സി.ഐ. പോൾ

സി.ഐ. പോൾ
ജനനം(1944-08-21)21 ഓഗസ്റ്റ് 1944
മരണം14 ഡിസംബർ 2005(2005-12-14) (പ്രായം 61)
തൊഴിൽനടൻ
സജീവ കാലം1967–2005

മലയാളചലച്ചിത്ര-ടെലിവിഷൻ നടനായിരുന്നു സി.ഐ. പോൾ. മുന്നൂറിൽപ്പരം ചലച്ചിത്രങ്ങളിലും അനവധി ടെലിവിഷൻ സീരിയലികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

ഫാദർ വടക്കന്റെ കർഷക തൊഴിലാളി പാർട്ടിയിലെ അംഗമായിരുന്ന ഇദ്ദേഹം വി.എസ്. ജോസിന്റ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കലാനിലയം നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.[1]

മാടത്തരുവി കൊലക്കേസിനെ ആസ്പദമാക്കി നിർമ്മിച്ച മാടത്തരുവി എന്ന 1967-ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിൽ ഫാദർ ബെനഡിക്ടായാണ് ഇദ്ദേഹം അഭിനയിച്ചത്. സ്വഭാവനടനായി ചലച്ചിത്രജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് വില്ലൻ വേഷങ്ങളിലും ഹാസ്യവേഷങ്ങളിലും ഒരുപോലെ തിളങ്ങി.

2005 ഡിസംബർ 14-ന് രാത്രി 10 മണിയോടെ ഹൃദയസ്തംഭനം മൂലം തൃശ്ശൂരിൽ വച്ച് അദ്ദേഹം അന്തരിച്ചു. 61 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. ഇവർക്ക് കുട്ടികളില്ല.

അവലംബം

  1. "Memories – C. I. Paul". MalayalamCinema.com. Archived from the original on 2007-11-11. Retrieved 2012 June 7. {cite web}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