മഹാഭാരതം

Krishna and Arjuna at Kurukshetra, 18th-19th-century painting

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

വിശ്വാസങ്ങളും ആചാരങ്ങളും

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. (ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. മഹാഭാരതത്തിലെ ആദ്യ ശ്ലോകം "ഓം! നാരായണനെയും (കൃഷ്ണൻ) പുരുഷൻമാരിൽ അത്യുന്നതനായ നരനെയും (അർജുനൻ), സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം." എന്ന് വ്യാസൻ പ്രാർത്ഥനയോടെ തുടങ്ങുന്നു. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ ഉൾകൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ 'ഇതിഹാസങ്ങൾ' എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്നു കാണുന്ന രീതിയിലിത് എത്തിച്ചേർന്നത് വളരെക്കാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്[അവലംബം ആവശ്യമാണ്]. മഹാഭാരതം ആദിപർ‌വത്തിൽ പറയുന്നത് 8,800 പദ്യങ്ങൾ മാത്രമുള്ള ഗ്രന്ഥമായിരുന്നു എന്നാണ്‌ എങ്കിലും പിന്നീടത് 24,000 ശ്ലോകങ്ങളും അതിനുശേഷം ഒന്നേകാൽ ലക്ഷമുള്ള ഗ്രന്ഥമായി വളർന്നുവെന്നു കാണാം. അതുകൊണ്ടു വ്യാസൻ എന്നത് ഒരു വംശനാമമോ, ഗുരുകുലമോ ആകാനാണ് സാധ്യത. ഗുപ്തകാലത്താണ് ഒരുപക്ഷേ മഹാഭാരതം അതിന്റെ പരമാവധി വലിപ്പത്തിൽ എത്തിയത്. [അവലംബം ആവശ്യമാണ്].

കർത്തൃത്ത്വവും കാലവും

മഹാഭാരതത്തിന്റെ കാലത്തെ ഭാരതത്തിന്റെ ഭൂപടം

വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3,801 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു.[1]

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞു കൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.

ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8,000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24,000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപഞ്ചകത്തിൽ വച്ച്‌ യുദ്ധം ചെയ്തുവെന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3,102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതൽ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂർവ്വജന്മത്തിൽ 'കൽഹദ്വൈപായന' എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം 'കൃഷ്ണദ്വൈപായനൻ' എന്നായിരുന്നല്ലോ.

പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം.

വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.

വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ. .[1]

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.

മഹാഭാരതത്തിലെ ശ്ളോകസംഖ്യ

വ്യാസഭാരതത്തിലെ പ്രസ്താവനയനുസരിച്ചു [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ] മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് . ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് .

ആദിപർവ്വം - 8884 , സഭാപർവ്വം -2511 , വനപർവ്വം -11664 , വിരാടപർവ്വം -2050 , ഉദ്യോഗപർവ്വം -6698 , ഭീഷ്മപർവ്വം -5884 ,ദ്രോണപർവ്വം -8909 ,കർണ്ണപർവ്വം -4964 , ശല്യപർവ്വം -3220 , സൗപ്തികപർവ്വം -870 , സ്ത്രീപർവ്വം -775 ,ശാന്തിപർവ്വം -14732 ,അനുശാസനപർവ്വം -8000 ,അശ്വമേധികപർവ്വം -3320 , ആശ്രമവാസികപർവ്വം -1506 , മൗസലപർവ്വം -320 , മഹാപ്രസ്ഥാനപർവ്വം -320 , സ്വർഗ്ഗാരോഹണപർവ്വം -209 .

