വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

പേര്‌ പ്രാധാന്യം
1 ചാൾസ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായി അറിയപ്പെടുന്നു.
2 ജോർജ്ജ് ബൂൽ ബൂലിയൻ ആൾജിബ്രയുടെ ഉപജ്ഞാതാവ്‌.
3 അഡ ലവ്‌ലേസ് ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി കണക്കാക്കപ്പെടുന്നു.
4 ഹെർമൻ ഹോളരിത് പഞ്ച്കാർഡുകൾ ഉപയോഗിച്ചുള്ള ഡേറ്റ എൻട്രി എന്ന സങ്കല്പം ആദ്യമായി കൊണ്ടുവന്നത് ഇദ്ദേഹമാണ്.
5 അലൻ ട്യൂറിംഗ് അൽഗരിതം എന്ന ആശയം അവതരിപ്പിച്ച ട്യൂറിംഗ് കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്രമേഖലയുടെ പിതാവായി കണക്കാക്കപ്പെടുന്നു.
6 ജോൺ അറ്റാനോസോഫ് 1939-ൽ ആദ്യത്തെ ഇലക്റ്റ്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടർ‌ നിർമ്മിച്ചു.
7 ജോൺ പി എക്കർട്ട് ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്.
8 ജെ. ഡബ്ളൂ. മോഷ്ലി ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്.
9 ഹൊവാർഡ് ഐക്കൺ ആദ്യകാല കമ്പ്യൂട്ടറുകളിൽ ഒന്നായ Mark-I ന്റെ സ്രഷ്ടാവ്
10 തോമസ് വാട്സൺ സീനിയർ ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ
11 ജോൺ വോൺ ന്യൂമാൻ ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളിൽ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവ്
12 ജോൺ ബാക്കസ് ആദ്യത്തെ ഹൈ ലെവൽ പ്രോഗ്രാമിംഗ് ഭാഷയായ ഫോർട്രാൻ വികസിപ്പിച്ച ഐ.ബി.എം. സംഘത്തിന്റെ തലവൻ
13 ജോൺ ബാർഡീൻ ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാളാണ് ജോൺ ബാർഡീൻ.
14 വാൾട്ടർ എച്ച്. ബ്രാറ്റെയിൻ ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാൾ
15 വില്യം ഷോക്ലി ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടിത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാൾ
16 ജാക്ക് കിൽബി ഇന്റഗ്രേറ്റ്ഡ് സർക്യൂട്ടിന്റെയും കൈയിൽവച്ചുപയോഗിക്കുന്ന (പോർട്ടബിൾ) കാർക്കുലേറ്ററിന്റെയും തെർമൽ പ്രിന്ററിന്റെയും ഉപജ്ഞാതാവ്
17 മൗറീസ് വിൽക്ക് സ് EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിൻറെ സ്രഷ്ടാവ്
18 ഗ്രേസ് ഹോപ്പർ COBOL എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ്
19 ക്ലോഡ് ഷാനൻ ഇൻഫോർമേഷൻ തിയറിയുടെ (Information theory) ഉപജ്ഞാതാവ്.
20 വാനെവർ ബുഷ് ഹൈപ്പർ ടെക്സ്റ്റ് എന്ന വെബ്ബിൻറെ അടിസ്ഥാന ശില വികസിപ്പിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തി.
21 ഹെർബെർട്ട് സൈമൺ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന കമ്പ്യൂട്ടർ സയൻസ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തി
22 സെയ്മുർ പാപ്പർട്ട് കുട്ടികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 'LOGO' എന്ന പ്രോഗ്രാമിംഗ് ഭാഷയുടെയും സ്രഷ്ടാവ്
23 മാർവിൻ മിൻസ്കി നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് അടിത്തറ പാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ.
24 ഐവാൻ സതർലാൻഡ് ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാൾ.
25 ടോമി ഫ്ലവേയ്സ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി കമ്പ്യൂട്ടറുമായി കാര്യമായ സാമ്യമുള്ള കൊളോസസ്സ് എന്ന ഇലക്ട്രോണിക് കോഡ് ബ്രെയ്ക്കിംഗ് സിസ്റ്റം കണ്ടുപിടിച്ചു.
26 കോൺറാഡ് സ്യൂസ് ആദ്യത്തെ മെക്കാനിക്കൽ കാൽകുലേറ്റർ കണ്ടുപിടിച്ചു.
27 ബിൽ ഹ്യൂലറ്റ് ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാർഡ് (HP)ൻറെ സഹസ്ഥാപകൻ.
28 ഡേവിസ് പക്കാർഡ് ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാർഡ് (HP)ൻറെ സഹസ്ഥാപകരിലൊരാൾ.
