വധശിക്ഷ നൈജറിൽ

നൈജറിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി

വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 1976-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2] കമാന്റർ ബേയേർ മൂസ്സ, ക്യാപ്റ്റൻ സിഡി മൊഹമ്മദ്, തൊഴിലാളി നേതാവായ അഹ്മദ് മൗദ്ദോർ എന്നിവരെ 1976-ലെ അട്ടിമറി ശ്രമത്തിന് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മറ്റ് ആറു പേരെയും ഇതേ വിചാരണയിൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും അവർക്ക് പിന്നീട് മാപ്പുനൽകി.

വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ

മുന്നൊരുക്കത്തോടെയുള്ള കൊലപാതകം, ശാരീരിക പീഠനം, അക്രമത്തോടെയുള്ള മോഷണം, രാജ്യദ്രോഹം, സർക്കാരിനെതിരായുള്ള കുറ്റങ്ങൾ എന്നിവയാണ് പണ്ടുമുതലേ വധശിക്ഷ വിധിച്ചിട്ടുള്ള കുറ്റങ്ങൾ. സൈനിക നിയമപ്രകാരവും വധശിക്ഷ് നൽകാം.

നൈജറിന്റെ നാഷണൽ അസംബ്ലി 2003 മേയ് മാസത്തിൽ പുതിയ ക്രിമിനൽ കോഡ് സ്വീകരിച്ചു. പുതിയ കോഡ് പ്രകാരം മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും അടിമക്കച്ചവടവും മറ്റും വധശിക്ഷ നൽകാവുന്ന കുറ്റങ്ങളാണ്.

നിർത്തലാക്കാനുള്ള ശ്രമങ്ങൾ

2007 ഡിസംബർ 18-നും 2008 ഡിസംബർ 18-നും വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അവതരിപ്പിച്ചപ്പോൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. [3]

അവലംബം