വിസ




ഒരു വ്യക്തിക്ക് ഒരു നിശ്ചിത സമയത്തേക്കോ ഒരു സുനിശ്ചിത ഉദ്ദേശ കാര്യത്തിനോ ഒരു രാജ്യത്ത് തങ്ങാൻ ആ രാജ്യം നൽകുന്ന അനുമതിയേയാണ് വിസ എന്ന് പറയുന്നത്. ഒരു വിസ സാധാരണയായി മുദ്രകുത്തുന്നത് അല്ലെങ്കിൽ ഒട്ടിക്കുന്നത് പാസ്പോർട്ടിലാണ്. ചില പ്രത്യേക സമയങ്ങളിൽ വിസ പ്രത്യേക പേപ്പറിലും നൽകാറുണ്ട്.
അധിക രാജ്യങ്ങളിലും വിദേശികൾക്ക് രാജ്യത്തേക്ക് കടക്കാൻ വ്യക്തിക്ക് പൌരത്വമുള്ള രാജ്യത്തിന്റെ നിയമാനുസ്യതമായ പാസ്പോർട്ട് ആവശ്യമാണ്.