വളർച്ചാ ഹോർമോൺ

Growth hormone 1
Growth hormone
Identifiers
SymbolGH1
Entrez2688
HUGO4261
OMIM139250
RefSeqNM_022562
UniProtP01241
Other data
LocusChr. 17 q22-q24
Growth hormone 2
Identifiers
SymbolGH2
Entrez2689
HUGO4262
OMIM139240
RefSeqNM_002059
UniProtP01242
Other data
LocusChr. 17 q22-q24

വളർച്ചയെ സഹായിക്കുന്ന, സൊമാറ്റോട്രോപ്പിൻ എന്നും പേരുള്ള ഒരു ഹോർമോണാണിത്. 191 അമിനോഅമ്ലങ്ങളുള്ള പോളിപെപ്റ്റൈഡ് തന്മാത്രയാണ്. പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ മുൻദളത്തിലെ അസിഡോഫിൽ അഥവാ സൊമാറ്റോട്രോപ്പിക് കോശങ്ങളാണിതിനെ ഉത്പാദിപ്പിക്കുന്നത്. ചില കോശങ്ങളിൽമാത്രം പ്രവർത്തിക്കുന്നു എന്നതിനാൽ ഒരിനം മൈറ്റോജൻ ആയി ഇതിനെ പരിഗണിക്കുന്നു. റീകോമ്പിനന്റ് ഡി.എൻ.എ ടെക്നോളജി വഴി ഉത്പാദിപ്പിക്കുന്ന വളർച്ചാ ഹോർമോണിനെ സൊമാട്രോപ്പിൻ എന്നുവിളിക്കുന്നു (rhGH). പകൽസമയത്ത് 2 നാനോഗ്രാമാണ് രക്തപ്ലാസ്മയിൽ ഇതിന്റെ അളവ്. ഭക്ഷണത്തിനുശേഷം 3 മണിക്കൂർ കഴിഞ്ഞാൽ ഉത്പാദനം വർദ്ധിക്കും. ഗാഢനിദ്രയിലാണ് ഹോർമോണിന്റെ അളവ് ഏറ്റവും ഉയരുക.

ജീനുകൾ

ക്രോമസോം നമ്പർ 17 ലെ രണ്ട് ജീനുകളാണ് ഇതുൽപാദിപ്പിക്കുന്നതിന് കാരണമാകുന്നത്.

ധർമ്മം

ഈ ഹോർമോൺ ഉപചയപ്രവർത്തനങ്ങളെയാണ് നിയന്ത്രിക്കുന്നത്. കുട്ടിക്കാലത്ത് ഉയരത്തിലുണ്ടാകുന്ന വർദ്ധനവാണ് ഹോർമോണിന്റെ മുഖ്യമായും കാണാവുന്ന പ്രവർത്തനം. കോശങ്ങളിലേയ്ക്ക് അമിനോഅമ്ലങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിന് ഈ ഹോർമോൺ സഹായിക്കുന്നു. മാംസ്യസംശ്ലേഷണത്തെ ഉത്തേജിപ്പിക്കുന്നു. [1]കൊഴുപ്പിനെ സിഥിലീകരിക്കുന്ന ലിപ്പോളിസിസ്, ഗ്ലൂക്കോസ് നില വർദ്ധിപ്പിക്കുന്ന ഹൈപ്പർഗ്ലൈസീമിയ എന്നിവയിലും ഇവയ്ക്ക് പങ്കുണ്ട്. തരുണാസ്ഥികളുടേയും അസ്ഥികളുടേയും വളർച്ചയ്ക്ക് ഈ ഹോർമോൺ മുഖ്യപങ്കുവഹിക്കുന്നു. പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനും അസ്ഥികളിലെ ധാതുക്കളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

നിയന്ത്രണം

വളർച്ചാ ഹോർമോണിന്റെ സ്രവണത്തെ നിയന്ത്രിക്കുന്നത് ഹൈപ്പോതലാമസിലെ ന്യൂറോസെക്രീറ്ററി ന്യൂക്ലിയസാണ്.[2] ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ ((GHRH or somatocrinin), ഗ്രോത്ത് ഹോർമോൺ ഇൻഹിബിറ്റിംഗ് ഹോർമോൺ (GHIH or somatostatin) എന്നിവയെ ഹൈപ്പോഫൈസിയൽ പോർട്ടൽ വെയിനിലൂടെ പിറ്റ്യൂട്ടറി ഗ്രന്ഥിയിലേയ്ക്ക് അയയ്ക്കുന്നു. ഇവയാണ് വളർച്ചാ ഹോർമോണിന്റെ ഉത്പാദനത്തെ യഥാക്രമം ഉത്തേജിപ്പിക്കുകയും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നത്.

അവലംബം

{REFLIST}

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Ranabir S, Reetu K (January 2011). "Stress and hormones". Indian J Endocrinol Metab 15 (1): 18–22. doi:10.4103/2230-8210.77573. PMC 3079864. PMID 21584161
  2. ടെക്സ്ബുക്ക് ഓഫ് ബയോകെമിസ്ട്രി, ഡി.എം. വാസുദേവൻ, ശ്രീകുമാരി.എസ്, 5 എഡിഷൻ, ജേ.പീ പബ്ലിക്കേഷൻ, പേജ് 387