ഭൂമി
വിശേഷണങ്ങൾ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
Adjectives | Terrestrial, Terran, Telluric, Tellurian, Earthly | ||||||||||||
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |||||||||||||
ഇപ്പോക്ക് J2000 | |||||||||||||
അപസൗരത്തിലെ ദൂരം | 152,097,701 km (1.016 710 333 5 AU) 94,509,130 mi | ||||||||||||
ഉപസൗരത്തിലെ ദൂരം | 147,098,074 km (0.983 289 891 2 AU) 91,402,725 mi | ||||||||||||
സെമി-മേജർ അക്ഷം | 149,597,887.5 km (1.000 000 112 4 AU) 92,956,041 mi | ||||||||||||
എക്സൻട്രിസിറ്റി | 0.016 710 219 | ||||||||||||
Average പരിക്രമണവേഗം | 29.783 km/s (107,218 km/h) | ||||||||||||
ചെരിവ് | Reference (0) (7.25° to Sun's equator) | ||||||||||||
348.739 36° | |||||||||||||
Argument of perihelion | 114.207 83° | ||||||||||||
Known satellites | 1 (ചന്ദ്രൻ) | ||||||||||||
ഭൗതിക സവിശേഷതകൾ | |||||||||||||
ശരാശരി ആരം | 6,372.797 km | ||||||||||||
6,378.137 km | |||||||||||||
ധ്രുവീയ ആരം | 6,356.752 km | ||||||||||||
510,065,600 km² | |||||||||||||
വ്യാപ്തം | 1.083 207 3×1012 km³ | ||||||||||||
പിണ്ഡം | 5.9736×1024 kg | ||||||||||||
ശരാശരി സാന്ദ്രത | 5,515.3 kg/m³ | ||||||||||||
പ്രതല ഗുരുത്വാകർഷണം | 9.78033 1 m/s² (0.997 32 g) | ||||||||||||
നിഷ്ക്രമണ പ്രവേഗം | 11.186 km/s (40,270 km/h) 6.95 mi/s (25,022.34 mph) | ||||||||||||
Sidereal rotation period | 0.997 258 d (23h 56m 04.09054s) | ||||||||||||
Equatorial rotation velocity | 465.11 m/s | ||||||||||||
Axial tilt | 23.439 281° | ||||||||||||
അൽബിഡോ | 0.367 | ||||||||||||
| |||||||||||||
അന്തരീക്ഷം | |||||||||||||
പ്രതലത്തിലെ മർദ്ദം | 101.3 kPa (MSL) | ||||||||||||
ഘടന (വ്യാപ്തമനുസരിച്ച്) | 78.08% N2 20.95% O2 0.93% Argon 0.038% Carbon dioxide Trace water vapor (varies with climate) | ||||||||||||
സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. (ചിഹ്നം: .) ലോകം എന്നു നാം വിവക്ഷിക്കുന്നതും ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതും ഭൂമിയെയാണ്. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗനഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ[1] ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു.[2] ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.[3]
ഗ്രീക്ക് -റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഒരേയൊരു ഗ്രഹമാണ് ഭൂമി (The Earth)
ഭൗമഘടന
ഭൂമിയുടെ ഉപരിതലം ഏതാനും ഉറച്ച ഖണ്ഡങ്ങളായി അഥവാ ടെക്റ്റോണിക് ഫലകങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇവ ദശലക്ഷം വർഷങ്ങൾകൊണ്ട് ഉപരിതലത്തിൽ കൂടെ പതുക്കെ അവയുടെ സ്ഥാനം മാറുന്നു.. ഉപരിതലത്തിന്റെ 71 ശതമാനവും ഉപ്പുജലത്താൽ നിറഞ്ഞ സമുദ്രങ്ങളാണ്, ഉപരിതലത്തിന്റെ ബാക്കിഭാഗം ഭൂഖണ്ഡങ്ങളും ദ്വീപുകളും ആണ്. പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ[1] ഭൂമിയിൽ ജീവിക്കുന്നുണ്ട്. ഇതിന്റെ ഉപരിതലത്തിൽ ജീവൻ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വർഷങ്ങൾക്കുള്ളിലാണെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു.[2] ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.[3]ളും ഭൂമിയിലെ ജീവനെ നിലനിർത്താൻ സഹായിക്കുന്നതും മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതുമായ ദ്രവജലവും സ്ഥിതിചെയ്യുന്നു.[note 1][note 2] ഭൗമാന്തർഭാഗം സജീവമായ അവസ്ഥയിലാണ്, താരതമ്യേന ഖരാവസ്ഥയിലുള്ള മാന്റിലിനാൽ പൊതിഞ്ഞ് ദ്രാവകാവസ്ഥയിലുള്ള പുറം കാമ്പും അതിനുമുള്ളിൽ ഭൂരിഭാഗവും ഇരുമ്പടങ്ങിയ ഖരാവസ്ഥയിലുള്ള അകക്കാമ്പുമാണുള്ളത്, ഇതിൽ പുറം കാമ്പാണ് കാന്തമണ്ഡലം സൃഷ്ടിക്കുന്നത്.
