സീറോ വിഡ്ത്ത് നോൺജോയിനർ
ഭാരതീയലിപികൾ, അറബി തുടങ്ങിയ സങ്കീർണ്ണലിപികൾ എഴുതുവാൻ കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു അദൃശ്യാക്ഷരമാണ് സീറോ വിഡ്ത്ത് നോൺജോയിനർ (zero-width non-joiner, ZWNJ). അടുപ്പിച്ചെഴുതുമ്പോൾ സ്വതേ കൂട്ടക്ഷരമായി മാറുന്ന രണ്ടക്ഷരങ്ങളെ, അവക്കിടയിൽ സീറോ വിഡ്ത്ത് നോൺജോയിനർ ചേർത്ത് വേറിട്ട് നിർത്താം.
യൂനികോഡ് U+200C എന്ന സ്ഥാനത്താണ് സീറോ വിഡ്ത്ത് നോൺജോയിനർ നിർവ്വചിച്ചിരിക്കുന്നത്.[1]
മലയാളത്തിലെ ഉപയോഗം
മലയാളത്തിൽ കൂട്ടക്ഷരങ്ങളെ ഒഴിവാക്കാൻ വ്യാപകമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്. അണ്ടർസ്കോർ കീയാണ് മൊഴി പോലുള്ള മിക്ക ലിപിമാറ്റരീതികളിലും സീറോ വിഡ്ത്ത് നോൺജോയിനർ ഉൽപ്പാദിപ്പിക്കാനായി ഉപയോഗിക്കുന്നത്. മലയാളം ഇൻസ്ക്രിപ്റ്റ് കീബോഡിൽ \ (ബാക്ക്സ്ലാഷ്) കീയാണ് ഇതിനുപയോഗിക്കുന്നത്.[2] മൈക്രോസോഫ്റ്റിന്റെ മലയാളം കീബോഡ് ലേയൗട്ടിൽ കണ്ട്രോൾ + ഷിഫ്റ്റ് + 2 എന്ന മിശ്രണമാണ് സീറോവിഡ്ത്ത് നോൺജോയ്നർ ഉൽപ്പാദിപ്പിക്കാനുപയോഗിക്കുന്നത്.
സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിക്കാതെ എഴുതിയത് | സീറോ വിഡ്ത്ത് നോൺജോയിനർ ഉപയോഗിച്ചെഴുതിയത് | വിശദീകരണം |
---|---|---|
സോഫ്റ്റ്വെയർ | സോഫ്റ്റ്‌വെയർ | ഫ്റ്റ്, വ് എന്നിവക്കിടയിൽ സീറോവിഡ്ത്ത് നോൺജോയിനർ ഉപയോഗിക്കാതിരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴുമുള്ള വ്യത്യാസം ശ്രദ്ധിക്കുക. |
പങ്ക്തി | പങ്‌ക്തി | രണ്ടാം നിരയിൽ ങ് ക് എന്നിവക്കിടയിൽ സീറോവിഡ്ത്ത് നോൺ ജോയ്നർ ഉപയോഗിച്ചിരിക്കുന്നു. |
കൂട്ടക്ഷരങ്ങളിലെ രൂപങ്ങളെ നിയന്ത്രിക്കൽ
മലയാളത്തിലെ കൂട്ടക്ഷരങ്ങളിൽ പൂർവാക്ഷരത്തിൻ്റെ രൂപം എന്തായിരിക്കണം എന്ന് നിശ്ചയിക്കാൻ യൂണികോഡിൽ സീറോവിഡ്ത് ജോയ്നറും നോൺജോയ്നറും ഉപയോഗിക്കുന്നുണ്ട്.[3]
ഇതും കാണുക
അവലംബം
- ↑ "പൊതുവായ ചിഹ്നങ്ങൾക്കു വേണ്ടിയുള്ള യൂനികോഡ് 6.0 നിർവചനരേഖ" (പി.ഡി.എഫ്.). യൂനികോഡ് നിർവചനരേഖകൾ. യൂനികോഡ് കൺസോർഷ്യം. 2010. Retrieved 2011 ഒക്ടോബർ 23.
{cite web}
: Check date values in:|accessdate=
(help) - ↑ "മലയാളം ഇൻസ്ക്രിപ്റ്റ്". മലയാളം കമ്പ്യൂട്ടിങ്ങ്. കേരള സർക്കാർ. Archived from the original on 2011-10-11. Retrieved 23 ഒക്ടോബർ 2011.
- ↑ "The Unicode® Standard Version 10.0 – Core Specification" (PDF). Uncode Consortium. p. 505. Retrieved 10 സെപ്റ്റംബർ 2017.