സുൽത്താൻ അൽ നിയാദി

സുൽത്താൻ അൽ നിയാദി
മനുഷ്യൻ
ലിംഗംപുരുഷൻ തിരുത്തുക
പൗരത്വംഐക്യ അറബ് എമിറേറ്റുകൾ തിരുത്തുക
മാതൃഭാഷയിൽ ഉള്ള പേര്سلطان سيف النيادي المنصوري തിരുത്തുക
ജനിച്ച തീയതി23 മേയ് 1981 തിരുത്തുക
ജന്മസ്ഥലംഅബുദാബി തിരുത്തുക
തൊഴിൽബഹിരാകാശസഞ്ചാരി തിരുത്തുക
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾബ്രിംഗ്ടൺ സർവകലാശാല, ഗ്രിഫിത്ത് സർവകലാശാല തിരുത്തുക
Astronaut missionസ്പേസ് എക്സ് ക്രൂ-6 തിരുത്തുക
Member of the crew ofസ്പേസ് എക്സ് ക്രൂ-6, Expedition 68, Expedition 69 തിരുത്തുക

ഐക്യ അറബ് എമിറേറ്റിൽ നിന്നുള്ള ആദ്യത്തെ രണ്ട് ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നെയാദി ( അറബി: سلطان النيادي ) , ഹസ്സ അൽ മൻസൂരി ക്ക് ശേഷം ബഹിരാകാശത്തേക്ക് പോകുന്ന യാത്രികനാണ്.

കുട്ടിക്കാലം

അൽ ഐനിലെ പ്രദേശമായ ഉം ഗാഫയിലാണ് സുൽത്താൻ അൽ നിയാദി ജനിച്ചത്. കുട്ടിക്കാലം വലിയുപ്പയുടെ വീട്ടിലായിരുന്നു. ഉം ഗഫ പ്രൈമറി ബോയ്സ് സ്കൂളിലും ഉം ഗഫ സെക്കൻഡറി സ്കൂളിലും പോയി. പിതാവ് യുഎഇ സായുധ സേനയിൽ സേവനമനുഷ്ഠിച്ചു. [1]

വിദ്യാഭ്യാസവും തൊഴിലും

ഹൈസ്കൂൾ പഠനത്തിനു ശേഷം സുൽത്താൻ യുഎഇ സായുധ സേനയിൽ ചേർന്നു. ബ്രിട്ടനിൽ ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഇദ്ദേഹം, അവിടെ 2004 ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിഎസ്സി (ഓണേഴ്സ്) നേടി.

യു.എ.ഇയിൽ തിരിച്ചെത്തിയ ശേഷം സായിദ് മിലിട്ടറി കോളേജിൽ ഒരു വർഷം പഠിച്ചു. കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറായി യുഎഇ സായുധ സേനയിൽ ജോലി ചെയ്തിട്ടുണ്ട്.

2008-ൽ അദ്ദേഹം ഓസ്‌ട്രേലിയയിൽ പോയി ഗ്രിഫിത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ആന്റ് നെറ്റ്‌വർക്ക് സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി. [2]

ബഹിരാകാശയാത്രിക ജീവിതം

യുഎഇയിലെയും റഷ്യയിലെയും മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷം, ആദ്യത്തെ എമിറാത്തി ബഹിരാകാശ സഞ്ചാരിയാകാൻ 4,022 ഉദ്യോഗാർത്ഥികളിൽ നിന്ന് തിരഞ്ഞെടുത്ത രണ്ട് പേരിൽ ഒരാളാണ് അൽ നിയാദി. [3] മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാമിലൂടെയാണ് അദ്ദേഹം പോയത്.

2018 സെപ്റ്റംബർ 3 ന് യുഎഇ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു: "ഞങ്ങളുടെ ആദ്യ ബഹിരാകാശയാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഞങ്ങൾ ഇന്ന് പ്രഖ്യാപിച്ചു: ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നയാദിയും. ഹസ്സയും സുൽത്താനും എല്ലാ യുവ അറബികളെയും പ്രതിനിധീകരിക്കുകയും യുഎഇയുടെ അഭിലാഷങ്ങളുടെ പരകോടിയെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു." [4]

റഫറൻസുകൾ

ബാഹ്യ ലിങ്കുകൾ