ഭൂവൽക്കം
പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's Crust). സമുദ്രാന്തർഭാഗത്ത് ആറുകിലോ മീറ്റർ വരേയും ഭൂഖണ്ഡങ്ങളിൽ 30 മുതൽ 50 വരെ കി.മീറ്റർ വരെയും ഭൂവൽക്കത്തിന്റെ ഘനം വ്യത്യാസപ്പെട്ടിരിക്കുന്നു. 2.2 മുതൽ 2.9 വരെ ഗ്രാം/സെന്റീമീറ്റർ ക്യൂബാണ് ഇവിടത്തെ സാന്ദ്രത. സിയാൽ ,സിമ എന്നീ ചെറു പാളികൾ ചേർന്ന ഭൂമിയുടെ ഭാഗമാണ് ഭൂവൽക്കം.ബാഹ്യ സിലിക്കേറ്റ് പടലമെന്നറിയപ്പെടുന്നഭൂവൽക്ക മണ്ഡലത്തിൽ ഏറിയ കൂറും സിലിക്കേറ്റുകളാണ്.ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം സിയാൽ (SiAl) എന്നറിയപ്പെടുന്നു.മുഖ്യമായും സിലിക്കൺ അലൂമിനിയം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഈ ഭാഗം സിയാൽ എന്നറിയപ്പെടുന്നത്.സിയാലിനു താഴെ കടൽത്തറ ഭാഗത്തെ Sima എന്നു പറയുന്നു. ഇതിൽ പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.ഭൂവൽക്കകത്തിന്റെ അടിവരമ്പാണ് മൊഹോറോ വിസിക് വിച്ഛിന്നത.
മാന്റിൽ
പുറക്കാമ്പിനും ഭൂവൽക്കത്തിനും ഇടയിലുള്ള ഏകദേശം 2900 കിലോമീറ്റർ കനമുള്ള ഈ പാളി, ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. ഖരപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഈ പാളി ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അപ്പർ മാന്റിൽ (Upper mantle)എന്ന ഉൾഭാഗം ഭൂവൽക്കത്തിന്റെ അടിവശത്തെ പാളിയായ മോഹോ(MOHO) അഥവാ Base of the crust ൽ നിന്ന് താഴേയ്ക്ക് ഏകദേശം ഏഴുമുതൽ 410 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്നു. തൊട്ടുതാഴെയായി 410 മുതൽ 660 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ട്രാൻസിഷൻ സോൺ (Trasition Zone) ഉണ്ട്. ഏറ്റവും താഴെയായി 660 മുതൽ 2891 കി.മീറ്റർ വരെ വ്യാപിച്ചിരിക്കുന്ന പാളിയാണ് ലോവർ മാന്റിൽ(lower mantle). മാന്റിലിന്റെ ഏറ്റവും പുറം പാളിയെ ഭൂകമ്പപ്രകമ്പനപ്രവേഗത്താൽ നിർവ്വചിക്കാവുന്നതാണ്. ആൻട്രിജ മൊഹൊറോവിസിക് ആണ് 1909 ൽ ആദ്യമായി ഇതിനെ പഠിക്കുന്നത്. ഈ അതിർത്തിപ്രദേശത്തെ മൊഹൊറോവിസിക് ഡിസ്കണ്ടിന്യുവിറ്റി (Mohorovicic Discontinuity)അഥവാ മോഹോ എന്നുവിളിക്കുന്നു. അപ്പർ മാന്റിലും ഭൂവൽക്കവും ചേർന്നാണ് 200 കി.മീറ്ററോളം കനമുള്ള ലിത്തോസ്ഫിയർ ഉണ്ടായിരിക്കുന്നത്. ഒലിവിൻ, പൈറോക്സീൻ, സ്പിനൽ ഘടനാ ധാതുക്കൾ, ഗാമറ്റ് എന്നീ മാന്റിൽ പാറയിനങ്ങൾ 410 കി.മീറ്റർ ആഴത്തിൽ ദൃശ്യമാകുന്നു. പെരിഡോറ്റൈറ്റ്(peridotite), ഡ്യൂണൈറ്റ്(dunite), ഇക്ലോഗൈറ്റ് (eclogite)എന്നിവയാണ് മറ്റുപ്രധാനശിലകൾ. 400 കി.മീറ്റർ മുതൽ 650 കി.മീറ്റർ വരെ ആഴത്തിലെത്തുമ്പോൾ ഈ ശിലകൾ മാറി വാഡ്സ്ലേയിറ്റ്(wadsleyite),റിംഗ്‌വൂഡൈറ്റ്(ringwoodite) എന്നിവ പ്രത്യക്ഷപ്പെടുന്നു. മാന്റിലിൽ ഭൂവൽക്കത്തിനുതൊട്ടുതാഴെ 500 മുതൽ 900 °C (932 to 1,652 °F)വരെയാണ് ഊഷ്മനില. അകക്കാമ്പിനുമുകളിൽ ഇത് 4,000 °C (7,230 °F)വരെ വരുന്നു.[4]
