സിരോഹി ദേശീയോദ്യാനം

A view from Siroy National Park, Manipur

മണിപ്പൂർ സംസ്ഥാനത്തിലെ ദേശീയോദ്യാനങ്ങളിലൊന്നാണ് സിരോഹി ദേശീയോദ്യാനം. 1982-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.

ഭൂപ്രകൃതി

മിതോഷ്ണമേഖലാ വനങ്ങളാണ് ഇവിടെയുള്ളത്. 42 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം. സിരോഗിയിലെ പ്രധാന കൊടുമുടി മൺസൂൺ കാലത്ത് പൂക്കളാൽ നിറയുന്നു. സിരോയി ലില്ലി (ലിലിയം മക്‌ലിനെ) സ്വാഭാവികമായി വളരുന്ന ഒരേയൊരു പ്രദേശം ഇതാണ്.

ജന്തുജാലങ്ങൾ

പുലി, കടുവ തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. ട്രഗൊപൻ എന്ന പക്ഷിയെയും ഇവിടെ കാണുന്നു.