29 സെയ്മൂർ ക്രേ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്
30 എഡ്ഗർ ഡിജക്സ്ട്രാ പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നൽകിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗർ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത്
31 ബ്രയാൻ കെർണിഹാൻ പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവ്
32 അലൻ ഷുഗാർട്ട് ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവ്
33 ജേ മൈനർ മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ ഇൻറഗ്രേറ്റ്ഡ് സർക്യൂട്ട് ഡിസൈനർ
34 തോമസ് വാട്സൺ ജൂനിയർ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്
35 ജെയിംസ് റസ്സൽ കോംപാക്ട് ഡിസ്ക് എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ ഒപ്റ്റിക്കൽ ഡിസ്ക് (CD)കണ്ടുപിടിച്ച വ്യക്തി.
36 റോജർ നീധാം ഓപ്പറേറ്റിംഗ് സിസ്റ്റംസ്,ടൈം ഷെയറിംഗ് സിസ്റ്റങ്ങൾ, ലോക്കൽ ഏരിയ നെറ്റ് വർക്ക്, ഡിസ്ട്രിബ്യൂട്ട് ഡ് സിസ്റ്റംസ് എന്നിവയിൽ കാര്യമായ സംഭാവനകൾ നൽകി
37 ഗോർഡൻ മൂർ "മൂർ നിയമം" എന്ന വിഖ്യാതമായ നിയമത്തിൻറെ ഉപജ്ഞാതാവ്.
38 റോബർട്ട് നോയ്സ് ലോകപ്രശസ്തമായ ഇൻറൽ കോർപ്പറേഷന് തുടക്കം കുറിച്ച വ്യക്തി
39 ടെഡ് ഹോഫ് ആദ്യത്തെ മൈക്രൊപ്രൊസസ്സറായ ഇൻറൽ 4004 ൻറെ രൂപകല്പ്പന നിർവഹിച്ചു.
40 ഡഗ്ലസ് ഏംഗൽബർട്ട് ഇന്നത്തെ കമ്പ്യൂട്ടറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തി
41 ആൻ വാംഗ് കമ്പ്യൂട്ടർ ലോകത്തെ ദീർഘദർശിയായ പ്രതിഭയും സംരംഭകനും
42 ഹാക്കൻ ലാൻസ് കളർ മോണിട്ടർ, ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (GPS) എന്നീ സുപ്രധാന കണ്ടുപിടിച്ചു.
43 ബട്ട്ലർ ലാപ്സൺ മൈക്രോസോഫ്റ്റിലെ സോഫ്റ്റ്‌വേർ ആർകിടെക്റ്റ്.
44 ഡൊണാൾഡ് നൂത്ത് TEX എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ്.
45 അലൻസോ ചർച്ച് കമ്പ്യൂട്ടർ സയൻസ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളിൽ ഒരാൾ.
46 ടെഡ് നെൽസൺ ഹൈപ്പർ ടെക്സ്റ്റ് , ഹൈപ്പർ മീഡിയ എന്നീ പ്രയോഗങ്ങൾ നെൽസനൻറെ സംഭാവനയാണ്
47 ക്ലൈവ് സിൻക്ലയർ ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോകറ്റ് കാൽകുലേറ്റർ, ZX സ്പെക്ട്രം എന്ന കമ്പ്യൂട്ടർ എന്നിവ കണ്ടുപിടിച്ചു.
48 ഗോർഡൻ ബെൽ മൈക്രൊസോഫ്റ്റിൻറെ ഗവേഷണ വിഭാഗത്തിലെ സീനിയർ ശാസ്ത്രജ്ഞൻ.
49 ജെഫ് റാസ്കിൻ പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഇൻറർഫേസിൻറെ വികസനത്തിൽ നിർണായക സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻ.
50 ജിം ക്ലാർക്ക് സിലിക്കോൺ ഗ്രാഫിക്സ് ,നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷൻസ് എന്നീ പ്രശസ്ത കമ്പനികളുടെ സ്ഥാപകൻ.
51 ജെ.സി.ആർ.ലിക് ലൈഡർ ഇൻറർ നെറ്റിൻറെ വികസനത്തിന് ഉൾകാഴ്ചയുള്ള ആശയങ്ങളിലൂടെ സംഭാവന നൽകിയ വ്യക്തി.
