രോഗൻ ജോഷ്
രോഗൻ ജോഷ് | |
---|---|
രോഗൻ ജോഷ് | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ഇന്ത്യ, പാകിസ്താൻ, സിംഗപ്പൂർ |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | എണ്ണ, ഇറച്ചി or നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ |
ഇന്ത്യ, പാകിസ്താൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സാധാരണ ലഭ്യമായ ഒരു കറിയാണ് രോഗൻ ജോഷ് (Rogan josh ). ഇതിന്റെ ഉത്ഭവസ്ഥാനം കാശ്മീർ ആണെന്ന് കരുതപ്പെടുന്നു. ഈ പദത്തിന്റെ അർത്ഥം നല്ല ചൂടിൽ എണ്ണയിൽ വേവിച്ചത് എന്നതാണ്. ഓയിൽ/എണ്ണ എന്നർഥം വരുന്ന പേർഷ്യൻ പദമായ രോഗൻ (روغن) ചൂടുള്ളത് എന്നർഥം വരുന്ന ജോഷ് എന്ന പദവും ചേർന്നാണ് രോഗൻ ജോഷ് എന്ന പദം രൂപപ്പെട്ടത്. രോഗൻ ജോഷ് ഇന്ത്യയിലേക്ക് കൊണ്ടു വന്നത് മുഗളന്മാരായിരുന്നു[1] .
ഘടകങ്ങൾ
ഇതിലെ ഘടകങ്ങൾ പല പ്രദേശങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്. ഇതിലെ പ്രധാന ഘടകം മിക്കയിടങ്ങളിലും കാണുന്നത് ആട്ടിറച്ചി, കോഴിയിറച്ചി ആണ്. കൂടാതെ നെയ്യ് അല്ലെങ്കിൽ എണ്ണ, സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം എന്നിവയുമാണ്. ചില ആധുനിക രീതികളിൽ ഇതിൽ ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേർക്കുന്നുണ്ട്. കൂടാതെ കട്ടിതൈര് ചേർക്കുന്ന രീതിയും ചിലയിടങ്ങളിൽ ഉണ്ട്.
സാംസ്കാരിക പ്രാധാന്യം
കശ്മീരിലെ മുസ്‌ലിംകൾക്കിടയിൽ ഈ വിഭവം വളരെ പ്രാധാന്യമുള്ള ഒന്നാണ്. മുസ്‌ലിംകൾ ഹജ്ജ് കർമ്മം കഴിഞ്ഞ് വന്നതിനു ശേഷം ഒരു ആടിന്റെ ബലി കൊടുത്ത് കൊണ്ട് പുതുവർഷം തുടങ്ങുന്ന പതിവുണ്ട്. ഈ സമയത്ത് രോഗൻ ജോഷ് ആഘോഷങ്ങളിലെ ഒരു പ്രധാന വിഭവമാണ്.
അവലംബം
- ↑ Collingham, Lizzie. Curry: A Tale of Cooks & Conquerors. Oxford University Press, 2007.
പുറത്തേക്കുള്ള കണ്ണികൾ
- Rogan Josh (Lamb Curry)
- Kashmiri Rogan Josh Archived 2012-02-19 at the Wayback Machine