സിന്ധു നദി
സിന്ധു നദി | |
---|---|
മറ്റ് പേര് (കൾ) | Sindhu |
Country | ചൈന, ഇന്ത്യ, പാക്കിസ്ഥാൻ |
State | ലഡാക്ക്, Punjab, Khyber Pakhtunkhwa, സിന്ധ്, Gilgit-Baltistan, Tibet |
Cities | Leh, Skardu, Dasu, Besham, Thakot, Swabi, Dera Ismail Khan, Sukkur, Hyderabad |
Physical characteristics | |
പ്രധാന സ്രോതസ്സ് | Sênggê Zangbo Tibetan Plateau |
രണ്ടാമത്തെ സ്രോതസ്സ് | Gar Tsangpo |
നദീമുഖം | Arabian Sea (primary), Rann of Kutch (secondary) Indus River Delta (primary), Kori Creek (secondary), Pakistan, India 0 മീ (0 അടി) 23°59′40″N 67°25′51″E / 23.99444°N 67.43083°E |
നീളം | 3,180 കി.മീ (1,980 മൈ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,165,000 കി.m2 (1.254×1013 sq ft) |
പോഷകനദികൾ |
|
ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്.[1] ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്. ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്.
പേരിനു പിന്നിൽ
പ്രാചീന ഭാരതീയർ അണ് ഈ നദിക്ക് സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന് സമുദ്രം എന്നർത്ഥമുണ്ട്. ഭരതവുമയി കച്ചവട ബന്ധങ്ങൾ ഉള്ള അറേബ്യ കാർ ഹിന്ദു എന്ന് വിളിച്ചു പോന്നു. സിന്ധു സംസ്കാരം(ഭാരതീയ സംസ്കാരം) പിന്തുടരുന്നവരെ ഹിന്ദു എന്നും.
പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.
ചരിത്രം
ഇന്ത്യയിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന നാഗരീകതയുടെ അവശിഷ്ടങ്ങൾ സിന്ധു നദിയുടെ തീരങ്ങളിലാണ്. ഇത് ക്രിസ്തുവിന് 5000 വർഷങ്ങൾ മുൻപുള്ളതാണ് എന്ന് കരുതപ്പെടുന്നു.
ഉത്ഭവം
ഹിമാലയത്തിന്റെ കൊടുമുടികൾക്ക് പിന്നിൽ, തിബത്തിലെ മാനസസരോവർ തടാകത്തിന് ഉദ്ദേശം 100 കി.മീ വടക്കാണ് BOGAR CHU GLASIER സിന്ധു ഉത്ഭവിക്കുന്നത്. ഇത് സമുദ്രനിരപ്പിൽ നിന്ന് 5180 മീറ്റർ ഉയരത്തിലാണ്.
ഗ്രൂപ്പിൽ
പോഷകനദികൾ
ഝലം
പുരാതന ഗ്രീക്കിൽ ഝലത്തെ ഒരു ദേവനായാണ് കണക്കാക്കിയിരുന്നത്. ഏകദേശം 772 കിലോമീറ്റർ നീളമുണ്ട്. ഇതിൽ 400 കിലോമീറ്റർ ഇന്ത്യയിലൂടെയും ബാക്കി ഭാഗം പാകിസ്താനിലൂടെയുമാണ് ഒഴുകുന്നത്. കാശ്മീരിലെ വെരിനാഗ് എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. ശ്രീനഗറിലൂടെയും വൂളാർ തടാകത്തിലൂടെയും ഒഴുകിയശേഷമാണ് ഝലം പാകിസ്താനിൽ പ്രവേശിക്കുന്നത്. ജമ്മു കാശ്മീരിലെ മുസാഫർബാദിനടുത്തുവച്ച് ഏറ്റവും വലിയ പോഷക നദിയായ കിഷൻഗംഗ നദിയും കുൻഹാർ നദിയും ഝലത്തോട് ചേരുന്നു. പഞ്ചാബിൽ ഈ നദി ഒഴുകുന്ന ജില്ലയുടെ പേരും ഝലം എന്നുതന്നെയാണ്. പാകിസ്താനിലെ ഝാങ്ങ് ജില്ലയിൽവച്ച് ചെനാബ് നദിയോട് ചേരുന്നു. ചെനാബ് സത്‌ലജുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുകയും മിഥാൻകോട്ടിൽ വച്ച് സിന്ധു നദിയിൽ ലയിക്കുകയും ചെയ്യുന്നു.
