സ്ക്രൈബസ്

സ്ക്രൈബസ്
ലിനക്സ് മിന്റ് 18-ൽ വർക്ക് ചെയ്യുന്ന സ്ക്രൈബസ് 1.4.6
ലിനക്സ് മിന്റ് 18-ൽ വർക്ക് ചെയ്യുന്ന സ്ക്രൈബസ് 1.4.6
വികസിപ്പിച്ചത്The Scribus Team
ആദ്യപതിപ്പ്26 ജൂൺ 2003; 21 വർഷങ്ങൾക്ക് മുമ്പ് (2003-06-26)
Stable release
1.4.7[1] / 28 ഏപ്രിൽ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-04-28)
Preview release
1.5.4[2] / 28 ഏപ്രിൽ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-04-28)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++ (Qt)
ഓപ്പറേറ്റിങ് സിസ്റ്റംWindows, Linux/UNIX, macOS, OS/2 Warp 4/eComStation, FreeBSD, PC-BSD, OpenBSD, NetBSD, Solaris, OpenIndiana, GNU/Hurd, Haiku
ലഭ്യമായ ഭാഷകൾMultilingual
തരംDesktop publishing
അനുമതിപത്രംGNU LGPL 2.1, MIT, 3-clause BSD, Public domain
വെബ്‌സൈറ്റ്scribus.net

ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു ഡിടിപി സോഫ്റ്റ്വെയറാണ് സ്ക്രൈബസ്. ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചാണിത് നിർമ്മിച്ചിട്ടുള്ളത്. അഡോബി പേജ്മേക്കർ, ഇൻഡിസൈൻ മുതലായ സോഫ്റ്റ്വെയറുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇതിലുണ്ട്[അവലംബം ആവശ്യമാണ്]. കേരളത്തിൽ ജനയുഗം, ദേശാഭിമാനി പത്രങ്ങൾ സ്ക്രൈബസ്, ജിമ്പ് എന്നീ സോഫ്റ്റ് വെയറുകളുപയോഗിച്ചാണ് പത്ര രൂപ കൽപ്പന നടത്തുന്നത്.[3][4]


ഗുണ വിശേഷങ്ങൾ

TIF, JPEG, വെക്ടർ ഡ്രായിങ്ങ് മുതലായവ സ്ക്രൈബസ്സിൽ നേരിട്ട് തുറന്ന് തിരുത്തുവാനും, താൾചട്ടയുടെ (Page Layout) ഭാഗമാക്കാനും സാധിക്കും. നിറമുള്ള താളുകൾ അച്ചടിക്കുന്നതിനാവശ്യമായ CMYK നിറ മാതൃകാ പിന്തുണയും, ICC കളർ മാനേജ്മെന്റും ഇതിനുണ്ട്. പൈത്തൺ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാവുന്ന ഒരു സ്ക്രിപ്റ്റിങ്ങിം യന്ത്രവും ഇതിനുണ്ട്. 24ൽ അധികം ഭാഷകളിൽ ഈ സോഫ്റ്റ്‌വേർ ലഭ്യമാണ്.

സാധാരണ ഗതിയിൽ ഇത് ഫയലുകൾ സൂക്ഷിക്കുന്നത് sla എന്ന എക്സറ്റൻഷനോട് കൂടിയാണ്. XMLൽ അതിഷ്ഠിതമാണ് ഈ എക്സ്റ്റൻഷൻ.

ഇൻഡിക് ഭാഷ യുണീക്കോഡ് പിന്തുണ

2012 ആഗസ്റ്റിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം സ്ക്രൈബസ്സിന് ഇന്ത്യൻ ഭാഷാ യൂണികോഡ് പിന്തുണ വികസിപ്പിച്ചെടുത്തു.[5] പക്ഷെ ഇത് സ്ക്രൈബസ്സിന്റെ തുടർന്നുള്ള വെർഷനുകളിൽ ഉൾച്ചേർക്കപ്പെട്ടില്ല. ഒമാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് ഒമാൻ എന്ന വിഭാഗം സ്ക്രൈബസ്സിന്റെ ടെക്സ്റ്റ് റെന്ററിംഗ് ഭാഗം പൊളിച്ചെഴുതുകയും സങ്കീർണ്ണ ടെക്സ്റ്റ് കാണുന്നതിനുള്ള പിൻതുണ ഉറപ്പുവരുത്തുകയും ചെയ്തു.[6] സ്ക്രൈബസ് 1.5.3 എന്ന വെർഷൻ മുതൽ ഇത് ലഭ്യമായി.[7][8][9]

ഇതും കാണുക

വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Scribus എന്ന താളിൽ ലഭ്യമാണ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