ഷത്രഞ്ജ്
ചെസ്സിന്റെ പഴയ രൂപങ്ങളിലൊന്നാണ് ഷത്രഞ്ജ് (അറബി شطرنج, മദ്ധ്യ പേർഷ്യൻ chatrang, സംസ്കൃതം शतरंज). ഇന്ത്യയിലെ ചതുരംഗം കളിയിൽ നിന്ന് രൂപാന്തരം പ്രാപിച്ച്, പേർഷ്യൻ സാമ്രാജ്യത്തിലെത്തിയ ഈ കളി, അറബ് ലോകത്തിന്റെ സ്വാധീനത്താൽ യൂറോപ്പിലെത്തി.[1] യൂറോപ്പിൽ ആധുനിക ചെസ്സിന്റെ വളർച്ച സാധ്യമായത് ഈ കളിയിയുടെ സ്വാധീനത്താലാണ്.