രോഗലക്ഷണ ചികിൽസ

രോഗിയിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കി അവയിൽ നിന്നും ആശ്വാസവും അത് മൂലം സൗഖ്യവും നൽക്കാൻ ഉദ്ദേശിച്ച് സ്വീകരിക്കുന്ന നടപടികളേയാണ് രോഗലക്ഷണ ചികിൽസ എന്ന് പറയുന്നത്. ഇവിടെ രോഗത്തിന്റെ മൂല കാരണം അല്ല നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിക്കുന്നത്. മൂല കാരണം കണ്ടെത്തുമ്പോഴേക്ക് തന്നെയും രോഗിക്ക് അല്പമെങ്കിലും ശമനവും സൗഖ്യവും നൽകുക എന്നതാണ് ലക്ഷണ ചികിൽസയുടെ ഉദ്ദേശം. ജലദോഷം പോലെയുള്ള പല വൈറസ് അണുബാധ അവസ്ഥകളിൽ രോഗലക്ഷണ ചികിൽസ മാത്രമായിരിക്കും ഏക പോംവഴി.

രോഗലക്ഷണ ചികിൽസ -  ഉദാഹരണങ്ങൾ.

രോഗ കാരണങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായി ചികിൽസ തുടങ്ങുമങ്കിലും അതോടൊപ്പം തന്നെ രോഗ ലക്ഷണ ചികിൽസയും നിലനിർത്താറുണ്ട്.

രോഗ ലക്ഷണ ചികിൽസയിലെ അപകട സാധ്യത

രോഗ ലക്ഷണ ചികിൽസ ഒട്ടും അഭികാമ്യമല്ലാത്തതും ചിലപ്പോൾ അപകടകരവും ആയ സന്ദർഭങ്ങൾ ഉണ്ടാവാം. ഉദാഹരണങ്ങൾ:

ചെറിയ ചൂട് മാത്രം കാണിക്കുന്ന പനി അണുബാധയുടെ ലക്ഷണമാകാം. എന്നൽ താപ ശമന ഔഷധങ്ങൾ (anti pyretic) കൊണ്ട് പനി കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അണുബധ നിർമ്മാർജ്ജനം നടക്കാതിരിക്കുകയും അണുബാധ ലക്ഷണങ്ങൾ പ്രകടമാവാതിരിക്കുകയും ചെയ്യുന്നു. ചികിൽസിക്കപ്പെടാതെ പോകുന്ന അണുബാധ അവയവങ്ങളെ ഗുരുതരമായി ബാധിക്കുകയും ജീവഹാനി പോലും സംഭവിക്കാവുന്ന നിലയിലേക്ക് നീങ്ങുകയും ചെയ്തേക്കാം

  • വിട്ടുമാറാത്ത തലവേദനയ്ക്ക് വേദന സംഹാരികളിൽ ആശ്വാസം തേടാറുണ്ട്. എന്നാൽ  മസ്തിഷ്കാർബുദം പോലുള്ള ഗുരുതര രോഗത്തിന്റെ ലക്ഷണങ്ങളെ മറയ്ക്കുക മാത്രമായിരിക്കും ചെയ്യുക.

രോഗ ലക്ഷണങ്ങ ചികിൽസ പാർശ്വ ഫലങ്ങളിൽ നിന്നും മുക്തമല്ല. തലചുറ്റൽ , അലർജ്ജി, ആമാശയ രക്തസ്രാവം, ഓക്കാനും ചർദ്ദി തുടങ്ങിയ പാർശ്വ ഫലങ്ങൾ ലക്ഷണ ചികിൽസയിലും പ്രകടമാകാറുണ്ട്.

ഇതും കാണുക