പുറക്കാമ്പ്
2900 മുതൽ 5150 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ഭൗമഭാഗമാണിത്. പ്രധാനമായും നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ ഭാഗത്തെ ഭൗമസാന്ദ്രത 9.9 മുതൽ 12.2g/cm3 ആണ്. ഏറ്റവും താഴ്ന്ന വിസ്കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് ഖരരൂപത്തിലുള്ള അകക്കാമ്പ് കാണപ്പെടുന്നത്.
അകക്കാമ്പ്
ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയെയാണ് അകക്കാമ്പ് എന്നു വിളിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ഇരുമ്പ് പരലുകളാണെന്നു കരുതപ്പെടുന്നു.[5] അകക്കാമ്പിന്റെ ചൂട് സൗരോപരിതലത്തിലെ ചൂടിനോടടുത്ത് 6000 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും കരുതപ്പെടുന്നു. [5] ഇവിടത്തെ ഉയർന്ന മർദ്ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു.
ഭ്രമണവും പരിക്രമണവും
സൂര്യനും ചന്ദ്രനുമുൾപ്പെടെയുള്ള ബഹിരാകാശ വസ്തുക്കളുമായി ഭൂമി പ്രതിപ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്. നിലവിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ഭ്രമണം ചെയ്യുന്നതിന്റെ ഏകദേശം 366.26 മടങ്ങ് സമയദൈർഘ്യം കൊണ്ട് സൂര്യനുചുറ്റും ഒരു തവണ പരിക്രമണം ചെയ്യുന്നു. ഇതാണ് ഒരു നക്ഷത്രവർഷം (sidereal year), ഇത് 365.26 സൗരദിനങ്ങൾക്ക് തുല്യമാണ്.[note 3] പരിക്രമണ തലത്തിന്റെ ലംബവുമായി 23.4° യുടെ ചെരിവാണ് ഭൂമിയുടെ അച്ചുതണ്ടിനുള്ളത്,[6] ഇത് ഒരു ഉഷ്ണമേഖലവർഷത്തിനുള്ളിൽ (365.24 സൗരദിനങ്ങൾ) ഭൂമിയിൽ വ്യത്യസ്ത ഋതുക്കൾക്ക് കാരണമാകുന്നു. ഭൂമിക്ക് പ്രകൃത്യാലുള്ള ഒരേയൊരു ഉപഗ്രഹം ചന്ദ്രനാണ്, 453 കോടി വർഷങ്ങൾക്കുമുൻപാണ് അത് ഭൂമിയെ പരിക്രമണം ചെയ്യാനാരംഭിച്ചത്, ചന്ദ്രൻ ഭൂമിയിലെ സമുദ്രങ്ങളിൽ വേലിയേറ്റങ്ങൾക്ക് കാരണമാകുന്നു, അച്ചുതണ്ടിലെ ചെരിവിന് സ്ഥിരത നൽകുന്നു, കൂടാതെ ഗ്രഹത്തിന്റെ ഭ്രമണവേഗതയെ പതുക്കെ കുറയ്ക്കുകയും ചെയ്യുന്നു. മുൻപ് ഏതാണ്ട് 410-380 കോടിവർഷങ്ങൾക്കിടയിൽ ക്ഷുദ്രഗ്രഹം ഭൂമിയിലിടിച്ചത് ഉപരിതലത്തിന്റെ വ്യവസ്ഥിതിയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.
