് ചെന്നൈയിലാണ്. തമിഴിലെ പ്രമുഖ നടനായ ജമിനി ഗണേശന്റെ മകളാണ് രേഖ. മാതാവ് തെലുങ്ക് ചലച്ചിത്ര നടിയായ പുഷ്പവല്ലിയാണ്. തന്റെ പിതാവിന്റെ വിജയകരമായ ചലച്ചിത്ര ജീവിതം പിന്തുടർന്നു കൊണ്ടാണ് രേഖ ചലച്ചിത്ര വേദിയിൽ എത്തിയത്.[7]

തന്റെ മാതാ പിതാക്കൾ ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല. രേഖയുടെ കുട്ടിക്കാലത്ത് ജെമിനി ഗണേശൻ രേഖയെ തന്റെ കുട്ടിയായി അംഗീകരിച്ചിരുന്നില്ല.[7] 1970 കളിൽ ചലച്ചിത്ര രംഗത്ത് ഒരു അവസരം തേടുന്ന കാ‍ലത്താണ് ഇത് പുറത്തു വന്നത്.[7]

ഔദ്യോഗിക ജീവിതം

ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിച്ചത് 1966 ൽ തെലുഗു ചിത്രമായ രംഗുല രത്നം എന്ന ചിത്രത്തിലാണ്. ഒരു നായികയായി അഭിനയിച്ചത് 1969 ൽ കന്നട ചിത്രത്തിലാണ്.[7] ആ വർഷം തന്നെ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.[8]

1970 ൽ രേഖ ഒരു തെലുഗു ചിത്രത്തിലും സാവൻ ബന്ദോൻ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രമാണ് ഹിന്ദി ചലച്ചിത്ര വേദിയിൽ രേഖയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടൂന്നത്.[7] പിന്നീട് കുറെ അധികം വേഷങ്ങൾ ലഭിച്ചെങ്കിലും അതെല്ലാം ഗ്ലാ‍ാമർ വേഷങ്ങളായിരുന്നു.

1980 കളിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച ഒരു പാട് ചിത്രങ്ങളിൽ രേഖ നായികയായി.[9] അമിതാബ് ബച്ചനുമായി യഥാർഥ ജീവിതത്തിലും ബന്ധമുണ്ടെന്ന് രേഖക്കെതിരെ ആരോപണങ്ങൾ വന്നു. 1981 ൽ യശ് ചോപ്ര നിർമ്മിച്ച സിൽസില എന്ന ചിത്രത്തോടെ പിന്നീട് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.[9] 1990 കൾക്ക് ശേഷം രേഖയുടെ ചലച്ചിത്ര ജീവിതത്തിൽ ഒരു താഴ്ചയുണ്ടായി. പല ചിത്രങ്ങളും പരാജയപ്പെട്ടു.[10] പക്ഷേ ഇതിനിടക്ക് വിദേശ ചിത്രമായ കാമ‌സൂത്ര എന്ന ചിത്രവും ഖിലാഡിയോം കാ ഖിലാഡി എന്ന ചിത്രവും അല്പമെങ്കിലും വിജയമുണ്ടായി.

സ്വകാര്യ ജീവിതം

രേഖയുടെ ജീവിതത്തിൽ പല പരാജയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ആദ്യ കാലത്ത് 1973 ൽ സംവിധായകനായ വിനോദ് മേഹ്രയുമായിട്ടയിരുന്നു ബന്ധം. ഇവർ പിന്നീട് പിരിഞ്ഞു. 1990 ൽ ഡെൽഹിയിലെ ഒരു വ്യവസായിയായ മുകേഷ് അഗർവാളിനെ വിവാഹം ചെയ്തെങ്കിലും ഇദ്ദേഹം 1991 ൽ ആത്മഹത്യ ചെയ്തു. ഇപ്പോൾ രേഖ മുംബൈയിൽ തന്റെ സെക്രട്ടറിയോടൊപ്പം താമസിക്കുന്നു.[11]

Filmfare Award
മുൻഗാമി
Jaya Badhuri
for Naukar
Best Actress
for Khoobsurat

1981
പിൻഗാമി
Smita Patil
for Chakra
മുൻഗാമി
N/A
Best Actress
for Khoon Bhari Maang

1989
പിൻഗാമി
Sridevi
for Chaalbaaz
മുൻഗാമി Best Supporting Actress
for Khiladiyon Ka Khiladi

1997
പിൻഗാമി
Karisma Kapoor
for Dil To Pagal Hai
മുൻഗാമി Lifetime Achievement
2003
പിൻഗാമി
Sulochana,
Nirupa Roy
and
B.R. Chopra
National Film Award
മുൻഗാമി
Smita Patil
for Chakra
Best Actress
for Umrao Jaan

1982
പിൻഗാമി
Shabana Azmi
for Arth

അവലംബം

  1. "Rekha's Birthday Party – 10th October 1972". Cineplot. Retrieved 11 November 2017.
  2. "Happy Birthday Super Rekha!". Koimoi. Retrieved 11 November 2017.
  3. "Who is Rekha?". NDTV. Retrieved 11 November 2017.
  4. "Memories of the Southern Devadas". thehindu.com. Archived from the original on 2003-03-24. Retrieved 1 May 2015.
  5. Iyer, Meena (2006 July 21). "Rekha's singing a different tune!". The Times of India. Retrieved 2007-12-04. {cite web}: Check date values in: |date= (help)
  6. Ahmed, Rauf. "The Millennium Special". Rediff.com. Retrieved 2007-12-04.
  7. 7.0 7.1 7.2 7.3 7.4 Chopra, Sonia (2007 October 8). "Rekha's journey: The 'ageless' diva over the years". Sify. Retrieved 2008-04-19. {cite web}: Check date values in: |date= (help)
  8. Raaj, Shaheen (2005 June 12). "Rekha: timeless beauty". Deccan Herald. Retrieved 2008-06-05. {cite web}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  9. 9.0 9.1 "The Rekha story". Hindustan Times. Retrieved 2007-12-06.
  10. Verma, Sukanya (2001 October 10). "An enigma called Rekha". Rediff.com. Retrieved 2008-06-05. {cite web}: Check date values in: |date= (help)
  11. "timesofindia.indiatimes.com". Rekha's personal life via Simi Garewal. Retrieved July 19 2007. {cite web}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

അവലംബം