Ampère’s law ·വൈദ്യുതധാര·കാന്തികക്ഷേത്രം·Magnetization ·Magnetic flux ·Biot–Savart law ·Magnetic dipole moment ·Gauss's law for magnetism
Electrodynamics
Free space ·Lorentz force law ·emf ·വൈദ്യുതകാന്തികപ്രേരണം·Faraday’s law ·Lenz's law ·Displacement current ·Maxwell's equations ·EM field·വിദ്യുത്കാന്തിക പ്രസരണം·Liénard-Wiechert Potential ·Maxwell tensor ·Eddy current
ഒന്നോ അതിലധികമോ സമീപചാർജ്ജിന്റെ സ്വാധീനം മൂലം ഒരു വസ്തുവിൽ വൈദ്യുത ചാർജ്ജിന്റെ പുനർവിതരണം നടക്കുന്നു, ഈ പ്രതിഭാസമാണ് സ്ഥിതവൈദ്യുതപ്രേരണം. (ഇംഗ്ലീഷ് : Electrostatic induction)[1] ഇത് കണ്ടെത്തിയത് 1752 -ൽ ബ്രിട്ടീഷ് ശാസ്ത്രഞ്ജനായ ജോൺ കാന്റോൺ (John Canton) ഉം 1762 - ൽ സ്വീഡിഷ് പ്രൊഫസറായിരുന്ന ജോൺ കാൾ വിൽകേ (Johan Carl Wilcke) ആണ്.[2] ഈ പ്രതിഭാസം വൈദ്യുതകാന്തികപ്രേരണത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.
വിശദീകരണം
മറ്റ് ചാർജ്ജുകളുടെ സ്വാധീനമില്ലാതെ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിൽ ചാർജ്ജുകളുടെ (ഋണചാർജ്ജുകളും ധനചാർജ്ജുകളും) വിതരണം സന്തുലിതാവസ്ഥയിലായിരിക്കും. അതായത് മൊത്തം ചാർജ്ജിന്റെ തുക പൂജ്യമായിരിക്കും. ഇങ്ങനെ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ സമീപത്തേക്ക് ചാർജ്ജുള്ള ഒരു വസ്തു എത്തിയാൽ, ഇതേ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ചാർജ്ജ് കണങ്ങൾ പ്രെത്യേക രീതിയിൽ വിതരണം ചെയ്യപ്പെടും. നെഗറ്റീവ് (ഋണ ചാർജ്ജുള്ള) ചാർജ്ജുള്ള വസ്തുവാണ് സമീപത്തെങ്കിൽ ആ വശത്തേക്ക് ചെലുത്തപ്പെടുന്ന വസ്തുവിലെ ധന ചാർജ്ജുകൾ കേന്ദ്രീകരിക്കപ്പെടുകയും, വിപരീതചാർജ്ജ് മറുവശത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയോ ധന ചാർജ്ജിന്റെ അഭാവം ഋണ ചാർജ്ജുകളൂടെ മേഖല ആക്കിതീർക്കുകയോ ചെയ്യും. ധന ചാർജ്ജുള്ള വസ്തുവാണ് സമീപത്തെങ്കിൽ ആ വശത്തേക്ക് ചെലുത്തപ്പെടുന്ന വസ്തുവിലെ ഋണ ചാർജ്ജുകൾ കേന്ദ്രീകരിക്കപ്പെടുകയും, വിപരീതചാർജ്ജ് മറുവശത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയോ ഋണ ചാർജ്ജിന്റെ അഭാവം ധന ചാർജ്ജുകളൂടെ മേഖല ആക്കിതീർക്കുകയോ ചെയ്യും. സ്വാധീനിക്കുന്ന വസ്തു മാറ്റിയാൽ ഇവ പഴയ സ്ഥിതിയിലേക്ക് മാറുകയും ചെയ്യും. ഇവ ഒരേ വസ്തുവിൽ രണ്ട് വ്യത്യസ്ത ചാർജ്ജ് മേഖലകൾ ഉണ്ടാക്കുക മാത്രമേ ചെയ്യുകയുള്ളൂ മൊത്തം ചാർജ്ജിൽ വ്യതിയാനങ്ങൾ വരുത്തുന്നില്ല.