ഗ്രഹത്തിലെ ധാതുസ്രോതസ്സുകളും ജൈവമണ്ഡലത്തിന്റെ ഉല്പന്നങ്ങളും ആഗോളതലത്തിൽ മനുഷ്യസമൂഹത്തിന്റെ നിലനില്പിനാവശ്യമായ സ്രോതസ്സുകൾ പ്രദാനം ചെയ്യുന്നു. ഈ സമൂഹത്തിലെ അംഗങ്ങൾ ഏതാണ്ട് 200 സ്വയംഭരണം മേഖലകളിലായി ജീവിക്കുന്നു, ഈ മേഖലകൾ നയതന്ത്രം, യാത്രകൾ, വ്യാപാരം, സൈനിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പരം പ്രതിപ്രവർത്തനങ്ങളിലേർപ്പെടുന്നു. വ്യത്യസ്ത മനുഷ്യസംസ്കാരങ്ങൾ ഭൂമിയെക്കുറിച്ച് വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഭൂമിയെ ദൈവമായി കാണുക, ഭൂമി പരന്നതാണെന്നുള്ള വിശ്വാസം, പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് ഭൂമി എന്ന വിശ്വാസം എന്നിവ കൂടാതെ ഒരു മേൽനോട്ടക്കാരനാവശ്യമുള്ള സംയോജിത വ്യവസ്ഥിതിയാണ് ലോകം എന്ന ആധുനിക കാഴ്ചപ്പാടുമെല്ലാം ഇവയിൽപ്പെടുന്നു.
കാലരേഖ
ഗ്രഹത്തിന്റെ കഴിഞ്ഞകാലത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ തയ്യാറാക്കാൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. കണ്ടെടുത്തതിൽ ഏറ്റവും പഴക്കമേറിയ സൗരയൂഥ പദാർത്ഥം 456.72 ± 0.06 കോടി വർഷം പഴക്കം രേഖപ്പെടുത്തുന്നതാണ്,[7] സൂര്യൻ രൂപീകരിക്കപ്പെട്ടിനു ശേഷം അതിനു ചുറ്റിലുമായി ഡിസ്ക് രൂപത്തിൽ നിലനിന്ന സൗരനെബുലയിൽ നിന്നാണ് ഏതാണ്ട് 454 കോടിവർഷം മുൻപ് (ഇതിൽ ഒരു ശതമാനം അനിശ്ചിതത്വമുണ്ട്)[8] ഗ്രഹങ്ങൾ രൂപംകൊണ്ടത്. പദാർത്ഥങ്ങൾ അടിഞ്ഞുകൂടിയുള്ള ഭൂമിയുടെ രൂപീകരണത്തിന്റെ നല്ലഭാഗവും ഒന്നോ രണ്ടോ കോടി വർഷങ്ങൾകൊണ്ട് പൂർത്തിയായി.[9] തുടക്കത്തിൽ ദ്രാവകാവസ്ഥയിലുണ്ടായിരുന്ന പുറം പാളി തണുക്കുകയും ഖരാവസ്ഥയിലുള്ള പുറംതോട് രൂപപ്പെടുകയും ചെയ്തു, കൂടെ ജലം ഒരുമിച്ചുചേരലും സംഭവിച്ചു. അതിനു തൊട്ട് ശേഷം ഏതാണ്ട് 453 കോടി വർഷങ്ങൾക്ക് മുൻപാണ് ചന്ദ്രൻ രൂപപ്പെട്ടത്.[10]
ചന്ദ്രൻ രൂപപ്പെട്ടതിനെ കുറിച്ച് നിലവിൽ സമവായത്തിലുള്ളത്[11] ഒരു വലിയ കൂട്ടിയിടി പരികല്പനയാണ്, ചൊവ്വയുടെ വലിപ്പത്തിനു സമാനമായതും ഭൂമിയുടെ പിണ്ഡത്തിന്റെ 10% വരുന്നതുമായ ഒരു വസ്തു (ഇതിനെ ഥീയ എന്നുവിളിക്കുന്നു)[12] ഭൂമിയുമായി കൂട്ടിയിടിക്കുകയുണ്ടായി എന്നാണ് ഈ പരികല്പനയിൽ കരുതപ്പെടുന്നത്.[13] ഈ കൂട്ടിയിടിയിൽ ആ വസ്തുവിന്റെ കുറച്ചുഭാഗം ഭൂമിയോട് ചേർന്നിട്ടുണ്ടാകുമെന്നും മറ്റൊരു ഭാഗം ബഹിരാകാശത്തേക്ക് തെറിക്കുകയും അതുവഴി ചന്ദ്രൻ രൂപപ്പെട്ടു എന്നുമാണ് ഇതിൽ കരുതപ്പെടുന്നത്.