52 ലാറി റോബര്ട്ട് സ് ARPANET ൻറെ മുഖ്യ സ്രഷ്ടാവായി അറിയപ്പെടുന്ന വ്യക്തി
53 വിൻ്റൺ സെർഫ് ഇൻറർനെറ്റിൻറെ പിതാവ് എന്നറിയപ്പെടുന്നു
54 ബോബ് കാൻ ഇൻറർനെറ്റിൻറെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ
55 പോൾ ബാരൺ ARPANET ൻറെ വികസനത്തിൽ സുപ്രധാന പങ്കു വഹിച്ച ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്വർക്ക്,പായ്കറ്റ് സ്വിച്ചിംഗ് എന്നീ രണ്ട് ആശയങ്ങളുടെ സ്രഷ്ടാവ്
56 ലിയോനാർഡ് ക്ലീൻ റോക്ക് ഇൻറർനെറ്റിൻറെ വികസനത്തിൽ വിൻറൺ സെർഫിനൊപ്പം തന്നെ പങ്ക് വഹിച്ച ശാസ്ത്ര്ജ്ഞൻ
57 ജോൺ പോസ്റ്റൽ RFC 743 എന്ന സ്റ്റാൻഡേർഡിലൂടെ 'പോസ്റ്റൽ നിയമം' എന്ന തിയറിക്ക് രൂപം നൽകി
58 ബോബ് മെറ്റ്കാഫ് ഈഥർനെറ്റിൻറെ (Ethernet)പിതാവ്
59 റേ ടോംലിൻസൺ ഇൻറർനെറ്റിനെ ജനകീയമാക്കിയതിൽ ഏറ്റവും പ്രധാനപെട്ട പങ്കുവഹിച്ച ഇ-മെയിലിൻറെ സ്രഷ്ടാവ്.
60 ഓൾ ജോൻ ഡാൽ ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയ വ്യക്തി.
61 ക്രിസ്റ്റൻ നിഗാർഡ് DELTA എന്ന കമ്പ്യൂട്ടർ ഭാഷയുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.
62 നിക്ലോസ് വിർത്ത് ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിൻറെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു
63 നിക്കോളാസ് നിഗ്രോപോണ്ടേ MIT -യിലെ പ്രശസ്തമായ മീഡിയ ലാബിൻറെ സ്ഥാപകനും മുൻ ഡയറക്ടറും
64 ഡെന്നിസ് റിച്ചി സി,യുണിക്സ് എന്നീ കമ്പ്യൂട്ടർ ലാംഗ്വാജുകളുടെ സ്രഷ്ടാവ്.
65 കെൻ‍ തോംപ്സൺ 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു
66 നോലാൻ ബുഷ്നെൽ വീഡിയോ ഗയിമുകളുടെ (vedio game)പിതാവ്.
67 അലൻ കേ ഫ്ലെക്സ്, ലോഗോ, സിമുലഎന്നിവയുടെ സവിശേഷതകൾ കൂട്ടിയിണക്കി സ്മോൾടോക്ക്എന്നൊരു ഭാഷ രൂപപ്പെടുത്തി
68 ആഡം ഓസ്ബോൺ ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടറിൻറെ ഉപജ്ഞാതാവ്.
69 ഡാനിയേൽ ബ്രിക്ക് ലിൻ വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിൻറെ സഹസ്രഷ്ടാവ്.
70 ബോബ് ഫ്രാങ്സ്റ്റൺ വിസികാൽക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിൻറെ സ്രഷ്ടാവ്.
71 സ്റ്റീവ് ജോബ്സ് ലോക പ്രശസ്തമായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകൻ.
72 സ്റ്റീവ് വോസ്നിയാക്ക് ലോക പ്രശസ്തമായ ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകൻ.
73 മിച്ച് കാപോർ ലോട്ടസ് 123(LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിൻറെ സ്രഷ്ടാവ്.
74 ഗാരി കിൽഡാൽ മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമയ CP/M ൻറെ സ്രഷ്ടാവ്
75 ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റിൻറെ സ്ഥാപകരിലൊരാൾ
76 പോൾ അല്ലൻ മൈക്രോസോഫ്റ്റിൻറെ സ്ഥാപകരിലൊരാൾ
77 ടീം പാറ്റേഴ്സൺ എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാർത്ഥ സ്രഷ്ടാവ്
78 ലാറി എല്ലിസൺ ഒറാക്കിൾ എന്ന ലോക പ്രശസ്തമായ ഡേറ്റാബേസ് കമ്പനിയുടെ സ്ഥാപകൻ.
79 റിച്ചാർഡ് സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്,
80 ആൻഡ്രൂ ടാനെൻബാം ലിനക്സ്എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻറെ രചയിതാവ്.
81 ലിനസ് ടോർ‌വാൾഡ്സ് ലിനക്സ് കേർണൽ എഴുതി
82 ബ്യാൻ സ്ട്രൗസ്ട്രെപ് C++ എന്ന പ്രശസ്തമായ കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവ്.
