സ്റ്റൻ ഗ്രനേഡ്

സ്റ്റൺ ഗ്രനേഡ്
M84 stun grenade
തരംNon-lethal explosive device

ഒരു സ്ഫോടകവസ്തുവാണ് സ്റ്റൺ ഗ്രനേഡ് (ഇംഗ്ലീഷ്: stun grenade). ഇത് ഫ്ലാഷ് ഗ്രനേഡ്, ഫ്ലാഷ് ബാങ്, തണ്ടർ ഫ്ലാഷ്, സൗണ്ട് ബോംബ് എന്നീ പേരുകളിലും അറിയപ്പെടുന്നു.[1] മറ്റു ഗ്രനേഡുകളിൽ നിന്നു വ്യത്യസ്തമായി ഇതു മനുഷ്യരെ കൊല്ലുന്നതിനായി ഉപയോഗിക്കാറില്ല. തീവ്രപ്രകാശവും ഉയർന്ന ശബ്ദവും പുറപ്പെടുവിച്ച് ആളുകളെ അബോധാവസ്ഥയിലാക്കുക എന്നതാണ് ഇതിന്റെ പ്രയോഗരീതി. തീവ്രപ്രകാശമേൽക്കുമ്പോൾ കണ്ണിലെ പ്രകാശഗ്രാഹി കോശങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതു മൂലം അൽപ്പനേരത്തേക്കു കാഴ്ച മറയുന്നു. 170 ഡെസിബെലിനെക്കാൾ ഉയർന്ന ശബ്ദം പുറപ്പെടുവിക്കാൻ സ്റ്റൺ ഗ്രനേഡിനു കഴിയും.[2] ഇത്രയും ഉയർന്ന ശബ്ദം കേൾക്കുന്നതു മൂലം കുറച്ചു നേരത്തേക്കു ബധിരത അനുഭവപ്പെടുന്നു. ഉന്നത തീവ്രതയുള്ള ശബ്ദം ചെവിയിലെ പെരിലിംഫ് ദ്രാവകത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ അൽപ്പനേരത്തേക്കു ശരീരത്തിന്റെ തുലനാവസ്ഥയും നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തിൽ മനുഷ്യരെ ബന്ധിയാക്കുന്നത് എളുപ്പമാണ്. 1970-കളിൽ ബ്രിട്ടൻറെ പ്രത്യേക സേനവിഭാഗമായ സ്പെഷൽ എയർ സർവീസ് ആണ് ആദ്യമായി സ്റ്റൺ ഗ്രനേഡ് പ്രയോഗിക്കുന്നത്.[3]

അവലംബം