പ്രാവ്
പ്രാവ് | |
---|---|
Feral Domestic Pigeon (Columba livia domestica) in flight | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Columbiformes
|
Family: | Columbidae
|
Subfamilies | |
see article text |
പറക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ്. 300-ഓളം ജാതി പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. ഇവയുടെ കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും. കമ്പുകൾ കൊണ്ടാണ് കൂടു നിർമ്മിക്കുക. രണ്ട് വെളുത്ത മുട്ടകൾ ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.
വിത്തുകൾ, പഴങ്ങൾ, മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ആഹാരം. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ, ആസ്ത്രലേഷ്യ ജൈവ വ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുണ്ട്.
3000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള പൗട്ടെർ പ്രാവുകളും ഏതാണ്ട് 11000 രൂപ വരെ വിലയുള്ള കോഴിയോളം വലിപ്പവും കാഴ്ച്ചയിൽ ഏതാണ്ട് കോഴിയെപ്പോലെ കാണപ്പെടുന്നതുമായ കിംഗ് പ്രാവുകളും കേരള വിപണിയിലും ലഭ്യമാണ്
പാൽ
പാൽ ചുരത്താൻ കഴിവുള്ളവയാണ് പ്രാവുകൾ. പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു. ആൺ-പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കൊഴുത്ത ഒരു ദ്രാവകമാണ് പ്രാവിന്റെ പാൽ.[1]
ഇതും കാണുക
ചിത്രശാല
-
കുവെറ്റിലെ ഒരു പ്രാവിൻ കൂട്ടം
-
കുവെറ്റിലെ ഒരു പ്രാവിൻ കൂട്ടം
-
ഇണപ്രാവുകൾ
-
അടയിരിക്കുന്ന പെൺപ്രാവ്
-
പ്രാവിൻ മുട്ടകൾ
-
പ്രാവിൻ മുട്ടവിരിഞ്ഞയുടനെ.
-
പ്രാവിൻകൂട്
-
വെള്ളപ്രാവ്
-
കാടപ്രാവ്
-
പ്രാവിൻ കുഞ്ഞ്
പുറം കണ്ണികൾ
- International Dove Society Archived 2012-11-08 at the Wayback Machine
- The American Dove Association
- Canadian Dove Association Archived 2007-01-08 at the Wayback Machine
- columbidae.org.uk Archived 2015-09-06 at the Wayback Machine - an online resource for the conservation of pigeons and doves
- Dove Pictures and Links
- The Dove Page The Place on the Internet for Doves
- Dove videos Archived 2008-12-30 at the Wayback Machine on the Internet Bird Collection
അവലംബങ്ങൾ
- ↑ ഡോ.എം.ഗംഗാധരൻ നായർ (16 നവംബർ 2014). "പാൽ ചുരത്തുന്ന പ്രാവുകൾ". മാതൃഭൂമി. Archived from the original on 2014-11-20. Retrieved 20 നവംബർ 2014.
{cite web}
: Cite has empty unknown parameter:|9=
(help)