സ്നിഗ്ദ്ധീകരണം

Lubrication of a ship's steam engine crankshaft. The two bottles of lubricant are attached to the piston and move while the engine is operating.

രണ്ടു സമ്പർക്ക പ്രതലങ്ങൾ തമ്മിലുളള ഘർഷണവും തേയ്മാനവും ഏതെങ്കിലും സ്നിഗ്ദ്ധകം (Lubricant) ഉപയോഗിച്ച് കുറയ്ക്കുന്ന പ്രക്രിയയാണ് സ്നിഗ്ദ്ധീകരണം അഥവാ ലൂബ്രിക്കേഷൻ എന്ന് അറിയപ്പെടുന്നത്. ലൂബ്രിക്കേഷന്റെ പഠനം ട്രിബോളജി മേഖലയിലെ ഒരു പെരുമാറ്റച്ചട്ടം ആണ്. സ്നിഗ്ദ്ധകങ്ങളെ സ്നേഹകങ്ങൾ എന്നും അറിയപ്പെടുന്നു.

സ്നിഗ്ദ്ധകങ്ങൾ ഖരങ്ങളോ (മോളിബ്ഡിനം ഡൈ സൾഫൈഡ് [1]പോലുളളവ), ഖര/ദ്രാവക പരിക്ഷേപണങ്ങളോ (ഗ്രീസ് പോലെ), ദ്രാവകങ്ങളോ (ജലമോ എണ്ണയോ പോലെ) വാതകങ്ങളോ ആകാം.

ശരിയാംവിധമുളള സ്നിഗ്ദ്ധീകരണം യാന്ത്രികഭാഗങ്ങളുടെ സുഗമവും തടസരഹിതവുമായ പ്രവർത്തനം ഉറപ്പാക്കുന്നു. കൂടാതെ ആന്തരിക ആയാസം (stress) കുറയ്ക്കുകയും ബിയറിംഗുകളുടെ സ്തംഭനം ഒഴിവാക്കുകയും ചെയ്യപ്പെടും. സ്നിഗ്ദ്ധീകരണവ്യൂഹം (ലൂബ്രിക്കേഷൻ സിസ്റ്റം) തകരാറിലായാൽ യന്ത്രഭാഗങ്ങൾ അനിയന്ത്രിതമായി പരസ്പരം ഉരസുകയും തന്മൂലം താപം, കൂട്ടിവിളക്കൽ (വെൽഡിംഗ്), കേടുപാടുകൾ തുടങ്ങിയ നാശനഷ്ടങ്ങൾ സംഭവിക്കാനിടയാകും.

സ്നിഗ്ദ്ധീകരണ പ്രവർത്തനസംവിധാനങ്ങൾ (Lubrication Mechanisms)

ദ്രവ-സ്നിഗ്ദ്ധീകരണ വ്യൂഹങ്ങൾ (Fluid Lubrication Systems)


ഇതും കാണുക

  • Automatic lubricator

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
lubrication എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക