റീസ് വിതർസ്പൂൺ

റീസ് വിതർസ്പൂൺ
Witherspoon at the 2014 Toronto International Film Festival
ജനനം
Laura Jeanne Reese Witherspoon

(1976-03-22) മാർച്ച് 22, 1976  (48 വയസ്സ്)
ന്യൂ ഓർലിയൻസ്, ലൂയിസിയാന, യു.എസ്.
വിദ്യാഭ്യാസംസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി
തൊഴിൽനടി, നിർമ്മാതാവ്, സംരംഭക
സജീവ കാലം1991–ഇതുവരെ
ജീവിതപങ്കാളി(കൾ)
  • റയാൻ ഫിലിപ്പ്
    (m. 1999; div. 2007)
  • ജിം ടോത്ത്
    (m. 2011)
കുട്ടികൾ3

ലോറ ജീൻ റീസ് വിതർസ്പൂൺ (ജനനം മാർച്ച് 22, 1976) ഒരു അമേരിക്കൻ നടിയും, നിർമ്മാതാവും, സംരംഭകയുമാണ് . ഒരു അക്കാദമി അവാർഡ്, പ്രൈം ടൈം എമ്മി അവാർഡ്, ഒരു ബാഫ്റ്റ പുരസ്കാരം, രണ്ട് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വിതർസ്പൂണിന് ലഭിച്ചിട്ടുണ്ട്. ന്യൂ ഓർലീൻസ്സിൽ ജനിച്ച് ടെന്നെസീയിൽ വളർന്ന അവർ, ഒരു ബാലിക നടി ആയിട്ടാണ് തന്റെ കലാ ജീവിതം ആരംഭിച്ചത്. 1991 ൽ ദ മാൻ ഇൻ ദ മൂൺ എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച വിതർസ്പൂണിന് യങ് ആർട്ടിസ്റ്റ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഡെസ്പെരെറ്റ് ചോയ്സസ്: റ്റു സേവ് മൈ ചൈൽഡ് (1992), ജാക്ക് ദ ബെയർ (1993) എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾക്ക് ശേഷം കോമഡി ചിത്രം പ്ലെസന്റ് വിൽ (1998) എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിൽ അവർ യങ് ഹോളിവുഡ് അവാർഡ് ഫോർ ബ്രേക്ക്ത്രൂ പെർഫോമൻസ് നേടി. 1999 ലെ ഇലക്ഷൻ എന്ന ചിത്രത്തിലെ ട്രേസി ഫ്ളിക്ക് എന്ന പ്രധാന വേഷം കൈകാര്യം ചെയ്തതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1][2] 

2001 ചിത്രം ലീഗലി ബ്ലോണ്ടിൽ അവതരിപ്പിച്ച എൽ വുഡ്സ് എന്ന കഥാപാത്രത്തിലൂടെ വിതെർസ്പൂനിനു തന്റെ രണ്ടാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. തുടർന്നുള്ള വർഷം റൊമാന്റിക് കോമഡി സ്വീറ്റ് ഹോം അലബാമയിൽ അഭിനയിച്ചു. 2005 ൽ അവർ വാക് ദ ലൈൻ എന്ന ചിത്രത്തിൽ ജൂനിയർ കാർട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ വേഷത്തിനു മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം, ഗോൾഡൻ ഗ്ലോബ് അവാർഡ്, ബാഫ്റ്റ പുരസ്കാരം, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് പുരസ്കാരം, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവ ലഭിക്കുകയുണ്ടായി. ലീഗലി ബ്ലണ്ട് 2: റെഡ്, വൈറ്റ് ആൻഡ് ബ്ലോണ്ട് (2003), മോൻസ്റ്റേഴ്‌സ് വേഴ്‌സസ് ഏലിയൻസ് (2009), വാട്ടർ ഫോർ എലഫൻറ്സ് (2011), സിംഗ് (2016) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. 2014 ൽ, വിതർസ്പൂൺ ഗോൺ ഗേൾ എന്ന ചിത്രം നിർമ്മിച്ചു. 2014 ൽ ഇറങ്ങിയ വൈൽഡ്‌ എന്നാ ചിത്രത്തിൽ ചെറിൾ സ്ട്രേയ്ഡ് എന്ന കഥാപാത്രത്തിന് അഭിനന്ദനം ഏറ്റുവാങ്ങി. അതിന് മികച്ച നടിക്കുള്ള രണ്ടാമത്തെ അക്കാഡമി അവാർഡിന് നാമനിർദ്ദേശവും, നാലാം ഗോൾഡ് ഗ്ലോബ് നാമനിർദ്ദേശവും ലഭിച്ചു. 2017 ൽ എച്ബിഒ അവതരിപ്പിച്ച ബിഗ് ലിറ്റിൽ ലൈസ് എന്ന ഡ്രാമ പരമ്പര നിർമ്മിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തു, ഈ പരമ്പരയിലെ പ്രകടനത്തിന് രണ്ട് പ്രീമിയം ടൈം എമ്മി അവാർഡ്‌ നാമനിർദ്ദേശം ലഭിക്കുകയും അതിൽ ഒരെണ്ണം നേടുകയും ചെയ്തു.  

