സാംസ്കാരിക വിപ്ലവം

Great Proletarian Cultural Revolution
Simplified Chinese无产阶级文化大革命
Traditional Chinese無產階級文化大革命
Commonly abbreviated as
Chinese1. 文化大革命
2. 文革

1966 - 1976 കാലഘട്ടത്തിൽ ചൈനയിൽ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ സാമൂഹിക-രാഷ്ട്രീയ രക്തരൂക്ഷിത വിപ്ലവത്തെയാണ് സാംസ്കാരിക വിപ്ലവം(Cultural Revolution (ചൈനീസ്: 文化大革命), എന്ന് വിളിക്കുന്നത്. സോഷ്യലിസം വ്യാപകമാക്കി, മുതലാളിത്തത്തിന്റെ അവശേഷിപ്പുകളെ ചൈനയിൽനിന്നും തുടച്ചുമാറ്റാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്ത് മാവോയിസ്റ്റ് ചിന്താഗതി ഊട്ടിയുറപ്പിക്കുവാനുമായാണ് ചെയർമാനായിരുന്ന മാവോ സാംസ്കാരിക വിപ്ലവം വിഭാവനം ചെയ്തത്. 5 വര്ഷം മുന്നേ നടപ്പാക്കിയ മഹത്തായ മുന്നോട്ടുളള കുതിച്ചുചാട്ടം എന്ന പദ്ധതിയുടെ ഫലമായി ഉണ്ടായ വൻ ക്ഷാമത്തെ തുടർന്ന് സജീവ പ്രവര്ത്തനത്തിൽ നിന്നു മാറി നിന്നിരുന്ന മാവോയുടെ തിരിച്ചു വരവ് കൂടി ആയിരുന്നു ഈ പദ്ധതി

മുതലാളിത്തം പുനസ്ഥാപിക്കാനായി ശ്രമിക്കുന്ന ശക്തികൾക്കെതിരെ വർഗ്ഗസമരത്തിനായി 1966 മേയ് മാസത്തിലാണ് മാവോ ആഹ്വാനം ചെയ്തത്. റിബെൽ ആയിരിക്കുക എന്നത് ന്യായീകരിക്കാവുന്നത് ആണ് എന്നു മാവോ അവരോട് പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ എതിരാളികളെ ഒത്തുക്കനുള്ള ഒരു അവസരം ആയി കൂടി ആണ് മാവോ ഈ വിപ്ലവത്തെ കണ്ടത്. രാജ്യത്തിന്റെ വിവിത മേഖലകളില് ബൂർഷ അധിനിവേശം നടന്നിട്ടുണ്ടെന്നും അവര് മുതലാളിതത്തെ പുനസ്ഥാപിക്കാന് ശ്രമിക്കുകയാണെന്നും മാവോ ആരോപിച്ചു. ഇവരെ ഉന്മൂലനം ചെയ്യാന് ഹിംസാത്മകമായ വർഗ സമരം തന്നെ വേണ്ടി വരും എന്നു മാവോ യുവാക്കളോടായി പറഞ്ഞു. തുടർന്ന് ചൈനയിലെ യുവജനങ്ങൾ രാജ്യവ്യാപകമായി റെഡ് ഗാർഡ്സ് എന്ന സംഘടനയിൽ ചേർന്നു. ഇവര് തുടര്ച്ചയായാ പ്രത്യക്ഷ സമരങ്ങൾ രാജ്യവ്യാപകമായി നടത്തുകയും, പലയിടങ്ങളിലും പ്രാദേശിക ഭരണകൂടങ്ങള് പിടിച്ചെടുക്കുകയും ചെയ്തു. ഇങ്ങനെ 1967 ൽ റെവല്യൂഷണറ്റി കമ്മിറ്റികൽ രൂപീകരിച്ചു

1969 ൽ സാംസ്കാരിക വിപ്ലവം അവസാനിപ്പിച്ചതായി മാവോ അറിയിച്ചു. എന്നാൽ മാവോയുടെ മരണത്തിന് ശേഷം 1976 ൽ മാത്രം ആണ് യഥാർഥത്തിൽ അവസാനിച്ചത്. ഈ വിപ്ലവം ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെയും സംസ്കാരത്തെയും തകർത്തു. ശരിയായ മരണം എത്രയാണെന്ന് വ്യക്തമല്ല. എന്നാല് വ്യത്യസ്ഥ പഠനങ്ങൾ ലക്ഷകണക്കിന് ആളുകള് മരിച്ചിരിക്കാം എന്നു സൂചിപ്പിക്കുന്നു. 2 കോടിയോളം മരണം ഉണ്ടായെന്നും റിപ്പോർട്ട് ഉണ്ട്. ബീജിങ്ങിലെ ചുവന്ന ഓഗസ്റ്റ് തുടങ്ങി പല കൂട്ടകൊലകളും ഈ കാലത്ത് നടന്നിട്ടുണ്ട്. ഗുവാങ്ക്സി കൂട്ടക്കൊല, ഇന്നർ മംഗോളിയ സംഭവം, ഗുവാങ്ഡോങ്ഗ് കൂട്ടക്കൊല, യുന്നാൻ കൂട്ടക്കൊലകൾ, യുനാൻ കൂട്ടക്കൊല എന്നിവ ചില ഉദാഹരണങ്ങള് ആണ്. റെഡ് ഗാർഡസ് വിവിത ചരിത്ര സ്മാരകങ്ങളും, അവശേഷിപ്പുകളും നശിപ്പിക്കുകയും സാംസ്കാരിക മത സ്ഥാപനങ്ങള് കൊള്ളയടിക്കുകയും ചെയ്തു. അതേ സമയം ദശലക്ഷകണക്കിന് ആളുകള് പീഡിപ്പിക്കപ്പെട്ടു. മൂതിരണ ഉദ്യോഗസ്ഥർ ആയിരുന്ന പലരും സ്ഥാനഭ്രഷ്ടർ ആയി. പാലർക്കും രാജ്യം വിട്ടു പാലായനം ചെയ്യേണ്ടി വന്നു. ഈ കാലഘട്ടത്തിൽ വെട്ടിനിരത്തപ്പെട്ട പ്രമുഖ നേതാവായിരുന്നു ഡെങ്ങ് ക്സിയോപിങ്. അദ്ദേഹം മാവോയുടെ മരണശേഷം പാരട്ടിയിൽ ക്രമേണ ഉയരുകയും ചെയർമാൻ ആവുകയും ചെയ്തു. പിന്നീട് അദ്ദേഹം ആണ് ചൈനയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങി വെച്ച് "ആധുനിക ചൈനയുടെ ശില്പി" എന്ന വിശേഷണം നേടിയത്

സാംസ്കാരിക വിപ്ലവത്തിന്റെ സ്വഭാവത്തെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിരവധി വിമശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ അക്കാലത്തെ ചില എഴുത്തുകാരും ബുദ്ധിജീവികളും (ഉദാ: സാറ്ത്രെ, ജൂലിയ ക്രിസ്റ്റെവ,ജോൻ റൊബിൻസൻ) സംസ്കാരിക വിപ്ലവത്തെ അനുകൂലിക്കുകയുണ്ടായി.