സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാരൈക്കുടി

സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
കൗൺസിൽ ഫോർ സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച്
ആദർശസൂക്തംYour Destination for Innovative Research.
സ്ഥാപിതം1953
ഡയറക്ടർDr. V. Yegnaraman
സ്ഥലംKaraikudi, Tamil nadu, India
അഫിലിയേഷനുകൾCouncil of Scientific and Industrial Research
വെബ്‌സൈറ്റ്http://www.cecri.res.in/

സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാരൈക്കുടി: സി.എസ്.ഐ.ആറിന്റെ ഘടകമായ ഈ ഗവേഷണശാല 1953-ൽ നിലവിൽ വന്നു. കൊറോഷൻ (തുരുമ്പെടുക്കൽ), ബാറ്ററികൾ, ഇലക്ട്രോപ്ലേറ്റിംഗ്, ഇലക്ട്രോ മെറ്റലർജി തുടങ്ങി, ഇലക്ട്രോകെമിസ്ട്രിയുടെ വിവിധ രംഗങ്ങളിൽ മൌലികവും സാങ്കേതികവുമായ തലങ്ങളിൽ ഗവേഷണങ്ങൾ നടക്കുന്നു. ഈ വിഷയങ്ങളിൽ പി.എച്ച്.ഡിക്കുളള സൌകര്യങ്ങളെല്ലാം ലഭ്യമാണ്. വിദ്യാർത്ഥികൾക്കും വ്യവസായമേഖലകളിലെ സാങ്കേതിക ജീവനക്കാർക്കും വേണ്ടി അല്പസമയ പരിശീലനകോഴ്സുകൾ നടത്തുന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

അവലംബം