പുറത്തുവന്ന വാതകങ്ങളും അഗ്നിപർവ്വത പ്രവർത്തനങ്ങൾഫലമായുമാണ് ആദ്യകാലത്തെ അന്തരീക്ഷം രൂപം കൊണ്ടത്. ക്ഷുദ്രഗ്രഹങ്ങൾ, വലിയ പ്രാഗ്-ഗ്രഹങ്ങൾ, ഉൽക്കകൾ തുടങ്ങിയ നിക്ഷേപിച്ച ഹിമങ്ങളും ദ്രവജലവും കൂടെ ഘനീഭവിച്ച നീരാവിയും ചേർന്ന് സമുദ്രങ്ങൾ രൂപം കൊണ്ടു.[14] ആ സമയം രൂപംകൊണ്ട് അല്പം മാത്രം പ്രായമുണ്ടായിരുന്ന സൂര്യന് ഇന്നുള്ളതിന്റെ 70 ശതമാനം തിളക്കം മാത്രമേയുണ്ടായിരുന്നുള്ളൂ, എങ്കിലും ആദ്യകാലത്തെ സമുദ്രങ്ങൾ ദ്രാവകാവസ്ഥയിൽതന്നെയായിരുന്നു നിലകൊണ്ടിരുന്നത് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, ഇത് പ്രായം കുറഞ്ഞ സൂര്യന്റെ തിളക്കമില്ലായ്മ പ്രശ്നം എന്നറിയപ്പെടുന്നു. ഭൂമിയിൽ നിലനിന്നിരുന്ന ഹരിതഗൃഹ പ്രഭാവവും ഉയർന്ന അളവിലുള്ള സൗരപ്രവർത്തനങ്ങളും ചേർന്ന് ഉപരിതലത്തിൽ സമുദ്രങ്ങളിലെ ജലം തണുത്തുറഞ്ഞുപോകുന്നതിൽനിന്നും തടയുകയായിരുന്നു.[15]
ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടതിനെ സംബന്ധിച്ച് രണ്ട് പരികല്പനകൾ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്:[16] നിലവിലെ അവസ്ഥയിലേക്കെത്തുന്ന സാവധാനത്തിലുള്ള രൂപപ്പെടലാണ് അതിലൊന്ന്[17] മറ്റൊന്ന് ആദ്യകാലത്ത് സംഭവിച്ച വേഗത്തിലുള്ള മാറ്റം എന്നതാണ്.[18] രണ്ടാമത്തെ പരികല്പനയ്ക്കാണ് സാധ്യത കൂടുതലെന്നാണ് നിലവിലെ ഗവേഷണങ്ങൾ കാണിക്കുന്നത്, ഭൂഖണ്ഡങ്ങളുടെ ഭൂവൽക്ക രൂപീകരണം ആദ്യകാലത്ത് വേഗത്തിൽ സംഭവിക്കുകയും[19] ദീർഘകാലം കൊണ്ട് ഭൂഖണ്ഡ മേഖലകൾ ഇന്നത്തെ നിലയിലേക്കെത്തിച്ചേരുകയുമായിരുന്നു.[20][21][22] കോടിക്കണക്കിനും ലക്ഷക്കണക്കിനും വർഷങ്ങൾക്കുമിടയിൽ ഉപരിതലത്തിലെ ഭൂഖണ്ഡങ്ങൾ കൂടിച്ചേരുകയും അടർന്നുമാറുകയും ചെയ്തുകൊണ്ട് തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഉപരിതലത്തിലൂടെ ഭൂഖണ്ഡങ്ങൾക്ക് സ്ഥാനചലനം സംഭവിക്കുകയും, ചിലപ്പോൾ കൂടിച്ചേർന്ന് സൂപ്പർ ഭൂഖണ്ഡങ്ങൾ രൂപം കൊള്ളുകയും ചെയ്തു. ഏതാണ്ട് 75 കോടി വർഷങ്ങൾക്ക് മുൻപ് നിലവിലുണ്ടായിരുന്നതും അറിയപ്പെടുന്നതിൽ ആദ്യത്തെ സൂപ്പർ ഭൂഖണ്ഡവുമായിരുന്ന