ലാടെക്ക്
Original author(s) | ലിസിലി ലാമ്പോർട്ട് |
---|---|
റെപോസിറ്ററി | |
പ്ലാറ്റ്ഫോം | വിവിധ ഓ എസ്സുകൾ |
തരം | ടൈപ്പ് സെറ്റിങ് |
അനുമതിപത്രം | ലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥതാ ലൈസൻസ് (LPPL) |
വെബ്‌സൈറ്റ് | www.latex-project.org |
പ്രമാണങ്ങൾ തയ്യാറാക്കുമ്പോൾ അതിന് ടൈപ്പ് സെറ്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കപ്പ് ഭാഷാസങ്കേതമാണ് ലാടെക്ക്. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ സാധാരണ കാണിക്കുന്നത് എന്ന രൂപത്തിലാണ്.
ടൈപ്പ് സെറ്റിങ് സങ്കേതം
ഉദാഹരണം
താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണം ലാടെക്കിന്റെ ഇൻപുട്ട് കോഡും, ഔട്ട്പുട്ട് ഫലവും കാണിക്കുന്നു.
ഉച്ചാരണവും ഏഴുത്തും
ലാടെക്ക് /ˈlɑːtɛk/ അല്ലെങ്കിൽ ലെയ്ടെക്ക് /ˈleɪtɛk/ എന്നാണ് ഇതിന്റെ ഉച്ചാരണം. ടൈപ്പ് സെറ്റിങ് സങ്കേതത്തിൽ ഇതിനെ എന്ന രൂപത്തിലും സാധാരണ എഴുതുമ്പോൾ LaTeX എന്നും കാണിയ്ക്കുന്നു.
ലൈസൻസ്
ലാടെക് പ്രൊജക്റ്റ് പൊതു ഉടമസ്ഥത ലൈസെൻസ് (Latex Project Public License)(LPPL) എന്ന സ്വതന്ത്ര സോഫ്റ്റ് വെയർ ലൈസെൻസിലാണ് ലാടെക് വിതരണം ചെയ്യുന്നത്.
ബന്ധപ്പെട്ട സോഫ്റ്റ് വെയർ
പതിപ്പുകൾ
ലാടെക്കിന്റെ ആദ്യത്തെ പതിപ്പ് ആയ LaTeX 2.09, 1985 ൽ പുറത്തിറങ്ങി. ലാടെക്കിന്റെ രണ്ടാമത്തേതും ഇപ്പോൾ നിലവിലുള്ളതും ആയ LaTeX 2e എന്ന പതിപ്പ് 1994ൽ ആണു് പുറത്തിറങ്ങിയത്. ഇതിന്റെ അടുത്ത പതിപ്പ് LaTeX3 ഇപ്പോൾ വികസിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.
ഇണക്കം
ലാടെക്ക് ഡോക്യുമെന്റുകൾ(.tex) സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളായ LaTeX2RTF ഓ TeX4ht ഓ ഉപയോഗിച്ച് റിച്ച് ടെക്സ് ഫയൽ(.rtf) ആയോ, XML(.xml) ഫയലായോ മാറ്റാവുന്നതാണ്. മൈക്രോസോഫ്റ്റ് വേഡോ ഓപ്പൺ ഓഫീസ് റൈറ്ററോ വച്ച് ഈ ഫയലുകൾ (.rtf/.xml) വായിക്കാവുന്നതാണ്.
അവലംബം
1. A Document Preparation System - LATEX - User's Guide and Reference Manual, Second Edition, Leslie Lamport, Pearson