സെവാസ്റ്റോപോൾ

സെവാസ്റ്റോപോൾ

  • Акъя́р / Aqyar  (Crimean Tatar)
  • Севастополь  (Ukrainian)
  • Севастополь  (Russian)
പതാക സെവാസ്റ്റോപോൾ
Flag
ഔദ്യോഗിക ചിഹ്നം സെവാസ്റ്റോപോൾ
Coat of arms
Orthographic projection of Sevastopol (in green)
Orthographic projection of Sevastopol (in green)
Map of the Crimean Peninsula with Sevastopol highlighted
Map of the Crimean Peninsula with Sevastopol highlighted
സെവാസ്റ്റോപോൾ is located in Crimea
സെവാസ്റ്റോപോൾ
സെവാസ്റ്റോപോൾ
Location of Sevastopol within Crimea
സെവാസ്റ്റോപോൾ is located in ഉക്രൈൻ
സെവാസ്റ്റോപോൾ
സെവാസ്റ്റോപോൾ
Location of Sevastopol within Europe
സെവാസ്റ്റോപോൾ is located in Europe
സെവാസ്റ്റോപോൾ
സെവാസ്റ്റോപോൾ
സെവാസ്റ്റോപോൾ (Europe)
Coordinates: 44°36′18″N 33°31′21″E / 44.605°N 33.5225°E / 44.605; 33.5225
Countryഫലകം:In Crimea
StatusIndependent city1
Founded1783 (242 years ago)
വിസ്തീർണ്ണം
 • City864 ച.കി.മീ.(334 ച മൈ)
ഉയരം
100 മീ(300 അടി)
ജനസംഖ്യ
 (2021)
 • City5,09,992
 • ജനസാന്ദ്രത590/ച.കി.മീ.(1,500/ച മൈ)
 • നഗരപ്രദേശം
4,79,394
Demonym(s)Sevastopolitan, Sevastopolian
സമയമേഖലUTC+03:00

സെവാസ്റ്റോപോൾ (/ˌsɛvəˈstpəl, səˈvæstəpl/), ചിലപ്പോൾ സെബാസ്റ്റോപോൾ എന്നും അറിയപ്പെടുന്ന ക്രിമിയയിലെ ഏറ്റവും വലിയ നഗരവും കരിങ്കടലിലെ ഒരു പ്രധാന തുറമുഖവുമാണ്. നഗരത്തിൻറെ തന്ത്രപ്രധാനമായ നിലനിൽപ്പും നഗരത്തിലെ തുറമുഖങ്ങളുടെ നാവിക ഗതാഗത സാദ്ധ്യയും കാരണം, സെവാസ്റ്റോപോൾ അതിന്റെ ചരിത്രത്തിലുടനീളം ഒരു പ്രധാന തുറമുഖവും നാവിക താവളവുമായിരുന്നു. 1783-ൽ നഗരം സ്ഥാപിതമായതുമുതൽ റഷ്യയുടെ കരിങ്കടൽ കപ്പൽ വ്യൂഹത്തിൻറെ പ്രധാന താവളമായിരുന്ന ഇത്, ശീതയുദ്ധകാലത്ത് കൊട്ടിയടയ്ക്കപ്പെട്ട ഒരു നഗരമായിരുന്നു. 864 ചതുരശ്ര കിലോമീറ്റർ (334 ചതുരശ്ര മൈൽ) മൊത്തം ഭരണ പ്രദേശം കൂടാതെ ഗണ്യമായ അളവിൽ ഗ്രാമീണ ഭൂമിയും ഇതിൽ ഉൾപ്പെടുന്നു. സെവാസ്റ്റോപോൾ ബേയ്ക്ക് ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്ന നഗര ജനസംഖ്യയായ 479,394 ഉൾപ്പെടെ നഗരത്തിലെ മൊത്തം ജനസംഖ്യ 509,992 ആണ് (ജനുവരി 2021).[2]

ക്രിമിയയുടെ മറ്റ് ഭാഗങ്ങൾക്കൊപ്പം ഉക്രെയ്നിന്റെ ഭാഗമായി അന്തർദ്ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന സെവാസ്റ്റോപോൾ, ഉക്രേനിയൻ നിയമ ചട്ടക്കൂടിന് കീഴിൽ, പ്രത്യേക പദവിയുള്ള രണ്ട് നഗരങ്ങളിൽ ഒന്നാണ് (മറ്റൊന്ന് കൈവ്). എന്നിരുന്നാലും, 2014 മാർച്ച് 18 ന് റഷ്യ ക്രിമിയയെ ആക്രമിച്ച് കൂട്ടിച്ചേർക്കുകയും നഗരത്തിന് റഷ്യയുടെ ഫെഡറൽ നഗരമെന്ന പദവി നൽകുകയും ചെയ്തു. ഉക്രെയ്‌നും റഷ്യയും നഗരത്തെ ഓട്ടോണമസ് റിപ്പബ്ലിക് ഓഫ് ക്രിമിയയിൽ നിന്നും റിപ്പബ്ലിക് ഓഫ് ക്രിമിയയിൽ നിന്നും വേർതിരിക്കുന്നു. നഗരത്തിലെ ജനസംഖ്യയിൽ റഷ്യൻ വംശീയ ഭൂരിപക്ഷവും ഗണ്യമായ ന്യൂനപക്ഷമായ ഉക്രേനിയക്കാരുമാണുള്ളത്.

സെവാസ്റ്റോപോൾ നഗരത്തിൻറെ നാവിക, സമുദ്ര സവിശേഷതകൾ ശക്തമായ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാണ്. നഗരത്തിൽ അനുഭവപ്പെടുന്ന നേരിയ ശൈത്യവും മിതമായ ചൂടുള്ള വേനൽക്കാലവും ഒരു ജനപ്രിയ കടൽത്തീര റിസോർട്ടും വിനോദസഞ്ചാര കേന്ദ്രവുമുമെന്ന നിലയിൽ സന്ദർശകർക്ക് പ്രധാനമായും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നിന്നുള്ളവർക്ക് നഗരം പ്രിയങ്കരമാക്കുന്നു.  മറൈൻ ബയോളജി ഗവേഷണത്തിനുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ് ഈ നഗരം. പ്രത്യേകിച്ചും, 1960-കൾ മുതൽ ഇവിടെ ഡോൾഫിനുകളെ സൈനിക ഉപയോഗത്തിനായി സൈന്യം പഠിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.[3]

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Zinets, Natalia (August 2022). "Russian strikes kill Ukrainian grain tycoon; drone hits Russian naval base". Reuters.
  2. "Численность населения по муниципальным округам г. Севастополя на начало 2021 года" (PDF). crimea.gks.ru (in റഷ്യൻ). Federal State Statistic Service. Archived from the original (PDF) on 12 April 2021. Retrieved 12 April 2021.
  3. Narula, Svati Kirsten (2014-03-26). "Ukraine Was Never Crazy About Its Killer Dolphins, Anyway". The Atlantic (in ഇംഗ്ലീഷ്). Retrieved 2022-02-03.