ഇതിനു പുറമെ , ഹരിവംശവും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ . മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി 84836 ആകുന്നു . 12000 ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു 96836 ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ].എന്നാൽ , വാസ്തവത്തിൽ ഹരിവംശത്തിൽ 16374 ശ്ളോകങ്ങളുണ്ട് .കുഞ്ഞിക്കുട്ടൻ തമ്പുരാൻ വൃത്താനുവൃത്തം പദ്യവിവർത്തനം നിർവ്വഹിച്ച മഹാഭാരതത്തിനു ഹരിവംശമുൾപ്പെടെ ഏകദേശം 125000 പദ്യവാക്യങ്ങളുണ്ടായിരുന്നു . ഇരട്ട വാക്യങ്ങളുള്ള ശ്ളോകങ്ങൾ കണക്കിലെടുത്താൽ ശ്ളോകസംഖ്യ ഏകദേശം 100000 (ഒരു ലക്ഷം ) വരുന്നതാണ് . അതിൽത്തന്നെ ഹരിവംശത്തിന് 16374 ആണ് പദ്യവാക്യങ്ങളുടെ എണ്ണം .ഇതുതന്നെയാണ് കിഷോരി മോഹൻ ഗാംഗുലി ആംഗലേയ വിവർത്തനം നിർവ്വഹിച്ച മഹാഭാരതം മൂലഗ്രന്ഥത്തിനും ഉണ്ടായിരുന്നത് . വ്യാസമഹാഭാരതം ആദിപർവ്വം , അധ്യായം 1 , ശ്ളോകങ്ങൾ 100 മുതൽ 106 വരെയുള്ള ഭാഗത്തു , മഹാഭാരതത്തിന് ഒരു ലക്ഷം ശ്ളോകങ്ങളുണ്ടെന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു . ബാക്കിയുള്ളവയെ അനുബന്ധ വർണ്ണനകളായി കൂട്ടാവുന്നതാണ് . അപ്പോൾ വ്യാസമുനിയുടെ കണക്കു ശെരിയാവുകയും ചെയ്യും . പ്രസിദ്ധമായ ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂഷന്റെ മഹാഭാരതത്തിൽ അർജ്ജുനൻ - 35% ശ്ലോകങ്ങളും അനുസ്ഥിപ്ചന്ദിന്റെ രൂപത്തിൽ (ഇതിഹാസത്തിലെ നായകന്റെ മഹത്വവൽക്കരണമായി വിവിധ പേരുകൾ ഉപയോഗിക്കുന്നു) കൃഷ്ണ - 19% യുധിഷ്ഠിരൻ - 14% ഭീഷ്മർ - 10% ദുര്യോധനൻ - 8% ഭീമ - 6% മറ്റ് പ്രതീകങ്ങൾ ഏകദേശം 10% ശ്ലോകങ്ങളെ പ്രതിനിധീകരിക്കുന്നു

നിർണ്ണായക പതിപ്പ് 1,259 കയ്യെഴുത്തുപ്രതികളിൽ നിന്ന് സമാഹരിച്ചതാണ്.[5] 19 വാല്യങ്ങളിലുള്ള ഈ പതിപ്പിൽ (15,000-ലധികം ഡെമി-ക്വാർട്ടോ സൈസ് പേജുകൾ) 89,000-ലധികം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്നതാണ് .

ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ

മഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും, ഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തിൽ 82136 ഉം ദക്ഷിണാഹ പാഠത്തിൽ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും[2][3]. ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നുതന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലെ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു.

പ്രധാന കഥ

മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൗരവപാണ്ഡവരുടെ പ്രാപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

കഥാഗാത്രം

ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം.

വൈദിക കഥകൾ

ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്‌. വേദപാരമ്പര്യത്തിൽ നിന്നും, ബ്രാഹ്മണ സംസ്കാരത്തിൽ നിന്നും ഉയിർക്കൊണ്ടതാവണം അവ. പാതിവ്രത്യമാഹാത്മ്യത്തെ വാഴ്ത്തുന്ന സത്യവതിയുടെ കഥയും, സത്യമാഹാത്മ്യത്തെ അടിസ്ഥാനമാക്കിയിരിക്കുന്ന ഹരിശ്ചന്ദ്രന്റെ കഥയും അക്കൂട്ടത്തിൽ പെടുന്നു.

ജന്തുസാരോപദേശകഥകൾ

ആകർഷണീയമായ മറ്റൊരു ഘടകമാണ്‌ ജന്തുസാരോപദേശകഥകൾ, വിവിധ ജന്തുക്കൾ കഥാപാത്രങ്ങൾ ആകുന്ന ഈ കഥകൾ നീതി, ധർമ്മം മുതലായവയുടെ ഗഹനതയെ സാധാരണക്കാരനു മനസ്സിലാകത്തക്ക വിധത്തിൽ ലളിതമായി ചിത്രീകരിക്കുന്നു. ഇവയിലധികവും സംവാദരൂപത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌.