83 വിനോദ് ധാം പെൻറിയം പ്രൊസസ്സറുകളുടെ പിതാവ്.
84 ടിം ബർണേയ്സ് ലീ WWW (വേൾഡ് വൈഡ് വെബ്)എന്ന ആശയത്തിന് തുടക്കമിട്ടു.
85 ജെയിംസ് ഗോസ്‌ലിംഗ് ജാവ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു
86 സ്കോട്ട് മക്നീലി സൺ മൈക്രോസിസ്റ്റംസിന്റെ സ്ഥാപകരിൽ ഒരാൾ.
87 വിനോദ് ഗോസ് ല സൺ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകൻ
88 ബിൽ ജോയ് സൺ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകൻ
89 ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു
90 മാർക്ക് ആൻഡ്രീസൺ ഇൻറർനെറ്റിനെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച Graphical Browser ൻറെ സ്രഷ്ടാവ്.
91 അരുൺ നേത്രാവലി ഡിജിറ്റൽ ടെക്നോളജിയിൽ ഹൈ ഡെഫിനിഷൻ ടെലിവിഷൻ അടക്കം പല മേഖലകളിലും പ്രവർത്തിച്ചു
92 സബീർ ഭാട്ടിയ സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തി, ഹോട്ട്മെയിൽ സ്ഥാപിച്ചു
93 ഫിലിപ്പ് കാൻ ക്യാമറ ഫോൺ കണ്ടുപിടിച്ചു.
94 കെൻ സക്കാമുറ ZTRON,CTRON,എന്നീ റിയൽ ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം സ്റ്റാൻഡേർഡുകൾ പുറത്തുകൊണ്ടുവരുന്നതിന് നേത്രുത്വം വഹിച്ചു.
95 ജെഫ് ബെസോസ് ഇൻറർനെറ്റ് കമ്പനികളിൽ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിൻറെ സ്ഥാപകൻ
96 പിയറി ഒമിഡ്യാർ ലോകപ്രശസ്തമായ ഓൺലൈൻ ലേല വെബ് സൈറ്റായ ഇ-ബേ യുടെ സ്ഥാപകൻ
97 ജെറി യാംഗ് യാഹൂവിൻറെ സ്ഥാപകരിൽ ഒരാൾ
98 ഡേവിഡ് ഫിലോ യാഹൂവിൻറെ സ്ഥാപകരിൽ ഒരാൾ
99 സെർജി ബ്രിൻ ഗൂഗിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ
100 ലാറി പേജ് ഗൂഗിൾ കമ്പനിയുടെ സ്ഥാപകരിൽ ഒരാൾ
101 ഗൈഡോ വാൻ റോസ്സം പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷ
102 ഡേവിഡ് ബ്രാഡ് ലീ ത്രീ ഫിംഗർ സല്യൂട്ട്
103 കെവിൻ വാർവിക്ക് സൈബോർഗ് (മനുഷ്യനും യന്ത്രവും ചേർന്നു പ്രവർത്തിക്കുന്നു.
104 തോമസ് സ്റ്റോക്ക് ഹാം ഡിജിറ്റൽ റിക്കാറ്ഡിങ്ങിന്റെ പിതാവ്,സൗൻഡ് സ്റ്റ്രീം കമ്പനിയുടെ സ്ഥാപകൻ
105 ജോൺ കിമിനി ബേസിക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയുടെ ആവിഷ്കർത്താക്കളിൽ ഒരാൾ
106 തോമസ് കുർട്സ് ബേസിക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷയുടെ ആവിഷ്കർത്താക്കളിൽ ഒരാൾ
107 പ്രണവ് മിസ്ത്രി സിക്സ്ത് സെൻസ് ടെക്നോളജി ആവിഷ്കർത്താവ്.
108 അജിത് ബാലകൃഷ്ണൻ റിഡ്ഡിഫ് മെയിൽ മെസേജിങ്ങ് സർവീസ്ആവിഷ്കരിച്ചത്.
106 രാജറെഡ്ഡി ടൂറിങ് അവാർഡ് കിട്ടിയ ഏക ഇന്ത്യക്കാരൻ
107 ലൂയിസ് വോൺ അഹൻ കാപ്ച്ച ,എച്ച്.ബി.സി(മനുഷ്യാധിഷ്ഠിത കമ്പ്യൂട്ടിങ്ങ്)
108 സഞ്ജീവ് അറോറ പി സി.പി. തത്ത്വം
109 ബ്രാം കോഹെൻ ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ) ആവിഷ്കർത്താവ്