റോബർട്ട് ബോയിൽ
റോബർട്ട് ബോയിൽ | |
---|---|
ജനനം | 25 ജനുവരി 1627 Lismore, County Waterford, അയർലണ്ട് |
മരണം | 31 ഡിസംബർ 1691 (വയസ്സ് 64) |
അറിയപ്പെടുന്നത് | ബോയിൽ നിയമം, ആധുനിക രസതന്ത്രത്തിന്റെ ഉപജ്ഞാതാവ് |
പുരസ്കാരങ്ങൾ | Fellow of the Royal Society |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതിക ശാസ്ത്രം, രസതന്ത്രം |
സ്വാധീനങ്ങൾ | Robert Carew, ഗലീലിയോ ഗലീലി, Otto von Guericke, Francis Bacon |
പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റോബർട്ട് ബോയിൽ. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്ത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ ബോയിൽ നിയമം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. വാതകത്തിന്റെ വ്യാപ്തം മർദ്ദത്തിന് വിപരീതാനുപാതത്തിലായിരിക്കും എന്നതാണ് ആ നിയമം. വായുവെന്നാൽ അകന്നു കഴിയുന്ന അനേകം കണങ്ങളുടെ കൂട്ടമാണെന്ന് ബോയിൽ കണ്ടെത്തി. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്. [2]
കുടുംബജീവിതം
റിച്ചാർഡ് ബോയിലിന്റെയും ഏൾ ഒഫ് കൊർകിന്റെയും പതിനാലാമത്തെ മകനായി 1627 ൽ അയർലൻഡിലെ കൊൺറ്റി വാട്ടർഫൊർഡിൽ, ലിസ്മൊർ കാസിൽ എന്ന സ്ഥലത്താണു ബോയിൽ ജനിച്ചത്. കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്ത സഹോദരങ്ങൾക്കൊപ്പം ബോയിലിനെയും വളർത്തുവാനായി മറ്റൊരു വീട്ടിലേക്കു മാറ്റിയിരുന്നു.
അവലംബം
- ↑ Deem, Rich (2005). "The Religious Affiliation of Robert Boyle the father of modern chemistry. From: Famous Scientists Who Believed in God". adherents.com. Archived from the original on 2016-03-27. Retrieved 2009-04-17.
- ↑ കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പാഠപുസ്തകം - 2004, പേജ് നം. 26 (പി.ഡി.എഫ്. പതിപ്പ്.