നജ്ദ്

നജ്ദ്
نجد
Location of Najd
Saudi regions Riyadh, Al-Qassim, Ha'il

സൗദി അറേബ്യയിലെ ഒരു ഭൂമിശാസ്ത്ര മേഖലയാണ് നജ്ദ്. നെജ്ദ് എന്നും ഉച്ചരിക്കുന്നു. സൗദി അറേബ്യയുടെ മൂന്നിൽ ഒരു ഭാഗം ജനസംഖ്യ ഈ പ്രദേശം കേന്ദ്രീകരിച്ചാണുള്ളത്. ആധുനിക ഭരണ പ്രദേശങ്ങളായ റിയാദ്, അൽ കസീം, ഹൈൽ എന്നീ പ്രദേശങ്ങളെല്ലാം നെജ്ദിൻറെ ഭാഗമാണ്.[1]

ചരിത്രം

പ്രവാചകൻ മുഹമ്മദ് നബിയുടെ ഇസ്ലാം മത പ്രചാരണ കാലത്തിന് മുമ്പ് നെജ്ദിൽ താമസിച്ചിരുന്ന ഗോത്രങ്ങളാണ് കിന്തിത്തീസ്, തൈയ് തുടങ്ങിയവ. എഡി 115ൽ യെമനിൽ നിന്നും കൂട്ടപാലായനം ചെയ്ത ഗോത്രങ്ങൾ ഉസ്മാൻ ബിൻ ലുഐ തൈ എന്നിവരുടെ നേതൃത്വത്തിൽ ബനു തമീം ഗോത്രക്കാരോട് ഏറ്റുമുട്ടി അജ്,സമ്റ പർവതങ്ങൾക്കിടയിലുള്ള ഈ ഭാഗം പിടിച്ചെടുക്കുകയായിരുന്നു.ജബർ ശമാർ എന്നാണ് ഈ പർവതങ്ങൾ അറിയപ്പെടുന്നത്.നെജ്ദിൻറെ വടക്ക് ഭാഗത്ത് ജീവിച്ച തൈ ഗോത്രക്കാർ ഒട്ടകങ്ങളെയും കുതിരകളെയും വളർത്തുന്ന നാടോടികളായുാണ് കഴിഞ്ഞുപോന്നത്.[2] എഡി അഞ്ചാം നൂറ്റാണ്ടോടെ ശക്തിപ്രാപിച്ച ഉത്തര അറേബ്യയിലെ ഗോത്രങ്ങൾ യെമൻ-സിറിയ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് ഭീഷണിയുയർത്തി.ഇതിനിടെ ഹിംയിരി രാജവംശം മധ്യ-ഉത്തര അറേബ്യ കീഴടക്കാനും ഇവിടെ ഒരു വാസ്സൽ രാജ്യം സ്ഥാപിക്കാനും തീരുമാനിച്ചു.ഇതിനിടെ കിന്തിസ് ഗോത്രം യെമന് പുറമെ നെജ്ദ് കേന്ദ്രീകരിച്ചും രാജ്യം സ്ഥാപിച്ചു. കുർയത്ത് ദാത്ത് കഹിൽ [3] ആയിരുന്നു തലസ്ഥാനം.ഇന്ന്കുർയത്ത് അൽ ഫൗ എന്നറിയപ്പെടുന്നു.

അവലംബം

  1. "Saudi Arabia Population Statistics 2011 (Arabic)" (PDF). പുറം. 11. മൂലതാളിൽ (PDF) നിന്നും നവംബർ 15, 2013-ന് ആർക്കൈവ് ചെയ്തത്.
  2. History of Arabia – Kindah. Encyclopædia Britannica. Retrieved 11 February 2012.
  3. "Kindah (people)". Encyclopædia Britannica. ശേഖരിച്ചത് 18 June 2013.