വിതെർസ്പൂണിനു ഹലോ സൺ ഷൈൻ എന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും, ഡ്രാപ്പർ ജെയിംസ് എന്ന വസ്ത്ര കമ്പനിയും സ്വന്തമായിയുണ്ട്. കുട്ടികളുടെയും വനിതാ സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്നു. 2010 ൽ പ്രശസ്തമായ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വിതെർസ്പൂണിനു ഒരു നക്ഷത്രം ലഭിച്ചു. [3]

അഭിനയജീവിതം

ചലച്ചിത്രം

Year Title Role Notes
1991 The Man in the Moon Dani Trant
1993 A Far Off Place Nonnie Parker
1993 Jack the Bear Karen Morris
1994 S.F.W. Wendy Pfister
1996 Freeway Vanessa Lutz
1996 Fear Nicole Walker
1998 Twilight Mel Ames
1998 Overnight Delivery Ivy Miller
1998 Pleasantville Jennifer / Mary Sue Parker
1999 Cruel Intentions Annette Hargrove
1999 Election Tracy Flick
1999 Best Laid Plans Lissa
2000 Little Nicky Holly Cameo
2000 American Psycho Evelyn Williams
2001 The Trumpet of the Swan Serena (voice)
2001 Legally Blonde Elle Woods
2002 The Importance of Being Earnest Cecily Cardew
2002 Sweet Home Alabama Melanie Smooter
2003 Legally Blonde 2: Red, White & Blonde Elle Woods Also executive producer
2004 Vanity Fair Becky Sharp
2005 Walk the Line June Carter Cash
2005 Just like Heaven Elizabeth Masterson
2006 Penelope Annie Also producer
2007 Rendition Isabella Fields El-Ibrahimi
2008 Four Christmases Kate
2009 Monsters vs. Aliens Susan Murphy / Ginormica (voice) Also in the video game
2010 How Do You Know Lisa Jorgenson
2011 Water for Elephants Marlena Rosenbluth
2012 This Means War Lauren Scott
2012 Mud Juniper
2014 Devil's Knot Pamela Hobbs
2014 Gone Girl Producer
2014 Wild Cheryl Strayed Also producer
2014 The Good Lie Carrie Davis
2014 Inherent Vice Penny Kimball
2015 Hot Pursuit Rose Cooper Also producer
2016 Sing Rosita (voice)
2017 Home Again Alice Kinney
2018 A Wrinkle in Time Mrs. Who In post-production

ടെലിവിഷൻ

Year Title Role Notes
1991 Wildflower Ellie Perkins Movie
1992 Desperate Choices: To Save My Child Cassie Robbins Movie
1993 Return to Lonesome Dove Ferris Dunnigan Miniseries
2000 King of the Hill Debbie (voice) 2 episodes
2000 Friends Jill Green 2 episodes
2001 Saturday Night Live Host / Various Episode: "Reese Witherspoon/Alicia Keys"
2002 Simpsons, TheThe Simpsons Greta Wolfcastle (voice) Episode: "The Bart Wants What It Wants"
2003 Freedom: A History of Us Various roles 3 episodes; documentary
2009 Monsters vs. Aliens: Mutant Pumpkins from Outer Space Susan Murphy / Ginormica (voice) Special
2015 Saturday Night Live Host / Various Episode: "Reese Witherspoon/Florence + the Machine"
2015 Best Time Ever with Neil Patrick Harris Guest announcer Episode: "Reese Witherspoon"
2015 The Muppets Herself Episode: "Walk the Swine"
2017 Big Little Lies Madeline Martha Mackenzie Miniseries (7 episodes); also executive producer
2017 The Mindy Project Herself Episode: "Girl Gone Wild"

അവലംബം

  1. "Reese Witherspoon Award". Yahoo! Movies. Archived from the original on June 30, 2007. Retrieved November 10, 2007.
  2. "Film Independent Spirit Awards" (PDF). spiritawards.com. Archived (PDF) from the original on April 22, 2012. Retrieved April 10, 2012.
  3. "Welcome – Hollywood Chamber of Commerce". Hollywoodchamber.net. Archived from the original on February 10, 2011. Retrieved February 4, 2011.

ബാഹ്യ കണ്ണികൾ