ഷിറിൻ ഇബാദി

ഷിറിൻ ഇബാദി
شيرين عبادى
Shirin Ebadi at the WSIS Conference in Tunis, Tunisia, 18 നവംബർ 2005
ജനനം (1947-06-21) 21 ജൂൺ 1947  (77 വയസ്സ്)
ദേശീയതഇറാനിയൻ
കലാലയംടെഹ്റാൻ സർവ്വകലാശാല
തൊഴിൽവക്കീൽ
ജഡ്ജി
അറിയപ്പെടുന്നത്Defenders of Human Rights Center
ജീവിതപങ്കാളി(കൾ)
ജാവാദ് തവസോളിയൻ
(m. 1975)
കുട്ടികൾനേഗാർ(b. 1980)
നർഗീസ്(b. 1983)
മാതാപിതാക്ക(ൾ)മുഹമ്മദ് അലി ഇബാദി
മിനു യാമിനി
പുരസ്കാരങ്ങൾനോബൽ സമാധാന സമ്മാനം (2003)
ഒപ്പ്

ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയാണ് ഷിറിൻ ഇബാദി ( പേർഷ്യൻ: شيرين عبادى Širin Ebādi; ജനനം 21 ജൂൺ 1947). 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതോടെയാണ് ഇവർ രാജ്യാന്തര തലത്തിൽ പ്രശസ്തയാകുന്നത്.നോബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വനിതയും ആദ്യ ഇറാൻപൗരനുമാണ് ഇബാദി.

അഭിഭാഷക, ജഡ്ജി, അദ്ധ്യാപിക തുടങ്ങിയ നിലകളിൽ തിളങ്ങിയ ഇബാദി നൊബേൽ സമ്മാനം നേടിയ ആദ്യ ഇറാൻകാരിയാണ്.അസോസിയേഷൻ ഫോർ സപ്പോർട്ട് ഓഫ് ചിൽ‌‍‌‍‌ഡ്രൻസ് റൈറ്റ്സ് ഇൻ ഇറാൻ എന്നാ സംഘടനയുടെ സ്ഥാപക കൂടിയാണവർ.

ടെഹ്റാൻ നിവാസിയായിരുന്ന ഷെറിനു പക്ഷേ സർക്കാരിനെ വിമർശിക്കുന്ന കാരണത്താൽ ഭീഷണികളേയും , വേട്ടയാടലുകളേയും തുടർന്ന് നാടുവിടേണ്ടി വന്നു. 2009 മുതൽ യു.കെ യിൽ പ്രവാസത്തിലാണവർ. 2003ൽ ലഭിച്ച നൊബേൽ സമ്മാനം 2009 ൽ ഇറാൻ സർക്കാർ കണ്ടുകെട്ടി എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ സർക്കാർ വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയുണ്ടായി. വാർത്ത ശരിയാണെങ്കിൽ ഭരണകൂടം ബലമായി പിടിച്ചെടുക്കുന്ന ആദ്യ നൊബേൽ സമ്മാനം എന്ന അപഖ്യാതി ഇതിനായിരിക്കുമത്രേ.

2004ൽ ഫോബ്സ് മാസിക പുറത്തിറക്കിയ സമുന്നത സ്വാധീനതയുള്ള 100 വനിതകളുടെ പട്ടികയിലും, ലോക ചരിത്രത്തെ തന്നെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും ഷെറിൻ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഷിറിൻറെ നിലപാടുകൾ പലപ്പോഴും പരിഷ്കരണവാദികളോടൊപ്പം ആണെന്നത് ഭരണകൂടത്തിനു രുചിക്കുന്നതല്ല.ഷിറിന് യാഥാസ്ഥിതികരുടെ എതിർപ്പുകൾ പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.ഷിറിന്റെ സന്നദ്ധ സംഘടനയെ ഒരിക്കൽ ഇറാനിൽ നിരോധിച്ചിട്ടുണ്ട്.

പഠനം /ഉദ്യോഗം

ഇറാനിലെ ഹമദാൻ പ്രവശ്യയിൽ ജനിച്ച ഷിറിന്റെ പിതാവ് നിയമകാര്യ വിദഗ്ദ്ധനും നിയമവിദ്യാലയ അധ്യാപകനുമായിരുന്നു. 1969ൽ നിയമബിരുദം കരസ്ഥമാക്കിയ ഷിറിൻ ന്യായിധപ പരീക്ഷയും പാസ്സായി ന്യായാധിപയായി. പഠനം പിന്നെയും തുടർന്ന് 1971ൽ ഡൊക്ടറേറ്റും കരസ്ഥമാക്കി. 1975ൽ ഇറാനിലെ ആദ്യ വനിത ജഡ്ജിയാകുകയായിരുന്നു ഷിറിൻ

1979ലെ ഇറാനിയൻ വിപ്ലവത്തെ തുടർന്നു വനിതകൾക്കെതിരിൽ നടന്ന വിവേചനത്തിന്റെയും , തരം താഴ്ത്തലിന്റെയും ഇരയായി ഷറിനും. ജഡ്ജിയായിട്ടിരുന്ന കോടതിയിൽ ഗുമസ്ത പണിയിലേക്ക് താഴ്ത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഷറിനും സഹ വനിതാ ജഡ്ജിമാരും ഇറങ്ങിതിരിച്ചപ്പോൾ അൽപ്പം കൂടി ഭേദപ്പെട്ട ചുമതല നൽകിയെങ്കിലും , ജോലി രാജിവെയ്ക്കാൻ അനുവാദം തേടുകയാണ് ഷറിൻ ചെയ്തത്. എന്നാൽ ഈ ആവശ്യം തിരസ്ക്കരിക്കപ്പെടുകയും അവർക്ക് വക്കിൽ പണി ചെയ്യാൻ അനുവാദം നിഷേധിക്കപ്പെടുകയുമായിരുന്നു.വായനയിലും എഴുത്തിലും സമയം കണ്ടെത്തിയത് ഇക്കാലത്താണ്.

പുസ്തകങ്ങൾ

അന്ത്രരാഷ്ട്ര നിയമ/രാഷ്ടീയ മാസികകളിൽ സ്ഥിരമായി എഴുതാറുള്ള ഷെറിന്റെ പുസ്തകകങ്ങൾ ഇവയാണ്.

   *Iran Awakening: One Woman's Journey to Reclaim Her Life and Country (2007) ISBN 978-0-676-97802-5
   *Refugee Rights in Iran (2008) ISBN 978-0-86356-678-3
   *The Golden Cage': three brothers, three choices, once destiny (2011) ISBN 978-0-9798456-4-2