ചെനാബ്
ഹിമാചൽപ്രദേശ് സംസ്ഥാനത്തിലെ ലാഹുൽ-സ്പിറ്റി ജില്ലയിലാണ് BARALACHLA (മുമ്പ് രണ്ടായിരുന്ന ഇവ ഇന്ന് ഒരു ജില്ലയാണ്) ചെനാബിന്റെ ഉദ്ഭവസ്ഥാനം. ഹിമാലയത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ ഉൾപ്പെടുന്ന താണ്ടി എന്ന സ്ഥലത്തുവച്ച് ചന്ദ്ര, ഭാഗ എന്നീ ഉറവകൾ കൂടിച്ചേർന്ന് ചെനാബ് നദിക്ക് ജന്മം നൽകുന്നു. ഏകദേശം 960 കിലോമീറ്റർ നീളമുണ്ട്. ഉദ്ഭവസ്ഥാനത്തുനിന്ന് ചെനാബ് ജമ്മു കാശ്മീരിലെ ജമ്മുവിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിലെത്തിച്ചേരുന്നു. ട്രിമ്മുവിൽ വച്ച് ഝലം നദിയും പിന്നീട് രാവി നദിയും ചെനാബിൽ ലയിക്കുന്നു. ഉച്ച് ഷരീഫിൽ ചെനാബ്, സത്‌ലജ് നദിയുമായി കൂടിച്ചേർന്ന് പാഞ്ച്നാദ് നദി രൂപവത്കരിക്കുന്നു. സത്‌ലജ് മിഥൻകോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു.
രവി
ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകിപഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. രവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു.
ബിയാസ്
ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ഹിമാലയ പർവതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. ഉത്ഭവസ്ഥാനത്തുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന നദി മണ്ഡി, ഹമീർപൂർ, ധർമ്മശാല എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി ഹിമാചൽ പ്രദേശിന്റെ പടിഞ്ഞാറേ അതിർത്തിയിലെത്തുമ്പോൾ പെട്ടെന്ന് തെക്കോട്ട് തിരിഞ്ഞ് പഞ്ചാബ് സമതലത്തിൽ പ്രവേശിക്കുന്നു. ലാർജി മുതൽ തൽവാര വരെ മലയിടുകകുകളിലൂടെ ഒഴുകുന്ന ബിയാസ് തുടർന്ന് ഏകദേശം 50 കിലോമീറ്ററോളം തെക്കോട്ടും 100 കിലോമീറ്ററോളം തെക്കുപടിഞ്ഞാറോട്ടും ഒഴുകി ബിയാസ് എന്ന സ്ഥലത്തെത്തുന്നു. ഈ സ്ഥലം കടന്നുപോകുന്ന നദി പഞ്ചാബിലെ അമൃത്‌സറിന് കിഴക്കും കപൂർത്തലക്ക് തെക്ക് പടിഞ്ഞാറിം ഉള്ള ഹരികേ എന്ന സ്ഥലത്തുവച്ച് സത്‌ലജിൽ ചേരുന്നു. സത്‌ലജ് പാകിസ്താനിലെ പഞ്ചാബിലേക്ക് കടക്കുകയും ഉച്ചിൽ വച്ച് ചെനാബ് നദിയുമായി ചേർന്ന് പാഞ്ച്നാദ് നദി രൂപികരിക്കുകയും ചെയുന്നു. പാഞ്ച്നാദ് പിന്നീട് മിഥൻകോട്ടിൽ വച്ച് സിന്ധു നദിയോട് ചേരുന്നു. ഏകദേശം 470 കിലോമീറ്റർ (290 മൈൽ) നീളമുണ്ട്.
സത്‌ലജ്
ടിബറ്റിലെ കൈലാസ പർവതത്തിന് സമീപമുള്ള രാക്ഷസ്തൽ (രാകാസ്) തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നദിയുടെ ഉദ്ഭവസ്ഥാനം. ബിയാസ് നദിയുമായി ലയിച്ച ശേഷം പാകിസ്താനിലേക്ക് ഒഴുകുന്നു. അവിടെ വച്ച് സിന്ധു നദിയുമായി ചേരുകയും കറാച്ചിക്കടുത്തുവച്ച് സമുദ്രത്തിൽ പതിക്കുകയും ചെയ്യുന്നു. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന നദികൂടിയാണ് സത്‌ലജ്.
താഴ്വര പ്രദേശങ്ങൾ
ജമ്മു-കാശ്മീർ
പഞ്ചാബ്
പാകിസ്താൻ
ഉപയോഗങ്ങൾ
ജലലഭ്യത
ജലസേചനപദ്ധതികൾ
ജലവൈദ്യുതപദ്ധതികൾ
അവലംബം
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |