സിൽഹെറ്റ്

സിൽഹെറ്റ്

সিলেট
Country Bangladesh
Divisionസിൽഹെറ്റ്
ജില്ലസിൽഹെറ്റ് ജില്ല
Metropolitan city status31 March 2009[1]
Sylhet City Corporation9 April 2001
Municipal Board1867
ഭരണസമ്പ്രദായം
 • ഭരണസമിതിസിൽഹെറ്റ് കോർപറേഷൻ
 • മേയർഅരിഫുൾ ഹഖ് ചൗധരി
വിസ്തീർണ്ണം
 • ആകെ[[1 E+7_m²|26.50 ച.കി.മീ.]] (10.23 ച മൈ)
ഉയരം
35 മീ(115 അടി)
ജനസംഖ്യ
 (2010)
 • ആകെ2,675,346
 • ജനസാന്ദ്രത17,479/ച.കി.മീ.(45,270/ച മൈ)
 • Demonym
Sylheti
 • Ethnicity[2]
94% Bengali
6% Bishnupriya Manipuri, Khasi and others
Demographics
 • LanguagesSylheti, Standard Bengali
 • Literacy rate88.67%[3]
സമയമേഖലUTC+6 (BST)
Post code
3100
വെബ്സൈറ്റ്sylhetcitycorporationbd.com

വടക്കുകിഴക്കൻ ബംഗ്ലാദേശിലെ ഒരു പ്രധാന നഗരമാണ് സിൽഹെറ്റ്(ബംഗാളി: সিলেট).സർമ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന സിൽഹെറ്റ് ബംഗ്ലാദേശിലെ അറിയപ്പെടുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.ജലാലാബാദ് എന്നാണ് ബംഗ്ലാദേശിൽ പൊതുവെ ഈ നഗരം അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആസാം പ്രവിശ്യയുടെ ഭാഗമായിരുന്ന സിൽഹെറ്റ് 1947 ലെ ഇന്ത്യാവിഭജനത്തിനുശേഷം പൂർവ്വബംഗാളിന്റെ(ഇന്നത്തെ ബംഗ്ലാദേശ്) ഭാഗമായി[4].ഇസ്ലാം മതസ്ഥരുടെ ഒരു പ്രധാന ആധ്യാത്മിക കേന്ദ്രം കൂടിയാണ് സിൽഹെറ്റ്.നഗരജനസംഖ്യയുടെ 95 ശതമാനത്തിലേറെയും ഇസ്ലാം മതത്തില്പെട്ടവരാണ്.പ്രാദേശികചുവയുള്ള ബംഗാളി ഭാഷയാണ് പ്രധാന സംസാരഭാഷ.രാജ്യത്തെ ഒരു പ്രധാന വ്യാവസായികകേന്ദ്രം കൂടിയാണ് സിൽഹെറ്റ്.തെയില,പ്രകൃതിവാതകം ,രാസവളം മുതലായവയുടെ ഉല്പാദനം രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് സിൽഹെറ്റിലാണ്[5].തെയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ മലയോരനഗരത്തിൽ ഏകദേശം അഞ്ചരലക്ഷത്തോളം ആളുകൾ താമസിക്കുന്നു[6].

അവലംബം

  1. "Bangladesh clamps down on beggars" BBC News 2 April 2009, accessed 2 April 2009
  2. Current Situation – Past and Present – Sylhet, Bangladesh Archived 2009-06-29 at the Wayback Machine. Ethnic Community Development Organization. Retrieved on 30 May 2009.
  3. "এক নজরে সিলেট বিভাগ". sylhetdiv.gov.bd. Archived from the original on 2013-12-19. Retrieved 2015-11-05.
  4. "Sylhet City Corporation". banglapedia.org.
  5. "Sylhet". Encyclopedia Britannica.
  6. Statistical Pocket Book of Bangladesh Bangladesh Bureau of Statistics. January 2009. Retrieved on 26 May 2009.

പുറത്തേക്കുള്ള കണ്ണികൾ