ലെക്സിങ്ടൺ (കെന്റക്കി)
ലെക്സിങ്ടൺ, കെന്റക്കി | |
---|---|
Lexington-Fayette Urban County | |
Nickname(s): "Horse Capital of the World", "Athens of the West" | |
Country | United States |
State | Kentucky |
Counties | Fayette |
സർക്കാർ | |
• Mayor | Jim Gray (D) |
വിസ്തീർണ്ണം | |
• City | 285.5 ച മൈ (739.5 ച.കി.മീ.) |
• ഭൂമി | 284.5 ച മൈ (736.9 ച.കി.മീ.) |
• ജലം | 1.0 ച മൈ (2.6 ച.കി.മീ.) |
• നഗരപ്രദേശം | 69.5 ച മൈ (180.1 ച.കി.മീ.) |
ഉയരം | 978 അടി (298 മീ) |
ജനസംഖ്യ (2007) | |
• City | 2,79,044 |
• ജനസാന്ദ്രത | 953/ച മൈ (364.5/ച.കി.മീ.) |
• നഗരപ്രദേശം | 2,50,994 |
• മെട്രോപ്രദേശം | 4,36,684 |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
ZIP Code | 40502-40517, 40522-40524, 40526, 40533, 40536, 40544, 40546, 40550, 40555, 40574-40583, 40588, 40591, 40598 |
വെബ്സൈറ്റ് | http://www.lexingtonky.gov/ |
ലെക്സിങ്ടൺ നഗരം കെന്റക്കി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തേതും അമേരിക്കൻ ഐക്യനാടുകളിലെ 66 -ആമതു വലുതും ആയ നഗരമാണ്.കെന്റക്കിയിലെ നീലപ്പുൽ മേഖലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം 'ലോകത്തിന്റെ കുതിര തലസ്ഥാനം' എന്നും 'തറോബ്രെഡ് നഗരം' എന്നും അറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വെച്ച് കോളേജ് വിദ്യാഭ്യാസ നിരക്കിൽ 10-ആം സ്ഥാനത്തുള്ള ലെക്സിങ്ടണിൽ 39.5% പേരും ബിരുധധാരികളാണ്.കെന്റക്കി ഹോർസ് പാർക്ക്, കീൻലാന്ഡ് റേസ് കോഴ്സ്, രെഡ് മൈൽ റേസ് കോഴ്സ്, യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി,ട്രാൻസില്‌വാനിയാ യൂണിവേഴ്സിറ്റി, ലെക്സ്മാർക്ക് ഇന്റർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങളുടെ ആസ്ഥാനനഗരമാണ് ലെക്സിങ്ടൺ.2010-ലെ എഫ്.ഇ.ഐ വേൾഡ് ഇക്കൊസ്റ്റ്റിയൻ ഗെയിംസിന്റെ ആതിഥ്യമരുളുന്നതും ലെക്സിങ്ടണാണ്.
കുതിര പന്തയങ്ങൾ - "ലോകത്തിന്റെ കുതിര തലസ്ഥാനം"
പ്രശസ്തമായ രണ്ട് കുതിര പന്തയ ട്രാക്കുകളായ കീൻലാന്ഡ് റേസ് കോഴ്സ്, രെഡ് മൈൽ റേസ് കോഴ്സ് എന്നിവ ലെക്സിങ്ടണിൽ സ്ഥിതി ചെയ്യുന്നു. 1936 മുതൽ കുതിര പന്തയങ്ങൾ അരങ്ങേറുന്ന കീൻലാന്ഡ് റേസ് കോഴ്സിൽ എല്ലാ ഏപ്രിൽ,ഒൿടോബർ മാസങ്ങളിലും പന്തയങ്ങൾ നടക്കുന്നു.രെഡ് മൈൽ റേസ് കോഴ്സ് നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന റേസ് ട്രാക്കാണ്.1978-ൽ തുറന്ന കെന്റക്കി ഹോർസ് പാർക്ക് ഒരു മുഴുവൻ സമയ കുതിര ഫാമും കുതിര സംബന്ധിയായ ഒരു വിദ്യാഭ്യാസ തീം പാർക്കും ആണ്.2010-ലെ എഫ്.ഇ.ഐ വേൾഡ് ഇക്കൊസ്റ്റ്റിയൻ ഗെയിംസ്, ഹോർസ് പാർക്ക് കേന്ദ്രീകരിച്ചാണ് നടക്കുക.
പന്തയക്കുതിര വളർത്തലിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ലെക്സിങ്ടൺ.നീലപ്പുൽ മേഖലയിലെ മണ്ണിലെ ഉയർന്ന കാൽസിയം സാനിദ്ധ്യം സമൃദ്ധമായ പുൽ വളർച്ച സാധ്യമാക്കുന്നു. ഇതു തറോബ്രെഡ് എന്നറിയപ്പെടുന്ന പന്തയ കുതിരകളുടെ ആരോഗ്യത്തിൽ പ്രധാനപങ്ക് വഹിക്കുന്നു.
ഭൂമിശാസ്ത്രം
കെന്റക്കിയിലെ നീലപ്പുൽ മേഖലയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ നഗരം പ്രകൃതി ഭംഗി,ഭലഭൂയിഷ്ടമായ മണ്ണ്,മനോഹരമായ പുൽമേടുകൾ,കുതിര ഫാമുകൾ എന്നിവയ്ക്ക് പ്രശസ്തമാണ്.പോവ പ്രറ്റെൻസിസ് അഥവാ കെന്റക്കി നീലപ്പുൽ എന്നറിയപ്പെടുന്ന പുൽവർഗ്ഗത്തിന്റെ വളർച്ചയ്ക്ക് അനുകൂലമായ ഭൂമിശാസ്ത്രമാണ് ലെക്സിങ്ടണിലേത്.ലെക്സിങ്ടൺ നഗരപ്രദേശം ക്ലാർക്ക്,ജെസ്സാമിൻ,ബൂർബോൺ,വുഡ്ഫോർഡ്,സ്കോട്ട് തുടങ്ങിയ കൗണ്ടികൾ കൂടിച്ചേരുന്നതാണ്.739.5 ച.കി ആണ് നഗര വിസ്തീർണ്ണം.