സൽമ ജോർജ്ജ്

Selma George
ജനനംKochi, Kerala, India
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1974–1987
ലേബലുകൾAudiotracs

1970 മുതൽ 1990 വരെ മലയാള ചലച്ചിത്രമേഖലയിൽ സജീവയായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്[1]. ഇവർ 40 ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്[2]. ചലച്ചിത്രസംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയും[3] കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്[4]. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഗാനമാണ്.[5]

ജീവിതരേഖ

പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ ഏക മകൾ ആയി വൈപ്പിൻകരയിൽ ജനിച്ചു. അമ്മ ബേബി[6]. തൃപ്പൂണിത്തുറ ആർ‌എൽ‌വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് കർണാടക സംഗീതത്തിൽ പഠനം പൂർത്തിയാക്കി. സഹോദരൻ മോഹൻ ജോസ് മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര[7].

പുരസ്കാരങ്ങൾ

ഗാനങ്ങൾ

വർഷം ചലച്ചിത്രം ഗാനം രചന സംഗീതം
1974 ദേവീ കന്യാകുമാരി ജഗദീശ്വരി ദേവി ജഗദീശ്വരി വയലാർ ദേവരാജൻ
1974 വൄന്ദാവനം പട്ടുടയാട ബാലകൄഷ്ണൻ എം.കെ. അർജുനൻ
1975 തോമാശ്ലീഹ മലയാറ്റൂർ മലയും കേറി കെടാമംഗലം സദാനന്ദൻ സെബാസ്റ്റ്യൻ ജോസഫ്
1976 അഗ്നിപുഷ്പം മാനും മയിലും ഒ എൻ വി എം കെ അർജുനൻ
1976 അഗ്നിപുഷ്പം ചിങ്ങക്കുളിർക്കാറ്റേ ഒ എൻ വി എം കെ അർജുനൻ
1976 മല്ലനും മാതേവനും പ്രണയമലർക്കവിൽ പി ഭാസ്കരൻ കെ രാഘവൻ
1976 ഒഴുക്കിനെതിരെ ഏതേതു പൊന്മലയിൽ ശ്രീകുമാരൻ തമ്പി എം കെ അർജുനൻ
1976 തുലാവർഷം പാറയിടുക്കിൽ മണ്ണുണ്ടോ പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1976 തുലാവർഷം മാടത്തക്കിളി പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1976 ആയിരം ജന്മങ്ങൾ അച്ചൻ നാളെയൊരപ്പൂപ്പൻ പി ഭാസ്കരൻ വി ദക്ഷിണാമൂർത്തി
1978 വ്യാമോഹം ഒരു പൂവും വിരിയും ഡോ പവിത്രൻ ഇളയരാജ
1978 ഇനിയവൾ ഉറങ്ങട്ടെ പ്രേതഭൂമിയിൽ പൂവച്ചൽ ഖാദർ എം കെ അർജുനൻ
1978 ഓണപ്പുടവ മാറത്തൊരു ഒ എൻ വി എം ബി ശ്രീനിവാസൻ
1978 മണ്ണ് ദേവി ഭഗവതി ഡോ പവിത്രൻ എ റ്റി ഉമ്മർ
1978 തുറക്കൂ ഒരു വാതിൽ പാടിയതൊന്നും വി റ്റി കുമാരൻ കെ രാഘവൻ
1978 സൗന്ദര്യം പൂജാ മധുവിനു യൂസഫലി കേച്ചേരി കണ്ണൂർ രാജൻ
1979 ഉൾക്കടൽ എന്റെ കടിഞ്ഞൂൽ ഒ എൻ വി എം ബി ശ്രീനിവാസൻ
1979 ഉൾക്കടൽ ശരദിന്ദു ഒ എൻ വി എം ബി ശ്രീനിവാസൻ
1980 മേള നീലക്കുട ചൂടി മുല്ലനേഴി എം ബി ശ്രീനിവാസൻ
1982 യവനിക ഭരതമുനിയൊരു ഒ എൻ വി എം ബി ശ്രീനിവാസൻ
1982 യവനിക മച്ചാനെത്തേടി ഒ എൻ വി എം ബി ശ്രീനിവാസൻ
1983 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് മൂകതയുടെ ഒ എൻ വി എം ബി ശ്രീനിവാസൻ
1983 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് പ്രഭാമയി ഒ എൻ വി എം ബി ശ്രീനിവാസൻ
1983 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് എന്നെയുണർത്തിയ ഒ എൻ വി എം ബി ശ്രീനിവാസൻ
1984 ആദാമിന്റെ വാരിയെല്ല് കണ്ണീരാറ്റിൽ മുങ്ങി ഒ എൻ വി എം ബി ശ്രീനിവാസൻ
1987 കഥക്കു പിന്നിൽ നീലക്കുറിഞ്ഞികൾ പൂത്തു ഒ എൻ വി ഔസേപ്പച്ചൻ

(വിവരങ്ങൾക്ക് കടപ്പാട് - http://www.malayalachalachithram.com/listsongs.php?g=1353)

അവലംബം

  1. https://www.filmibeat.com/celebs/selma-george/biography.html
  2. "Golden jubilee of a golden voice | Soundbox". soundbox.co.in. Retrieved 6 August 2014.[പ്രവർത്തിക്കാത്ത കണ്ണി]
  3. "George was obsessed with films' - The New Indian Express". Archived from the original on 2014-08-14. Retrieved 2014-03-05.
  4. "Selma George". malayalachalachithram.com. Retrieved 6 August 2014.
  5. സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ
  6. "Innalathe Tharam- Pappukutty Bhagavathar". Amritatv. Retrieved 24 January 2014.
  7. Sebastian, Shevlin (6 May 2013). "'George was obsessed with films'". The New Indian Express. Retrieved 6 October 2018.

[1]