വംശസ്ഥം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് വംശസ്ഥം. ജഗതി എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 12 അക്ഷരങ്ങൾ) സമവൃത്തം.
ലക്ഷണം
“ജ ത ജ ര” എന്നീ ഗണങ്ങൾ യഥാക്രമം വരുന്ന വൃത്തമാണു വംശസ്ഥം. പാദത്തിലെ ഗുരു ലഘു വിന്യാസം യഥാക്രമം ലഗംല ഗംഗംല ലഗംല ഗംലഗം എന്നിങ്ങനെ വരും.
ഉദാഹരണങ്ങൾ
ഉദാ: എ.ആർ. രാജരാജവർമ്മയുടെ മലയാളശാകുന്തളം എന്ന ശാകുന്തളപരിഭാഷയിൽ നിന്നു്.
ഉദാ: 2
ഉദാ: 3
.
സദൃശ വൃത്തങ്ങൾ
- വംശസ്ഥത്തിന്റെ അവസാനത്തെ അക്ഷരം കളഞ്ഞാൽ ഉപേന്ദ്രവജ്ര എന്ന വൃത്തമാകും.
- വംശസ്ഥത്തിന്റെ ആദ്യത്തെ ലഘുവിനു പകരം ഗുരു ആയാൽ ഇന്ദ്രവംശ എന്ന വൃത്തമാകും.
- വംശസ്ഥവും ഇന്ദ്രവംശയും കലർന്ന വൃത്തത്തെയും ഉപജാതി എന്നു പറയും.
ഈ മൂന്നുവൃത്തങ്ങളിലെയും ഗുരുലഘു വിന്യാസം ഇങ്ങനെ താരതമ്യം ചെയ്യാം.
ലഗംല | ഗംഗംല | ലഗംല | ഗംലഗം | - | വംശസ്ഥം |
ഗംഗംല | ഗംഗംല | ലഗംല | ഗംലഗം | - | ഇന്ദ്രവംശ |
ലഗംല | ഗംഗംല | ലഗംല | ഗംഗം | - | ഉപേന്ദ്രവജ്ര |
മറ്റു വിവരങ്ങൾ
- കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ അഞ്ചാം സർഗ്ഗം ഈ വൃത്തത്തിലാണു്.