ശാസനകൾ

ഏതൊരു തലത്തിലുള്ള വ്യക്തികളും സമൂഹത്തിനായി ചിലതു ചെയ്യേണ്ടതുണ്ടെന്ന് ഊന്നിയുറപ്പിക്കുന്ന നിയമങ്ങളാണ്‌ ശാസനകൾ എന്നറിയപ്പെടുന്നത്‌. മോക്ഷപ്രാപ്തിക്കുള്ള വഴിയും ശാസനകളിൽ കാണാം. ശാന്തിപർവ്വത്തിന്റെ തുടക്കം തന്നെ രാജനീതിയെ സംബന്ധിക്കുന്ന രാജധർമ്മാനുശാസനത്തിലാണ്‌. മോക്ഷധർമ്മാനുശാസനം, ആപർദ്ധമാനശാസനം തുടങ്ങിയ ശാസനകളും ശാന്തിപർവ്വത്തിൽ കാണാം. ശാന്തിപർവ്വത്തിനു പുറമേ അനുശാസനപർവ്വത്തിലും ശാസനകളെ കാണാൻ കഴിയും.

ധർമ്മശാസ്ത്രതത്വങ്ങൾ

മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌

  1. വിദുരനീതി
  2. സനത്‌സുജാതീയം
  3. ഭഗവദ്ഗീത
  4. അനുഗീത

എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേർക്കപ്പെട്ടത്. [1]

ചിന്താപരതയും കലാപരതയും

ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം.[അവലംബം ആവശ്യമാണ്] പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും "ഈ കാനനത്തിന്റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌" എന്നും അദ്ദേഹം പറഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്]

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാർത്ഥത്തിൽ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂർണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു.

മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത "തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌"എന്നാണത്രെ.

കുരുവംശം

 
 
 
 
 
 
കുരു
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഗംഗാദേവി
 
ശന്തനു
 
സത്യവതി
 
 
 
 
 
 
 
 
 
 
 
 
 
 
 
പരാശരൻ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഭീഷ്മർ
 
 
 
ചിത്രാംഗദൻ
 
 
 
അംബിക
 
വിചിത്രവീര്യൻ
 
അംബാലിക
 
 
 
വേദവ്യാസൻ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ധൃതരാഷ്ട്രർ
 
ഗാന്ധാരി
 
ശകുനി
 
 
 
 
കുന്തി
 
പാണ്ഡു
 
മാദ്രി
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ദുര്യോധനൻദുശ്ശളദുശ്ശാസനൻ98മക്കൾകർണ്ണൻയുധിഷ്ഠിരൻഭീമസേനൻഅർജുനൻ
 
സുഭദ്ര
 
നകുലൻസഹദേവൻ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അഭിമന്യു
 
ഉത്തര
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
പരീക്ഷിത്
 
മദ്രാവതി
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ജനമേജയൻ


ചിഹ്നങ്ങൾ

  • പുരുഷൻ: നീല അതിർത്തി
  • സ്ത്രീ: ചുവപ്പ് അതിർത്തി
  • പാണ്ഡവർ: പച്ച ചതുരം
  • കൗരവരു: മഞ്ഞ ചതുരം

കുറിപ്പുകൾ

  • ക:പാണ്ഡുവും ധൃതരാഷ്ട്രരും യഥാർത്ഥത്തിൽ വ്യാസന്റെ മക്കളാണ്.വ്യാസന്റെ മറ്റൊരു മകനാണ് വിദുരർ.
  • ച:പാണ്ഡുവുമായുള്ള വിവാഹത്തിനു മുൻപ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ മകനാണ് കർണ്ണൻ
  • ട:പാണ്ഡവർ പാണ്ഡുവിന്റെ മക്കളല്ല.ഇന്ദ്രൻ,യമൻ തുടങ്ങിയ ദേവന്മാരുടെ മക്കളാണ്.പാണ്ഡവരുടെ ഭാര്യയാണ് ദ്രൗപദി.
  • ത:ദുര്യോധനനും സഹോദരങ്ങളും പാണ്ഡവരും ഒരേ തലമുറയിൽ പെട്ടവരാണ്.

