വാലേസ്യ

വാലേസ്യ, ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഇടം. വെബെർ രേഖ നീലനിറത്തിൽ.

ജൈവഭൂമിശാസ്ത്രരീതിയിൽ ഇന്തോനേഷ്യയിലെ പല ദ്വീപുകളെയും ഏഷ്യയിലും ആസ്ത്രേലിയയിലുമായി വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മാതൃകയാണ് വാലേസ്യ (Wallacea). ഇതിലെ ഏറ്റവും വലിയ ദ്വീപ് സുലാവേസിയാണ്. ഇതുകൂടാതെ ലൊംബോക്, സുംബാവ, ഫ്ലോറെസ്, സുംബ, ടിമോർ, ജൽമാഹെര, ബുരു, സെറം എന്നിവയും മറ്റനേകം ചെറുദ്വീപുകളും ഇതിലുണ്ട്. വാലേസ്യയ്ക്ക് പടിഞ്ഞാറായി സുന്ദലാന്റും (മലയ ഉപദ്വീപ്, സുമാത്ര, ബോർണിയോ, ജാവ, ബാലി എന്നിവ) തെക്കും കിഴക്കും ആസ്ത്രേലിയയും ന്യൂ ഗിനിയയും അടക്കമുള്ള ഓഷ്യാനിയയ്ക്ക് അടുത്ത സ്ഥലങ്ങളും ആണ്. വലേസ്യയുടെ ആകെ വിസ്തീർണ്ണം 347,000 ചതുരശ്ര കിലോമീറ്ററാണ്.

വാലേസ്യയിലെ പ്രധാന സ്ഥലങ്ങൾ
സുലാവേസിയിലെ
6 പ്രൊവിൻസുകൾ
ഹൽമാഹേര ഉൾപ്പെടെ വടക്കേ മലുകു
അരു ദ്വീപുകൾ ഒഴിച്ചുള്ള മലുകു പ്രൊവിൻസ്
പടിഞ്ഞാറെ ന്യൂസ ടെങ്കാര
(ലൊംബോക്, സുംബാവ)
കൊമോഡോ ദ്വീപ്, ഫ്ലോറെസ്, സുംബ, പടിഞ്ഞാറെ തിമോർ
കിഴക്കേ തിമോർ എന്നിവ ഉൾപ്പെടെകിഴക്കെ ന്യൂസ ടെങ്കാര
സാഹുൽ - സുന്ദ ഇടങ്ങൾ. ഇടയ്ക്കുള്ള ഇടമാണ് വാലേസ്യ

അവലംബം

  • Abdullah MT. (2003). Biogeography and variation of Cynopterus brachyotis in Southeast Asia. PhD thesis. University of Queensland, St Lucia, Australia.
  • Corbet, GB, Hill JE. (1992). The mammals of the Indomalayan region: a systematic review. Oxford University Press, Oxford.
  • Hall LS, Gordon G. Grigg, Craig Moritz, Besar Ketol, Isa Sait, Wahab Marni and M.T. Abdullah. (2004). Biogeography of fruit bats in Southeast Asia. Sarawak Museum Journal LX(81):191–284.
  • Wilson DE, Reeder DM. (2005). Mammal species of the world. Smithsonian Institution Press, Washington DC.

പുറത്തേക്കുള്ള കണ്ണികൾ