വെങ്കലം

ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓട് (വിവക്ഷകൾ) എന്ന താൾ കാണുക. ഓട് (വിവക്ഷകൾ)
ഓട്ടുരുളി, വാർപ്പ് എന്നും തെക്കൻ ജില്ലകളിൽ പറയുന്നു
വെങ്കലപതക്കം

ചെമ്പും വെളുത്തീയവും ചേർന്ന ഒരു ലോഹസങ്കരമാണ് വെങ്കലം അഥവാ ഓട് (bronze). പാത്രങ്ങളും ശില്പങ്ങളും നിർമ്മിക്കുന്നതിന്‌ വെങ്കലം ധാരാളമായി പുരാതനകാലം മുതൽക്കേ ഉപയോഗിക്കുന്നു.

ബെൽ മെറ്റൽ

ഓടിൽ നിർമ്മിച്ച മണി

സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം ബെൽമെറ്റലിൽ കൂടുതലായിരിക്കും. ഈ സങ്കരത്തിന്‌ സാധാരണ വെങ്കലത്തെ അപേക്ഷിച്ച് മുഴക്കം കൂടുതലായിരിക്കും[1]..

വെള്ളോട്‍

സാധാരണ വെങ്കലത്തെ അപേക്ഷിച്ച് വെളുത്തീയത്തിന്റെ അനുപാതം വെള്ളോടിൽ കൂടുതലായിരിക്കും. ഇത് സാധാരണ ഓടിനേക്കാൾ വെളുത്തു കാണപ്പെടുന്നു. സാധാരണ ഓടിനെക്കൾ വിലയുള്ള വെള്ളോടുകൊണ്ടാണ് ഗുണമേന്മ കൂടിയ ഉരുളി, ചരക്ക് (വാർപ്പ്), കിണ്ടി, ചുണ്ണാമ്പുചെല്ലം, ലോട്ട തുടങ്ങിയവ ഉണ്ടാക്കുന്നത്.

ഇതും കാണുക

അവലംബം

  1. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 76-77, ISBN 817450724