ശങ്കരാഭരണം (ചലച്ചിത്രം)

ഇതേ പേരിലുള്ള മേളകർത്താരാഗത്തെക്കുറിച്ച് അറിയുവാൻ ധീരശങ്കരാഭരണം കാണുക.

ശങ്കരാഭരണം
സംവിധാനംകെ. വിശ്വനാഥ്
നിർമ്മാണംപൂർണ്ണോദയാ മൂവി ക്രിയേഷൻസ്
രചനകെ. വിശ്വനാഥ്
Jandhyala (dialogues )
തിരക്കഥകെ. വിശ്വനാഥ്
അഭിനേതാക്കൾജെ. വി. സോമയാജുലു
മഞ്ജു ഭാർ‌ഗ്ഗവി
ചന്ദ്രമോഹൻ
സംഗീതംകെ. വി. മഹാദേവൻ
ഛായാഗ്രഹണംബാലു മഹേന്ദ്ര
റിലീസിങ് തീയതി1979
ഭാഷതെലുങ്ക്
സമയദൈർഘ്യം143 min

1979ലെ സ്വർണ്ണകമലം പുരസ്കാരം നേടിയ സംഗീതപ്രധാനമായ ചലചിത്രമാണ് ശങ്കരാഭരണം (തെലുങ്ക്: శంకరాభరణం, ഇംഗ്ലീഷ്: Sankarabharanam (Shankara's ornament)). കെ. വിശ്വനാഥ് സം‌വിധാനം ചെയ്ത ഈ ചലചിത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണോദയാ മൂവി ക്രിയേഷൻസ് ആണ്. തെലുഗു ചലചിത്ര വ്യവസായത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ശങ്കരാഭരണം, കർണ്ണാടക സംഗീതത്തിനു വന്നുകൊണ്ടിരിക്കുന്ന ക്ഷയാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി പ്രദർശനത്തിനെത്തി.

പശ്ചാത്തലം

ശങ്കരശാസ്ത്രികൾ (സോമയാജുലു) ഒരു പ്രസിദ്ധ സംഗീതജ്ഞനാണ്. അദ്ദേഹത്തിന്റെ കച്ചേരിക്ക് നിരവധി ശ്രോതാക്കളാണെത്തുന്നത്, അവരെല്ലാം അദ്ദേഹത്തെ ഒരു ദിവ്യപുരുഷനായിക്കണ്ട് ആരാധിക്കുന്നു. ധീരശങ്കരാഭരണം രാഗത്തിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്യം മൂലം ശങ്കരാഭരണം ശങ്കരശാസ്ത്രികൾ എന്ന പേരിൽ അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. തുളസി (മഞ്ജു ഭാർ‌ഗ്ഗവി) ഒരു വേശ്യയുടെ പുത്രിയാണ്. അവൾക്ക് സംഗീതത്തിലും നൃത്തത്തിലും വലിയ താത്പര്യമുണ്ട്. എന്നാൽ അവളുടെ അമ്മയ്ക്ക് അവളേയും ഒരു വേശ്യയാക്കി മാറ്റാനും അതുവഴി പണം സമ്പാദിക്കാനുമാണ് ആഗ്രഹം. ഒരു ദിനം അവളെ ഒരു പണക്കാരൻ ലൈംഗികമായി പീഡിപ്പിക്കുന്നു. എന്നാൽ ഒടുവിൽ തന്റെ ഗുരുവിനെ അപമാനിക്കുന്നത് കേട്ട തുളസി അയാളെ വധിക്കുന്നു. അവൾ ജയിലിലെത്തിച്ചേരുകയും അവിടെ വച്ച് അവൾ ഗർഭിണിയാണെന്ന് തിരിച്ചറിയുന്നു. ശങ്കരശാസ്ത്രികൾ അവളെ ഒരു വക്കീലിനെക്കൊണ്ട് ജയിലിൽ നിന്ന് രക്ഷപെടുത്തി തന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നു.

എന്നാൽ അവൾ ഒരു കൊലപാതകിയും വേശ്യാപുത്രിയുമായതിനാൽ ശ്രേഷ്ഠബ്രാഹ്മണനായ ശങ്കരശാസ്ത്രികളുമൊത്ത് ജീവിക്കുന്നതിനെ എതിർത്തു. അദ്ദേഹത്തിന്റെ സഹചാരികൾ അദ്ദേഹത്തിന്റെ കച്ചേരി ബഹിഷ്കരിക്കുക വരെ ചെയ്തു. ഇതിനെത്തുടർന്ന് തുളസി വീട് ശാസ്ത്രികളുടെ വീട് വിട്ട് ഇറങ്ങിപോകുന്നു. വഴിമധ്യേ ഒരാൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു.

