സൈബീരിയൻ ഹസ്കി
സൈബീരിയൻ ഹസ്കി | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Other names | Chukcha[1] | ||||||||||||||||||||||||||||||||
Common nicknames | Husky Sibe | ||||||||||||||||||||||||||||||||
Origin | സൈബീരിയ[2] | ||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Dog (domestic dog) |
സൈബീരിയൻ ഹസ്കി ഇടത്തരം വലിപ്പമുള്ള ഒരു സ്ലെഡ് നായ ഇനമാണ്. സ്പിറ്റ്സ് ജനിതക കുടുംബത്തിൽ പെട്ടതാണ് ഈ ഇനം. പല നിറങ്ങളിലും അടയാളങ്ങളിലും വരുന്ന കട്ടി രോമവും നീല അല്ലെങ്കിൽ ബഹുവർണ്ണ കണ്ണുകളും നിവർന്നു നിൽക്കുന്ന ത്രികോണാകൃതിയിലുള്ള ചെവികളും ഇവക്കുണ്ട്. വടക്കുകിഴക്കൻ ഏഷ്യയിൽ നിന്നാണ് സൈബീരിയൻ ഹസ്കീ ഉത്ഭവിച്ചത്. സൈബീരിയയിലെ ചുക്കി ജനതയാണ് സ്ലെഡ് വലിക്കുന്നതിനും കവലിനുമായി ഇവയെ വളർത്തിയത്. ഇവർ സജീവവും ഊർജ്ജസ്വലവും പ്രതിരോധശേഷിയുള്ളതുമായ ഇനമാണ്. സൈബീരിയൻ ആർട്ടിക്കിലെ അതിശൈത്യവും പരുഷവുമായ അന്തരീക്ഷത്തിലാണ് ഇവരുടെ പൂർവ്വികർ ജീവിച്ചിരുന്നത്.
റഷ്യൻ രോമവ്യാപാരിയായ വില്യം ഗൂസാക്ക്, നോം ഗോൾഡ് റഷിന്റെ സമയത്ത് അലാസ്കയിലെ നോമിലേക്ക് അവരെ പരിചയപ്പെടുത്തി. തുടക്കത്തിൽ ഖനികളിൽ ജോലി ചെയ്യാനും കടന്നുപോകാൻ കഴിയാത്ത ഭൂപ്രദേശങ്ങളിലൂടെയുള്ള പര്യവേഷണങ്ങൾക്കുമായി സ്ലെഡ് നായ്ക്കളായി പോകാനും ഉപയോഗപ്പെടുത്തി.[2] ഇന്ന് സൈബീരിയൻ ഹസ്‌കിയെ സാധാരണയായി വീട്ടിലെ വളർത്തുമൃഗമായാണ് വളർത്തുന്നത്. എന്നിരുന്നാലും മത്സരാധിഷ്ഠിതവും വിനോദതിനുമായി അവയെ ഇപ്പോഴും സ്ലെഡ് നായ്ക്കളായി ഉപയോഗിക്കുന്നു.[5]
അവലംബം
- ↑ "Siberian husky". Retrieved 2019-02-28.
- ↑ 2.0 2.1 "Siberian husky | breed of dog". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2019-02-28.
- ↑ "American Kennel Club : Official Standard of the Siberian Husky" (PDF). Images.akc.org. Retrieved 2022-02-27.
- ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
Gerst
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ "Do many Siberian Huskies run the Iditarod? If not, why? – Iditarod". iditarod.com. Retrieved 2021-02-23.