മഹാഭാരതം എന്ന നാമം

മഹത്തും ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തിൽ പിറന്നവരെക്കുറിച്ചുള്ള ഗ്രന്ഥമായതിനാൽ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടർ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തിൽ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലർത്തുന്നത്‌. "ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ" എന്നു മഹാഭാരതത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.

അഞ്ചാം വേദം

മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ഭാരതമാകുമഞ്ചാം വേദത്തെ പഠിപ്പിച്ചു എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്. [4]

പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും

മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.

കൊടുങ്ങല്ലുർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം

കൊടുങ്ങല്ലുർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഭാഷാഭാരതം എന്ന പേരിൽ മഹാഭാരതത്തിന്റെ പദാനുപദ മലയാളവിവർത്തനം പ്രസിദ്ധീകരിച്ചു. .

തുഞ്ചന്റെ മഹാഭാരതം കിളിപ്പാട്ട്

പ്രധാനമായും വ്യാസഭാരതത്തെയും ഉപോത്ബലകമായി കണ്ണശ്ശഭാരതം, ഭാരതമാല, കൃഷ്ണഗാഥ തുടങ്ങിയ മറ്റു കാവ്യങ്ങളേയും ഉപജീവിച്ച് തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ രചിച്ച മഹാഭാരതം കിളിപ്പാട്ട് ആണ് മലയാളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഭാരതാഖ്യാനം. കിളിപ്പാട്ടുകളിൽ പ്രചാരവും പനയോലപ്പകർപ്പുകളും അച്ചടിപ്രതികളും കൂടുതൽ കണ്ടിട്ടുള്ളത് രാമായണത്തിനാണെങ്കിലും ആദ്യമായി മുദ്രണം ചെയ്തത് മഹാഭാരതം കിളിപ്പാട്ടാണ്. ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മകൻ അരുണാചലമുതലിയാർ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്നും 1862-ൽ 'ശ്രീമഹാഭാരതം പാട്ട്' ആദ്യമായി സമ്പൂർണ്ണമായി പ്രകാശനം ചെയ്തു. ഏഴുവർഷം കൂടി കഴിഞ്ഞ് 1869-ലാണ് രാമായണം കിളിപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെടുന്നത്.

(ഇതിനുമുൻപു തന്നെ 1851-ലും ('പാഠാരംഭം - പാഠം 41' - തലശ്ശേരി - കർണ്ണപർവ്വം 13 ഈരടികൾ) 1860-ലും (ഹെർമൻ ഗുണ്ടർട്ട് - പാഠമാല)) ഭാരതം കിളിപ്പാട്ടിന്റെ വളരെ ചെറിയ ഖണ്ഡങ്ങൾ അച്ചടിക്കപ്പെട്ടിട്ടുണ്ട്.)

പിൽക്കാലത്ത് അച്ചടി അഭൂതപൂർവമായി പ്രചാരം നേടിയപ്പോൾ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി. സാമാന്യജനത്തിന് സുലഭമായി എന്ന മെച്ചത്തോടൊപ്പം പക്ഷേ ഈ അച്ചടിപ്പെരുപ്പം മൂലം ധാരാളം പാഠഭേദങ്ങളും ഉണ്ടായി.

തിരൂരുള്ള തുഞ്ചൻ സ്മാരകഗവേഷണകേന്ദ്രത്തിനുവേണ്ടി കോഴിക്കോട് സർവകലാശാലാ മലയാളം വിഭാഗത്തിലെ പ്രൊഫ. (ഡോ.) പി.എം.വിജയപ്പൻ സംശോധിതസംസ്കരണം ചെയ്ത് തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശുദ്ധപാഠമാണ് മഹാഭാരതം കിളിപ്പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ തലമുറയിൽ പെട്ട അച്ചടിപ്രതി. വളരെയധികം അദ്ധ്വാനം ചെയ്ത് ഭാഷയ്ക്കുവേണ്ടി ഈ മഹദ്‌കൃതി കിളിപ്പാട്ടിന്റെ യഥാമൂലം തന്നെയായി ശാസ്ത്രീയമായി തയ്യാറാക്കുന്നതിന് 22 താളിയോലഗ്രന്ഥങ്ങളേയും ഒട്ടനവധി ഇതരഭാരതപാഠങ്ങളേയും അവലംബിച്ചിട്ടുണ്ട്.