പത്ത് വർഷത്തിനു ശേഷം പാശ്ചാത്യ സംഗീതത്തിന് ഭാരതത്തിൽ ആരാധകരേറി വരികയും കർണ്ണാടക സംഗീതത്തിന്റെ പ്രിയം ക്ഷയിച്ച് വരികയും ചെയ്തു. ഇതിനെത്തുടർന്ന് ശാസ്ത്രികൾക്ക് ആരാധകർ കുറഞ്ഞ് വരികയും അദ്ദേഹത്തിന് പണത്തിന്റെ ഞെരുക്കം അനുഭവപ്പെടുകയും ചെയ്തു. ഇതറിഞ്ഞ തുളസി ശാസ്ത്രികളെ അദ്ദേഹത്തിന്റെ സുഹൃത്തക്കൾ വഴി സഹായിക്കുന്നു, ഒപ്പം തന്റെ പുത്രനെ ശാസ്ത്രികളുടെ അടുത്തേക്ക് സംഗീതം അഭ്യസിക്കുന്നതിനായി അയച്ചു. ചന്ദ്രമോഹൻ എന്ന അധ്യാപകൻ ശാസ്ത്രികളുടെ മകളെ പ്രണയിക്കുന്നു. ഇതറിഞ്ഞ ശാസ്ത്രികൾ ഈ ബന്ധത്തെ ആദ്യം എതിർക്കുകയും എന്നാൽ പിന്നീട് സമ്മതിക്കുകയും ചെയ്യുന്നു.

ഇതിനിടയിൽ തുളസി അമ്മയിൽ നിന്ന് ലഭിച്ച വസ്തു വിൽക്കുകയും, അതിൽ നിന്ന് ലഭിച്ച വസ്തു വിറ്റു കിട്ടിയ പണമുപയോഗിച്ച് ശാസ്ത്രികളെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവർ ശാസ്ത്രിയുടെ മകളുടെ വിവാഹദിനത്തിൽ സ്വാമിയുടെ ഒരു കച്ചേരി സംഘടിപ്പിക്കുന്നു. തനിക്ക് തിരിച്ച് ലഭിച്ച ആരാധകരെ കണ്ട് ഇടയ്ക്ക് വച്ച് പാട്ട് മുറിഞ്ഞു പോകുകയും ചെയ്തു. തുളസിയുടെ പുത്രൻ മുറിഞ്ഞു പോയ ഗാനം മുഴുവിക്കുന്നു. തുളസിയുടെ മകനാണിതെന്ന് അറിഞ്ഞ ശാസ്ത്രികൾ അവനെ അനുഗ്രഹിക്കുകയും ഒപ്പം മരണപ്പെടുകയും ചെയ്യുന്നു. ഇതിനിടയിൽ ശാസ്ത്രികളുടെ പാദനമസ്കാരം ചെയ്യാനെത്തിയ തുളസിയും തന്റെ ഗുരുവിന്റെ പാദസമക്ഷം ദേഹവിയോഗം ചെയ്യുന്നതോടെ ചിത്രം അവസാനിക്കുന്നു.

സംഗീതം

ഗാനം ആലാപനം രചന
ഓംകാരനാദാനു എസ്. ജാനകി, എസ്. പി. ബാലസുബ്രഹ്മണ്യം വെട്ടുരി സുന്ദരരാമ മൂർത്തി
രാഗം താനം പല്ലവി എസ്. പി. ബാലസുബ്രഹ്മണ്യം വെട്ടുരി സുന്ദരരാമ മൂർത്തി
ശങ്കരാ നാദശരീരാ വരാ എസ്. പി. ബാലസുബ്രഹ്മണ്യം
യേ തിരുഗ നാനു വാണി ജയറാം ഭദ്രാചലം രാമദാസ്
ബ്രോചീവാരെവരുരാ എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം മൈസൂർ വാസുദേവാചാരി
മാനസസഞ്ചരരേ എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം
സാമജ വരഗമനാ എസ്. ജാനകി, എസ്. പി. ബാലസുബ്രഹ്മണ്യം വെട്ടുരി സുന്ദരരാമ മൂർത്തി
മാണിക്യ വീണാ എസ്. പി. ബാലസുബ്രഹ്മണ്യം
പലുകേ ബംഗാരമൈയാന എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം ഭദ്രാചലം രാമദാസ്
ദൊരാകുന ഇതുവന്തി സേവാ എസ്. പി. ബാലസുബ്രഹ്മണ്യം, വാണി ജയറാം വെട്ടുരി സുന്ദരരാമ മൂർത്തി

പുരസ്കാരങ്ങൾ

കണ്ണികൾ

ചിത്രം, ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