റോഡീനിയ (Rodinia) വ്യത്യസ്ത ഭാഗങ്ങളായി അടർന്നു മാറുകയുണ്ടായി. പിന്നീട് ഭൂഖണ്ഡങ്ങൾ ഒന്നിച്ചുചേരുകയും 60-54 കോടി വർഷങ്ങൾക്കുമുൻപ് പനോഷിയ (Pannotia) എന്ന സൂപ്പർ ഭൂഖണ്ഡം രൂപം കൊള്ളുകയുണ്ടായി, ഇങ്ങനെ അവസാനം രൂപം കൊണ്ട സൂപ്പർ ഭൂഖണ്ഡമാണ് പാൻജിയ, ഇത് 18 കോടി വർഷങ്ങൾക്കുമുൻപ് വേർപെടുകയായിരുന്നു.[23]
ഭൂമിശാസ്ത്രചരിത്രം
ക്രിസ്തുവിനു 340 വർഷങ്ങൾക്കു മുൻപു തന്നെ അരിസ്റ്റോട്ടിൽ എന്ന ഗ്രീക്കു ചിന്തകൻ തന്റെ "ഓൺ ദ ഹെവൻസ്" എന്ന പുസ്തകത്തിൽ ഭൂമി ഒരു ഉരുണ്ട ഗോളമാണെന്നതിനു രണ്ടു വാദങ്ങൾ ഉന്നയിക്കുകയുണ്ടായി. അതുവരെ ഭൂമി പരന്നതാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. ചന്ദ്രനിൽ പതിക്കുന്ന ഭൂമിയുടെ നിഴൽ ആണ് ചന്ദ്രഗ്രഹണത്തിനു കാരണം എന്നും ഇത് എല്ലായ്പ്പോഴും ഗോളാകൃതിയിൽ തന്നെയെന്നതുമായിരുന്നു ആദ്യ വാദം. മറ്റൊന്ന് ധ്രുവ നക്ഷത്രത്തെക്കുറിച്ച് സമുദ്രയാത്രികർ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നായിരുന്നു. ദക്ഷിണഗ്രീസിൽ നിന്ന് നോക്കുമ്പോൾ ധ്രുവനക്ഷത്രം അന്തരീക്ഷത്തിൽ താണും ഉത്തരധ്രുവത്തിൽ നിന്ന് നോക്കുമ്പോൾ ഉയർന്നും കാണപ്പെടുന്നത് ഭൂമി ഉരുണ്ടതാണെന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. തീരത്തോടടുക്കുന്ന കപ്പലിന്റെ പായ് മാത്രമേ ആദ്യം കാണുന്നുള്ളൂ, തീരത്തോടടുക്കുന്തോറുമേ ബാക്കി ഭാഗങ്ങൾ കാണപ്പെടുന്നുള്ളൂ എന്നതും അദ്ദേഹം മേൽ പറഞ്ഞ വാദത്തെ സാധൂകരിക്കാൻ അപഗ്രഥിച്ചിരുന്നു.
ഭൂമിയുടെ പിണ്ഡം
ഭൂമിയുടെ പിണ്ഡം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആപേക്ഷിക അളവാണ്. ഭൂമിയുടെ പിണ്ഡം 5.9736×1024 കി.g. ഗ്രഹത്തിന്റെ ഉപരിതലത്തിൽ കോസ്മിക് പൊടി കുറയുന്നത്, ഉൽക്കാശിലകളുടെ പതനം മുതലായവ കാരണം പിണ്ഡം വർദ്ധിക്കുന്നു, അതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം 40,000 ടൺ വർദ്ധിക്കുന്നു. എന്നാൽ വാതകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുന്നതിനാൽ ഭൂമിയുടെ പിണ്ഡം പ്രതിവർഷം ഒരു ലക്ഷം ടൺ കുറയുന്നു.
