ശർക്കര

ശർക്കര
Wiktionary
Wiktionary
ശർക്കര എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കരിമ്പിൽ നിന്നുണ്ടാക്കുന്ന അസംസ്കൃതമായ ഒരു മധുരവസ്തുവാണ്‌ ശർക്കര. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ ഇത് നിർമ്മിച്ചുപയോഗിക്കുന്നു. വടക്കേ മലബാറിൽ ഇതിനെ വെല്ലം എന്നും വിളിക്കുന്നു.

ആദ്യകാലങ്ങളിൽ ഇന്ത്യയിലെ സാധാരണക്കാർ ശർക്കരയായിരുന്നു ഉപയോഗിച്ചിരുന്നത്. ശർക്കരയിൽ നിന്നും പരലുകൾ വേർതിരിച്ചെടുക്കുന്ന പഞ്ചസാര സമ്പന്നർക്ക് മാത്രം ലഭ്യമാകുന്ന ഒന്നായിരുന്നു. ഇന്ന് പഞ്ചസാരയുടെ ഉപയോഗം വ്യാപകമായിട്ടുണ്ടെങ്കിലും പായസം പോലുള്ള ചില പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുന്നതിന്‌ ശർക്കര തന്നെ ഉപയോഗിക്കുന്നു[1]‌.

നിർമ്മാണം

വെട്ടിയെടുത്ത കരിമ്പ്, ഇലകൾ നീക്കം ചെയ്ത് ഒരു ചക്കിൽ ചതച്ച് നീരെടുക്കുന്നു. പോത്തുകളോ ഒട്ടകമോ വലിക്കുന്ന ചക്കാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇങ്ങനെ ലഭിക്കുന്ന കരിമ്പ്നീര്, വലിയ സംഭരണികളിലാക്കി തിളപ്പിക്കുന്നു. തിളക്കുമ്പോൾ പരലുകൾ അടങ്ങിയ കുഴമ്പ് മുകളിലെത്തുന്നു. ഇത്‌ വേർതിരിച്ചെടുത്ത് അച്ചുകളിൽ ഒഴിച്ച് ശർക്കരയാക്കി വാർത്തെടുക്കുന്നു[1].

ചിത്രശാല

അവലംബം

  1. 1.0 1.1 HILL, JOHN (1963). "5-THE GANGES PLAIN". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 153. {cite book}: Cite has empty unknown parameter: |coauthors= (help)