വൃദ്ധിമാൻ സാഹ

വൃദ്ധിമാൻ സാഹ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വൃദ്ധിമാൻ പ്രശാന്ത് സാഹ
ജനനം (1984-10-24) 24 ഒക്ടോബർ 1984  (40 വയസ്സ്)
Saktigarh, Siliguri, West Bengal, India
വിളിപ്പേര്Papali, Pops
ബാറ്റിംഗ് രീതിവലംകൈ
റോൾവിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്6 ഫെബ്രുവരി 2010 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്24 ജനുവരി 2012 v ഓസ്ട്രേലിയ
ആദ്യ ഏകദിനം28 നവംബർ 2010 v ന്യുസിലാന്റ്
അവസാന ഏകദിനം4 ഡിസംബർ 2010 v ന്യുസിലാന്റ്
പ്രാദേശിക തലത്തിൽ
വർഷംടീം
2007–ബംഗാൾ ക്രിക്കറ്റ് ടീം
2008-2010കൊൽക്കത്ത നൈറ്റ് റൈഡേർസ്
2011-2013ചെന്നൈ സൂപ്പർ കിങ്സ്
2014-presentകിങ്സ് ഇലവൻ പഞ്ചാബ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റ് ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റ് ലിസ്റ്റ് എ ക്രിക്കറ്റ്
കളികൾ 2 3 62 87
നേടിയ റൺസ് 74 4 3764 2515
ബാറ്റിംഗ് ശരാശരി 18.50 4.00 45.90 44.91
100-കൾ/50-കൾ 0/0 0/0 8/22 2/18
ഉയർന്ന സ്കോർ 36 4 178* 116
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/0 6/0 158/15 103/12
ഉറവിടം: Cricinfo, 5 June 2014

ഒരു ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വൃദ്ധിമാൻ സാഹ. വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമാണ്. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

ജീവിതരേഖ

1984 ഒക്ടോബർ 24ന് പശ്ചിമ ബംഗാളിൽ ജനിച്ചു.[1]

കായിക ജീവിതം

ബംഗാളിനു വേണ്ടി

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുകയാണ്. 2006-2007 സീസൺ രഞ്ജി ട്രോഫിയിൽ അസമിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 3 ഏകദിന മത്സരങ്ങളിൽ കിഴക്കൻ മേഖലയ്ക്കു വേണ്ടി ദേവ്ധർ ട്രോഫിയിൽ കളിച്ചിട്ടുണ്ട്. 2007-08 സീസൺ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ 111 റൺസ് നേടി.

ഇന്ത്യ എ

3 നിയന്ത്രിത മത്സരങ്ങളിൽ ഇന്ത്യ എയ്ക്കു വേണ്ടി കളിച്ചു. ആ പരമ്പര ടീം വിജയിച്ചു. സാഹ ഒരു മത്സരത്തിൽ 85 റൺസ് നേടി.

ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്

2010 ജനുവരി 28ന് ദക്ഷിണാഫ്രിക്കക്കുവേണ്ടിയുള്ള ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തികിനു പകരക്കാരനായി റിസർവ് ബെഞ്ചിൽ സാഹ ഇടം നേടി. എന്നാൽ അപ്രതീക്ഷിതമായി വി.വി.എസ്. ലക്ഷ്മണിന് പരിക്കേറ്റപ്പോൾ പകരക്കാരനായി സാഹ ടീമിൽ ഇടംനേടി. 2010 ഫെബ്രുവരി 6ന് നാഗ്പൂരിൽ കളിച്ചു. ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം ഇന്നിങ്സിൽ 36 റൺസ് നേടി. രണ്ട് ഇന്നിങ്സിലും ഡെയ്ൽ സ്റ്റെയ്നാണ് സാഹയുടെ വിക്കറ്റ് വീഴ്ത്തിയത്. 2012ലെ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ധോണിക്കു പകരമായി കളിച്ചു. ബംഗ്ലാദേശിനെതിരെ 2014ൽ നടക്കുന്ന പരമ്പരയിൽ സാഹ ടീമിലുണ്ട്.[2]

ഐ.പി. എൽ

2008ലെ ഐ.പി.എല്ലിൽ സാഹയെ കൊൽക്കത്ത സ്വന്തമാക്കി. എന്നാൽ പിന്നീട് കിങ്സ് ഇലവൻ പഞ്ചാബ് സാഹയെ സ്വന്തമാക്കി. 2014 സീസൺ ഫൈനലിൽ കൊൽക്കത്തക്കെതിരെ 115 റൺസ് നേടി.[3]

അവലംബം

  1. http://cricket.webdunia.com/PlayerProfile.aspx?pid=3260&lid=4&tid=32[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/worldcup/news/article/457563/index.html[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-04. Retrieved 2014-06-22.

പുറം കണ്ണികൾ