ആകൃതി
ഭൂമിയുടെ ആകൃതിയാണ് ജിയോയിഡ്. മുഗൾ ഭാഗം അൽപ്പം പരന്നത്തും മുമ്പ് ഭാഗം അൽപ്പം തള്ളിനിൽക്കുന്നതുമായ ആകൃതിയാണ് ജിയോയിട്.
കുറിപ്പുകൾ
- ↑ Other planets in the Solar System are either too hot or too cold to support liquid water. However, it is confirmed to have existed on the surface of Mars in the past, and may still appear today. See:
- Malik, Tariq (2007-03-02). "Rover reveals Mars was once wet enough for life". Space.com (via MSNBC). മൂലതാളിൽ നിന്നും 2004-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-08-28.
- "Simulations Show Liquid Water Could Exist on Mars". Daily Headlines. University of Arkansas. 2005-11-07. ശേഖരിച്ചത് 2007-08-08.
- ↑ As of 2007, water vapor has been detected in the atmosphere of only one extrasolar planet, and it is a gas giant. See: Tinetti, G; Vidal-Madjar, A; Liang, MC; Beaulieu, JP; Yung, Y; Carey, S; Barber, RJ; Tennyson, J; Ribas, I (2007). "Water vapour in the atmosphere of a transiting extrasolar planet". Nature. 448 (7150): 169–171. doi:10.1038/nature06002. PMID 17625559.
{cite journal}
: Unknown parameter|month=
ignored (help) - ↑ The number of solar days is one less than the number of sidereal days because the orbital motion of the Earth about the Sun results in one additional revolution of the planet about its axis.
അവലംബം
- ↑ 1.0 1.1 അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
May 2007
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ 2.0 2.1 അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
Harrison 2002
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ 3.0 3.1 അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
carrington
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ http://en.wikipedia.org/wiki/Mantle_%28geology%29
- ↑ 5.0 5.1 "ഭൂമിയുടെ അകക്കാമ്പിലെ താപനില 6000 ഡിഗ്രി - പഠനം". മൂലതാളിൽ നിന്നും 2013-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഏപ്രിൽ 2013.
- ↑ Yoder, Charles F. (1995). T. J. Ahrens (സംശോധാവ്.). Global Earth Physics: A Handbook of Physical Constants. Washington: American Geophysical Union. പുറം. 8. ISBN 0875908519. മൂലതാളിൽ നിന്നും 2009-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-17.
- ↑ Bowring, S. (1995). "The Earth's early evolution". Science. 269 (5230): 1535. doi:10.1126/science.7667634. PMID 7667634.
{cite journal}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ
age_earth1
എന്ന പേരിലുള്ള<ref>
ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല. - ↑ Yin, Qingzhu; Jacobsen, S. B.; Yamashita, K.; Blichert-Toft, J.; Télouk, P.; Albarède, F. (2002). "A short timescale for terrestrial planet formation from Hf-W chronometry of meteorites". Nature. 418 (6901): 949–952. doi:10.1038/nature00995. PMID 12198540.
- ↑ Kleine, Thorsten; Palme, Herbert; Mezger, Klaus; Halliday, Alex N. (2005-11-24). "Hf-W Chronometry of Lunar Metals and the Age and Early Differentiation of the Moon". Science. 310 (5754): 1671–1674. doi:10.1126/science.1118842. PMID 16308422.
{cite journal}
: CS1 maint: multiple names: authors list (link) - ↑ Reilly, Michael (October 22, 2009). "Controversial Moon Origin Theory Rewrites History". മൂലതാളിൽ നിന്നും 2010-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-30.
- ↑ Canup, R. M.; Asphaug, E. (Fall Meeting 2001). "An impact origin of the Earth-Moon system". Abstract #U51A-02. American Geophysical Union. ശേഖരിച്ചത് 2007-03-10.
{cite conference}
: Check date values in:|date=
(help); Unknown parameter|booktitle=
ignored (|book-title=
suggested) (help)CS1 maint: multiple names: authors list (link) - ↑ Canup, R.; Asphaug, E. (2001). "Origin of the Moon in a giant impact near the end of the Earth's formation". Nature. 412 (6848): 708–712. doi:10.1038/35089010. PMID 11507633.
{cite journal}
: CS1 maint: multiple names: authors list (link) - ↑ Morbidelli, A.; Chambers, J.; Lunine, J. I.; Petit, J. M.; Robert, F.; Valsecchi, G. B.; Cyr, K. E. (2000). "Source regions and time scales for the delivery of water to Earth". Meteoritics & Planetary Science. 35 (6): 1309–1320. ശേഖരിച്ചത് 2007-03-06.