ഉപസംഹാരം

വചനമഹിമയിലും, ആശയ സമ്പുഷ്ടതയിലും, വർണ്ണനയിലും ഇത്രയേറേ മുന്നേറിയ മറ്റൊരു കൃതിയില്ല. "ദ്രോണർ സേനാപതിയാകുമ്പോൾ നടന്ന രാത്രിയുദ്ധത്തിന്റെ വർണ്ണനപോലെ യഥാർത്ഥവും , ഭയാനകവും, മനസ്സിനെ ഇളക്കിമറിക്കുന്നതുമായ എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ ഗാന്ധാരീ വിലാപം മാത്രമാണ്‌" എന്നാണ്‌ കുട്ടികൃഷ്ണമാരാർ ഭാരതപര്യടനത്തിൽ അഭിപ്രായപ്പെട്ടത്‌. ഇത്ര പഴക്കമുള്ള ഒരു കൃതി ഹൃദയാധിപത്യം പുലർത്തുന്നതിന്‌ മറ്റുദാഹരണങ്ങളില്ല, ആദ്യത്തെ വംശചരിത്രവും, കുടുംബകഥയും, ആത്മകഥയും ഇതത്രേ. ഒരേ സമയം അത്‌ കാവ്യവും, ഇതിഹാസവും, നാടോടികഥയും, വംശപുരാണവും, വേദവും എല്ല്ലാമാണ്‌. ധർമ്മശാസ്ത്രവും, മോക്ഷശാസ്ത്രവും, സ്മൃതിയും അതിൽ ഉൾക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണത്രെ വ്യാസൻ തന്നെ "മഹാഭാരതത്തിലില്ലാത്തത്‌ ഒന്നിലും ഇല്ല, മഹാഭാരതം അല്ലാത്തതും ഒന്നുമല്ല" എന്നു പറഞ്ഞിരിക്കുന്നത്‌.

ചന്ദ്രവംശം

വംശാവലി

അവലംബം

കിസരി മോഹൻ ഗാംഗുലി മഹാഭാരത് ആദിപർവ്വ ശ്ലോകം 1. https://www-sacred--texts-com.translate.goog/hin/m01/m01002.htm?_x_tr_sl=en&_x_tr_tl=hi&_x_tr_hl=hi&_x_tr_pto=tc

1. തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം (സംശോധിതസംസ്കരണം: പ്രൊഫ.(ഡോ.) പി.എം.വിജയപ്പൻ (Thunchan Memorial Research Centre, Tirur); കറന്റു ബുക്സ്, തൃശൂർ

  1. 1.0 1.1 സുഗതകുമാരി, എൻ.വി കൃഷ്ണവാരിയർ, കെ. വേലായുധൻ നായർ, ed. (1993) [1974]. ഭാരതീയ പൈതൃകം (പുതിയ പതിപ്പ് ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {cite book}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)CS1 maint: multiple names: editors list (link)
  2. http://www.theosophy-nw.org/theosnw/world/asia/as-nhild.htm
  3. Materia Indica, കർത്താവ്:Whitelaw Ainslie,1826,ഓക്സ്ഫെഡ് }
  4. 1. സർവവിജ്ഞാനകോശം വാല്യം 1, പേജ്-236 (1969-75); സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ് തിരുവനന്തപുരം.

കുറിപ്പുകൾ

  • ^ കുരുപാണ്ഡവയുദ്ധകഥയില് തത്ത്വചിന്തക്ക് എവിടെ സ്ഥാനം, പില്ക്കാലത്ത് ഉണ്ടായതാണെങ്കിലും ഗീത വിലപ്പെട്ട കൃതി തന്നെ, ഗീത തന്നെ മുഴുവന് ഒരാളിന്റെ കൃതിയല്ല എന്നു തോന്നും : പ്രൊഫസർ വാസുദേവ ഭട്ടതിരി.- യാജ്ഞവല്ക്യസ്മൃതിയുടെ വ്യാഖ്യാനത്തിലെ ആമുഖത്തില്.

പുറത്തേക്കുള്ള കണ്ണികൾ