സുരയ്യ

സുരയ്യ
ജനനം
സുരയ്യ ജമാൽ ഷേഖ്

(1929-06-15)ജൂൺ 15, 1929
മരണംജനുവരി 31, 2004(2004-01-31) (പ്രായം 74)

ഇന്ത്യൻ സിനിമാരംഗത്തെ '40-'50 കാലഘട്ടത്തിലെ ഗായികയും പ്രശസ്തയായ അഭിനേത്രിയുമായിരുന്നു സുരയ്യ ജമാൽ ഷേഖ് എന്ന സുരയ്യ (15 ജൂൺ1929- 31 ജനുവരി 2004).[1][2][3]

സിനിമാജീവിതം

ബ്രിട്ടീഷ് ഇന്ത്യയിൽ ഉൾപ്പെട്ടിരുന്ന പഞ്ചാബിലെ ഗുജ്രൻവാലായിലാണ് സുരയ്യ ജനിച്ചത്. 'ഉസ്നേ ക്യാ സോച്ചാ'(1937) എന്ന ചിത്രത്തിൽ ഒരു ബാലതാരമായിട്ടാണ് ഇവർ സിനിമയിൽ പ്രവേശിയ്ക്കുന്നത്. തന്റെ മാതുലനും ഹിന്ദി സിനിമകളിൽ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തുവന്നിരുന്നയാളുമായിരുന്ന ശഹൂറിനോടൊപ്പം തന്റെ സ്കൂൾ അവധിക്കാലത്ത് മോഹൻ സ്റ്റുഡിയോസ് സുരയ്യ സന്ദർശിയ്ക്കുമായിരുന്നു. താജ് മഹൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ സ്റ്റുഡിയോയിലാണ് നടന്നിരുന്നത്. ഇത്തരത്തിലുള്ള ഒരു സന്ദർശനവേളയിൽ സുരയ്യയെ കാണുവാനിടയായ ചിത്രത്തിന്റെ സംവിധായകൻ നാനുഭായ് വക്കീൽ ഈ സിനിമയിൽ മുംതാസ് മഹലിന്റെ ബാല്യകാലം അഭിനയിയ്ക്കുന്നതിനുള്ള അവസരം ആ കുട്ടിക്ക് നൽകി.[4] റേഡിയോയിൽ കുട്ടികളുടെ ഒരു പരിപാടിയ്ക്കിടയിൽ സുരയ്യയുടെ ശബ്ദം ശ്രവിച്ച സംഗീതസംവിധായകനായ നൗഷാദ് ശാരദ(1942) എന്ന ചിത്രത്തിൽ സുരയ്യയുടെ ശബ്ദം ഉപയോഗിച്ചു. ആ സമയത്ത് സുരയ്യയ്ക്ക് 13 വയസ്സ് മാത്രമായിരുന്നു പ്രായം.തുടർന്ന് നൗഷാദിന്റെശിക്ഷണത്തിൽ ഒട്ടേറെ ഗാനങ്ങൾ സുരയ്യ ആലപിയ്ക്കുകയുണ്ടായി. അന്മോൽ ഗാഡി(1946),ദർദ്(1947),ദില്ലഗി (1949)ദസ്താൻ (1950) എന്നിവയായിരുന്നു ആലപിച്ച മറ്റ് ചില ചിത്രങ്ങൾ.

സുരയ്യ നായികയായി അഭിനയിച്ച ആദ്യ ചിത്രം 'തദ്ബിർ' (1945) ആയിരുന്നു. സൈഗാളിനോടൊപ്പം ഒമർ ഖയ്യാം(1946),പർവാന(1947)എന്നീ ചിത്രങ്ങളിലും ഇവർ പാടി അഭിനയിച്ചു. റുസ്തം സൊറാബ്(1963) ആയിരുന്നു അവസാന ചിത്രം.

അവലംബം

പുറം കണ്ണികൾ