{cite journal}
: CS1 maint: multiple names: authors list (link) - ↑ Guinan, E. F.; Ribas, I. "Our Changing Sun: The Role of Solar Nuclear Evolution and Magnetic Activity on Earth's Atmosphere and Climate". എന്നതിൽ Benjamin Montesinos, Alvaro Gimenez and Edward F. Guinan (സംശോധാവ്.). ASP Conference Proceedings: The Evolving Sun and its Influence on Planetary Environments. San Francisco: Astronomical Society of the Pacific. ISBN 1-58381-109-5. ശേഖരിച്ചത് 2009-07-27.
{cite conference}
: Unknown parameter|booktitle=
ignored (|book-title=
suggested) (help)CS1 maint: multiple names: authors list (link) - ↑ Rogers, John James William (2004). Continents and Supercontinents. Oxford University Press US. പുറങ്ങൾ. 48. ISBN 0195165896.
{cite book}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Hurley, P. M. (1969). "Pre-drift continental nuclei". Science. 164 (3885): 1229–1242. doi:10.1126/science.164.3885.1229. ISSN 0036-8075. PMID 17772560.
{cite journal}
: More than one of|author=
and|last=
specified (help); Unknown parameter|month=
ignored (help) - ↑ Armstrong, R.L. (1968). "A model for the evolution of strontium and lead isotopes in a dynamic earth". Rev. Geophys. 6: 175–199. doi:10.1029/RG006i002p00175.
- ↑ De Smet, J. (2000). "Early formation and long-term stability of continents resulting from decompression melting in a convecting mantle". Tectonophysics. 322: 19. doi:10.1016/S0040-1951(00)00055-X.
- ↑ Harrison, T.; Blichert-Toft, J.; Müller, W.; Albarede, F.; Holden, P.; Mojzsis, S. (2005). "Heterogeneous Hadean hafnium: evidence of continental crust at 4.4 to 4.5 ga". Science. 310 (5756): 1947–50. doi:10.1126/science.1117926. PMID 16293721.
{cite journal}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Hong, D. (2004). "Continental crustal growth and the supercontinental cycle: evidence from the Central Asian Orogenic Belt". Journal of Asian Earth Sciences. 23: 799. doi:10.1016/S1367-9120(03)00134-2.
- ↑ Armstrong, R. L. (1991). "The persistent myth of crustal growth". Australian Journal of Earth Sciences. 38: 613–630. doi:10.1080/08120099108727995.
- ↑ Murphy, J. B.; Nance, R. D. (1965). "How do supercontinents assemble?". American Scientist. 92: 324–33. doi:10.1511/2004.4.324. ശേഖരിച്ചത് 2007-03-05.
{cite journal}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
- WikiSatellite view of Earth at WikiMapia
- USGS Geomagnetism Program
- NASA Earth Observatory Archived 2008-10-17 at the Wayback Machine.
- Earth Profile Archived 2013-05-11 at the Wayback Machine. by NASA's Solar System Exploration
- The size of Earth compared with other planets/stars
- Climate changes causes the earth's shape to change - Nasa Archived 2009-01-22 at the Wayback Machine.
- Beautiful Views of Planet Earth Archived 2007-11-16 at the Wayback Machine. Pictures of Earth from space
- Flash Earth A Flash-based viewer for satellite and aerial imagery of the Earth
- Java 3D Earth's Globe Archived 2006-05-09 at the Wayback Machine.
- Projectshum.org's Earth fact file (for younger folk)
- Geody Earth World's search engine that supports Google Earth, NASA World Wind, Celestia, GPS, and other applications.
- Planet Earth Archived 2008-07-24 at the Wayback Machine. From AOL Research & Learn: Photos, quizzes and info about Earth's climate, creatures and science.
- Earth From Space Archived 2008-07-24 at the Wayback Machine. Some Photos From the Exhibit
സൗരയൂഥം |
---|
നക്ഷത്രം: സൂര്യൻ |
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ |
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ് |
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം |
ഭൂമി · സൗരയൂഥം · Local Interstellar Cloud · Local Bubble · Orion Arm · ആകാശഗംഗ · Local Group · Virgo Supercluster · Observable universe · പ്രപഞ്ചം