വിർജിൽ

പബ്ലിയസ് വിർജീലിയസ് മാ‍രോ
Depiction of Virgil
Depiction of Virgil
ജനനംഒക്ടോബർ 15, ക്രി.മു 70
ആൻഡീസ്, വടക്കൻ ഇറ്റലി
മരണംസെപ്റ്റംബർ 21, ക്രി.മു 19
ബ്രുണ്ടിസിയം
തൊഴിൽകവി
ദേശീയതറോമൻ
Genreഇതിഹാസ കവിത
വിഷയംകൃഷി, pastoral poetry
സാഹിത്യ പ്രസ്ഥാനംആഗസ്റ്റൻ കവിത

പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